എയര്‍ടെലിനെ പിന്തള്ളി റിലയൻസ് ജിയോ രണ്ടാമത്

എയര്‍ടെലിന് 28.4 കോടി ഉപയോക്താക്കളാണുള്ളത്. ഇത് മറികടന്ന ജിയോയ്ക്ക് ഇപ്പോള്‍ 30.6 കോടി ഉപയോക്താക്കളാണുള്ളത്. 38.7 കോടി ഉപയോക്താക്കളുള്ള വോഡഫോണ്‍ ഐഡിയയുടെ പിന്നിലാണ് ഇപ്പോള്‍ ജിയോ.


രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാവായി റിലയന്‍സ് ജിയോ, എയര്‍ടെലിനെ പിന്തള്ളിയാണ് റിലയൻസ് ജിയോ ഈ പദവി സ്വന്തമാക്കിയത്. സേവനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് ഭാരതി എയര്‍ടെലിനെ പരാജയപ്പെടുത്തി ജിയോ മുന്നേറിയത്.

Advertisement

ജിയോ ഈ നേട്ടം തുടര്‍ന്നാൽ അധികം വൈകാതെ തന്നെ വോഡഫോണ്‍ ഐഡിയയെയും മറികടക്കാനാണ് സാധ്യത.

Advertisement

റിലയൻസ് ജിയോ

എയര്‍ടെലിന് 28.4 കോടി ഉപയോക്താക്കളാണുള്ളത്. ഇത് മറികടന്ന ജിയോയ്ക്ക് ഇപ്പോള്‍ 30.6 കോടി ഉപയോക്താക്കളാണുള്ളത്. 38.7 കോടി ഉപയോക്താക്കളുള്ള വോഡഫോണ്‍ ഐഡിയയുടെ പിന്നിലാണ് ഇപ്പോള്‍ ജിയോ.

വോഡഫോണ്‍

ജിയോ ഈ നേട്ടം തുടര്‍ന്നാൽ അധികം വൈകാതെ തന്നെ വോഡഫോണ്‍ ഐഡിയയെയും മറികടക്കാനാണ് സാധ്യത. കേവലം രണ്ടര വർഷത്തെ ശ്രമഫലമായാണ് എയർടെൽ 19 വർഷം കൊണ്ട് നേടിയ വരിക്കാരെ ജിയോ സ്വന്തമാക്കിയിരിക്കുന്നത്.

ടെലികോം

ജിയോ വന്നതിന് ശേഷം ഭാരതി എയര്‍ടെല്‍ ഉള്‍പ്പെടെ രാജ്യത്തുണ്ടായിരുന്ന ടെലികോം സേവനദാതാക്കളെല്ലാം തികച്ചും ആശങ്കയിലായിരുന്നു, പലരും വിപണിയില്‍ നിന്നും പിന്‍മാറി.

ഭാരതി എയര്‍ടെല്‍

അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയര്‍ടെലിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത് വോഡഫോണിന്റേയും ഐഡിയയുടെയും കൂടിച്ചേരലാണ്. ലയനത്തോടെ വോഡഫോണ്‍ ഐഡിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒന്നാമതായി.

4G സേവനങ്ങള്‍

നല്ല വിലക്കുറവില്‍ ഡാറ്റ, വോയ്‌സ്‌കോള്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചാണ് റിലയന്‍സ് ജിയോ ഇന്ത്യന്‍ വിപണി പിടിച്ചടക്കിയത്. സമ്പൂര്‍ണമായും 4G സേവനങ്ങള്‍ മാത്രം നല്‍കുകയും ചെയ്തു.

ജിയോ രണ്ടാമത്

അതിവേഗ ഇന്റര്‍നെറ്റ് കുറഞ്ഞ വിലയില്‍ കൂടുതല്‍ ലാഭകരമായി ലഭിച്ചതോടെ ഉപയോക്താക്കള്‍ ജിയോയെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ മറ്റ് കമ്പനികള്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇതോടെ ജിയോയുടെ മാതൃകയിലുള്ള താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കാനും 4ജി സേവനങ്ങള്‍ വ്യാപിപ്പിക്കാനും അവര്‍ തിരുമാനത്തിലായി.

കൂടുതല്‍ ഉപയോക്താക്കൾ

കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് റിലയന്‍സ് ജിയോ. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്ക് അനുസരിച്ച് ഡൗണ്‍ലോഡ് വേഗതയില്‍ ഏറ്റവും മുന്നില്‍ റിലയന്‍സ് ജിയോ ആണ്.

ജിയോ ഉപയോക്താക്കൾ

ഡിസംബർ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കൾ എയർടെല്ലിനോട് വിടപറഞ്ഞതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പിന്നീടുള്ള മാസങ്ങളിലും പിരിഞ്ഞുപോകുന്നവരുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ല.

റിലയൻസ്

ഇതോടെ ആകെ വരിക്കാരുടെ കാര്യത്തിൽ ജിയോയും എയർടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറയുകയായിരന്നു. 28 ഉപയോക്താക്കളാണ് ഡിസംബർ അന്ത്യത്തിൽ‌ ജിയോയ്ക്കുണ്ടായിരുന്നത്. എന്നാൽ നാലു മാസങ്ങൾക്ക് ശേഷം ജിയോ ഉപയോക്താക്കളുടെ എണ്ണം 30.6 കോടിയിൽ എത്തിയിരിക്കുന്നു.

Best Mobiles in India

English Summary

Jio has a customer base of 30.6 crores, now follows only Vodafone-Idea. Airtel has 28.4 crore subscribers while Vodafone-Idea declared in December 2018 that it had 38.7 crore subscribers. Airtel's numbers were confirmed by a company spokesperson on Tuesday evening.