ജിയോ എയര്‍ടെല്‍ തകര്‍ത്തു മത്സരം, അറിയാം പുതിയ പ്ലാനുകള്‍...!


രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കള്‍ തമ്മിലുളള താരിഫ് യുദ്ധം തുടരുകയാണ്. റിലയന്‍സ് ജിയോ തുടങ്ങിവച്ച ഓഫര്‍ സുനാമിയെ നേരിടാന്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്ലിന്റെ നീക്കം. ജിയോയുടെ ഓരോ ഓഫറിനേയും മറികടക്കുന്ന പുതിയ പ്ലാനുകളുമായാണ് ഓരോ തവണയും എയര്‍ടെല്‍ എത്തുന്നത്.

Advertisement

ഇപ്പോള്‍ ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജിയോയും എയര്‍ടെല്ലും ഒന്നിനൊന്നു മികച്ചതായ പ്രീപെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ജിയോ അവതരിപ്പിച്ചിരിക്കുന്നത് ഒരു ദീര്‍ഘകാല പദ്ധതിയാണ്, അതായത് ഒരു വര്‍ഷം 750ജിബി ഡേറ്റ. എന്നാല്‍ മറു വശത്ത് എയര്‍ടെല്‍ വളരെ ഭീമമായ ഡേറ്റയാണ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. അതായത് 181 രൂപയ്ക്ക് പ്രതിദിനം 3ജിബി ഡേറ്റ.

Advertisement

ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍

ഒരു വര്‍ഷത്തെ നീണ്ട വാലിഡിറ്റിയുമായാണ് ജിയോയുടെ പ്രീപെയ്ഡ് പ്ലാന്‍ എത്തിയിരിക്കുന്നത്. ജിയോയുടെ ആ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ ഇവയൊക്കെയാണ് 999 രൂപ പ്ലാന്‍, 1999 രൂപ പ്ലാന്‍, 4999 രൂപ പ്ലാന്‍, 9999 രൂപ പ്ലാനുകള്‍.

999 രൂപ പ്ലാന്‍

90 ദിവസത്തേക്ക് 60ജിബി ഡേറ്റയാണ് ജിയോ ഈ പ്ലാനില്‍ നല്‍കുന്നത്. അതായത് ഒരു ജിബിക്ക് ഇവിടെ 16.65 രൂപ ഈടാക്കുന്നു. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഉണ്ട്.

1999 രൂപ പ്ലാന്‍

180 ദിവസത്തേക്ക് 125ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ജിയോ നല്‍കുന്നത്. അതായത് ഓരോ ജിബിക്കും 15.99 രൂപ ഈടാക്കുന്നു എന്നര്‍ത്ഥം. ഒപ്പം ഇതില്‍ അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു.

4999 രൂപ പ്ലാന്‍

360 ദിവസത്തേക്ക് 350ജിബി ഡേറ്റയാണ് ലഭിക്കുന്നത്. ഇവിടെ ഒരു ജിബിക്ക് 14.28 രൂപ ഈടാക്കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു.

9999 രൂപ പ്ലാന്‍

ഈ പ്ലാനില്‍ 750ജിബി ഡേറ്റ 360 ദിവസത്തേക്കു നല്‍കുന്നു. 13.33 രൂപയാണ് ഒരു ജിബി ഡേറ്റയ്ക്ക് ഈടാക്കുന്നത്. ഒപ്പം പ്രതിദിനം 100 എസ്എംഎസ് അണ്‍ലിമിറ്റഡ് കോള്‍ എന്നിവയും പ്ലാനിലുണ്ട്.

എയര്‍ടെല്‍ സാല്‍വോ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ കൂടുതല്‍ ഡേറ്റയാണ് നല്‍കുന്നത്. 181 രൂപയ്ക്ക് നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 3ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു, ഒപ്പം അണ്‍ലിമിറ്റഡ് കോളും. എന്നാല്‍ ഈ പ്ലാനിന്റെ വാലിഡിറ്റി 14 ദിവസം മാത്രമാണ്. ഉപയോക്താക്കള്‍ക്ക് പരമാവധി 42ജിബി 4ജി ഡേറ്റ ഉപയോഗിക്കാം. ഒരു ജിബിക്ക് 4.3 രൂപയാണ് ഇവിടെ ഈടാക്കുന്നത്.

റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും തമ്മിലുള്ള വ്യത്യാസം; ഏതാണ് മികച്ചത്?

Best Mobiles in India

English Summary

Jio's New Prepaid Plans 750 GB For A Year And Airtel Offers 3 GB Per Day For Rs 181