ജിയോ ഒരു വര്‍ഷം പിന്നിട്ടു: ടെലികോം വിപണിയിലെ മികച്ച നേട്ടം!


കഴിഞ്ഞ വര്‍ഷം സെപ്തബര്‍ അഞ്ചിനാണ് ജിയോ ടെലികോം വിപണിയില്‍ എത്തിയത്. വലിയൊരു യുദ്ധമാണ് അതിനു ശേഷം ഇന്നു വരെ ടെലികോം മേഖലയില്‍ വന്‍ യുദ്ധമാണ് നടക്കുന്നത്. അന്നു മുതല്‍ ഇന്നു വരെയുളള കണക്കു നോക്കുമ്പോള്‍ 130 മില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോ കണക്ഷന്‍ എടുത്തിരിക്കുന്നത്. ജിയോയുടെ വരവിനു ശേഷം മറ്റു ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടവും സംഭവിച്ചു.

Advertisement

സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ ഹീറ്റ് ആയാല്‍ എന്തു ചെയ്യും?

ജിയോ വരവിനു ശേഷം ആറു മാസം വരെ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ/ കോള്‍ വാഗ്ദാനമാണ് നല്‍കിയിരുന്നത്. അതിനു ശേഷം കുറഞ്ഞ റീച്ചാര്‍ജ്ജില്‍ വന്‍ ഓഫറുകളും നല്‍കുന്നു.

Advertisement

ജിയോ ടെലികോം വിപണിയില്‍ എത്തിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികഞ്ഞു. ഇപ്പോള്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചതെന്നു നോക്കാം.

വളരെ വില കുറഞ്ഞ ഡാറ്റ പ്ലാനുകള്‍

ജിയോ വരവിനു മുന്‍പ് 1ജിബി ഡാറ്റയ്ക്ക് 450 രൂപ വരെ ഈടാക്കുമായിരുന്നു. എന്നാല്‍ ജിയോ 4ജിബി ഹൈസ്പീഡ് ഡാറ്റ പ്രതി ദിനം നല്‍കിക്കൊണ്ടായിരുന്നു വന്നത്. അതിനു ശേഷം ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപ എന്ന നിരക്കിലാക്കി.

ഫ്രീ വോയിസ് കോള്‍

ജിയോ പ്രഖ്യാപിച്ച ഓഫറുകളില്‍ വോയിസ് കോള്‍ തികച്ചും സൗജന്യമായിരുന്നു. ലോക്കല്‍ കോള്‍/ എസ്റ്റിഡി കോള്‍ ഉള്‍പ്പെടെ എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി കോളുകള്‍ ചെയ്യാനുളള സാഹചര്യമാണ് ജിയോ നല്‍കിയിരിക്കുന്നത്.

വേഗതയേറിയ മൊബൈല്‍ ഡാറ്റ

ജിയോ വിപണിയില്‍ എത്തുന്നതിനു മുന്‍പ് 3ജി ഡാറ്റയ്ക്കായിരുന്നു പ്രധാന്യം. എന്നാല്‍ ജിയോ 4ജി ഹൈസ്പീഡ് ഡാറ്റയുമായി എത്തിയതോടെ മറ്റു നെറ്റ്വര്‍ക്കുകളും 4ജി ഡാറ്റ തുച്ഛമായ വിലയില്‍ നല്‍കാന്‍ തുടങ്ങി.

ബ്രോഡ്ബാന്‍ഡ് സേവനം പുരോഗമിച്ചു

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത 512kbps ആണ് ജിയോ നല്‍കുന്നത്. സൗജന്യ ഇന്റര്‍നെറ്റിന്റെ വരവോടു കൂടി ജിയോ ആക്സ്സു അനേകം ഉപഭോക്താക്കള്‍ക്കു ലഭിച്ചു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലും മികച്ച സേവനദാദാവായി മാറി ജിയോ.

Best Mobiles in India

English Summary

Free for the first six months after launch, the company’s 4G data services provided consumers the option to watch more online videos and other content than ever before.