ജിഗാ ഫൈബർ ഉപയോക്താക്കൾക്ക് മികച്ച സേവനത്തിനായി ജിയോയുടെ ട്രിപ്പിൾ പ്ലേ പ്ലാൻ


ജിയോ ഗിഗാഫൈബറിന്റെ ട്രിപ്പിൾ പ്ലേ പ്ലാൻ റിലയൻസ് ജിയോ അവതരിപ്പിക്കുന്നുണ്ട്. ഈ ട്രിപ്പിൾ പ്ലേ പ്ലാൻ ഒരു മാസവരി പാക്കേജിൽ ജിയോ ഗിഗാഫൈബർ, ജിയോ ഹോംടി.വി, ജിയോ അപ്പ്‌സ് എന്നിവ ലഭിക്കുന്നതിനായുള്ള സൗകര്യം ഇതിൽ നിന്നും നൽകുന്നു.

റിലയൻസ് ജിയോ

രാജ്യത്താകമാനം തിരഞ്ഞെടുത്ത നഗരങ്ങളിൽ റിലയൻസ് ജിയോ ഗിഗാഫൈബറിന്റെ ശൃംഖല ആരംഭിക്കാൻ തിരുമാനിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക പ്ലാനുകൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താൻ ഇതുവരെ കമ്പനി തയ്യാറായിട്ടില്ല.

ജിഗാഫൈബർ അക്കൗണ്ട്

ടെലികോംടോക് റിപ്പോർട്ട് പ്രകാരം, റിലയൻസ് ജിയോ തങ്ങളുടെ ജോലിക്കാരിലാണ് ഈ ട്രിപ്പിൾ പ്ലാൻ പരീക്ഷിക്കാനായി പോകുന്നത്. ഗിഗാഫൈബർ അക്കൗണ്ട് ഡാഷ്ബോർഡിൽ ഈ പ്ലാൻ കാണാം. ഇപ്പോൾ 28 ദിവസത്തിനുള്ളിൽ ഒരു ട്രിപ്പിൾ പ്ലേ പ്ലാൻ ലിസ്റ്റു ചെയ്യുമ്പോൾ മാത്രമേ കമ്പനി അത് ലഭ്യമാവുകയുള്ളു.

അൺലിമിറ്റഡ് വോയിസ് ആൻഡ് ഡാറ്റ ആക്സസ്

100 ജി.ബി വരെ അൺലിമിറ്റഡ് വോയിസ് ആൻഡ് ഡാറ്റ ആക്സസ്, ജിയോ ഹോം ടിവി ആക്സസ്, ജിയോ ആപ്ലിക്കേഷനുകൾ എന്നി ആനുകൂല്യങ്ങൾ നൽകുന്നു. ഇപ്പോൾ ഈ പ്ലാൻ പരിശോധനയ്ക്ക് വിധേയമായതിനാൽ ട്രിപ്പിൾ പ്ലേ പ്ലാനിൽ ഇപ്പോൾ ചാർജ് ഈടക്കുന്നില്ല.

ട്രിപ്പിൾ പ്ലേ പദ്ധതി

ട്രിപ്പിൾ പ്ലേ പദ്ധതിയുടെ ഏറ്റവും രസകരമായ ഒരു വശം എന്നത് ജിയോ ഹോം ടിവി സേവനം ഉൾപ്പെടുത്തി എന്ന സവിശേഷതയാണ്. റിലയൻസ് ജിയോ അതിന്റെ ഗിഗാ ടി.വി സേവനം പുനർവിപണനത്തോടെയാണ് പ്രഖ്യാപിച്ചത്. ഇതിനെ ജിയോ ഹോം ടിവി എന്ന് വിളിക്കും.

ജിയോ ജിഗാഫൈബർ

ജിയോ ഗിഗാഫൈബർ ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ട്രിപ്പിൾ പ്ലേ പ്ലാനിലൂടെ കമ്പനി ആദ്യം അവരുടെ ജീവനക്കാരിലാണ് ഈ സേവനം പരീക്ഷിക്കുന്നതിനായി പോകുന്നത്, അതിന് ശേഷം ഈ സേവനം ലഭ്യമല്ലാത്ത ജിയോ ഗിഗാഫൈബർ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാക്കും.

ഗിഗാഫൈബർ സേവനങ്ങൾ

സാധാരണ ജിയോ ഗിഗാഫൈബർ ഉപയോക്താക്കൾക്ക് ഈ ട്രിപ്പിൾ പ്ലേ പ്ലാൻ എപ്പോൾ ലഭ്യമാക്കുമെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, ജിയോ ഗിഗാഫൈബർ സേവനങ്ങൾ എപ്പോൾ ആരംഭിക്കുമെന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ല.

Most Read Articles
Best Mobiles in India
Read More About: reliance jio telecom technology

Have a great day!
Read more...

English Summary

Reliance Jio is reportedly testing a triple play plan for Jio GigaFiber. This triple play plan bundles access to Jio Gigafiber, Jio Home TV, and Jio Apps in a single monthly package. Although Reliance Jio has started offering Jio Gigafiber connections in select cities around the country, the company is yet to announce the official plans and the current customers are being onboarded under the preview offer.