365 ദിവസത്തെ ജിയോ, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ താരതമ്യം ചെയ്യാം...!


ബിഎസ്എന്‍എല്ലും ജിയോയും പ്രത്യേക റീച്ചാര്‍ജ്ജ് ഓഫറുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദീപാവലി അടുത്തിരിക്കുന്നതിനാല്‍ ഡേറ്റ, വോയിസ് കോളുകള്‍ എന്ന പേരില്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയിലാകും ടെലികോം കമ്പനികള്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

ജിയോയുടേയും ബിഎസ്എന്‍എല്ലിന്റേയും ദീര്‍ഘകാല വാലിഡിറ്റിയുളള പ്രീപെയ്ഡ് പദ്ധതികളെ കുറിച്ചാണ് ഇന്നത്തെ ലേഖനത്തില്‍. ദീപാവലിയോടനുബന്ധിച്ചുളള ഈ പദ്ധതിയുടെ വാലിഡിറ്റി 365 ദിവസമാണ്. ജിയോ ബിഎസ്എന്‍ എന്നിവയുടെ ഒരു വര്‍ഷത്തെ പ്രീപെയ്ഡ് പ്ലാനുകള്‍ ഇവിടെ താരതമ്യം ചെയ്യാം.

Advertisement

ജിയോ 365 ദിവസത്തെ പ്രീപെയ്ഡ് പ്ലാന്‍

അണ്‍ലിമിറ്റഡ് കോളിംഗും ഡേറ്റ സവിശേതയുളള 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാനായി അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍, അണ്‍ലിമിറ്റഡ് റോമിംഗ് കോളുകള്‍, പ്രതിദിനം ലോക്കല്‍/ എസ്റ്റിഡി എസ്എംഎസ് എന്നിവ നല്‍കുന്നു.

ഡേറ്റ ആനുകൂല്യത്തെ കുറിച്ചു പറയുയാണെങ്കില്‍ 547.5ജിബി ഡേറ്റയാണ് നല്‍കുന്നത്. അതായത് പ്രതിദിനം 1.5ജിബി ഡേറ്റ. ഒരിക്കല്‍ ഡേറ്റ ലിമിറ്റ് കഴിഞ്ഞാല്‍ 64Kbps സ്പീഡായിരിക്കും ലഭിക്കുക. ജിയോയുടെ എല്ലാ ഹൈ-എന്‍ഡ് പ്ലാനുകളില്‍ ജിയോ ആപ്‌സുകള്‍ ഫ്രീയായി നല്‍കുന്നു.

ജിയോ-ഷവോമി ഫോണ്‍ ഓഫര്‍

നിങ്ങള്‍ക്കൊരു ഷവോമി ഫോണ്‍ ഉണ്ടെങ്കില്‍ 1,699 രൂപ പ്ലാനില്‍ നിലവിലുളള ഡേറ്റ ആനുകൂല്യത്തിനു പുറമേ 1.5ജിബി ഡേറ്റ അധികം നല്‍കുന്നു. പ്രമോഷണല്‍ ഓഫറിന്റെ കീഴില്‍ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനില്‍ 100 രൂപ ക്യാഷ്ബാക്ക് ഓഫറും ജിയോ നല്‍കുന്നു.

നവംബര്‍ 30നു മുന്‍പായി റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കു മാത്രമേ ഈ പ്ലാന്‍ ലഭ്യമാകൂ. 100% ക്യാഷ്ബാക്കും ഈ പ്ലാനില്‍ ഉണ്ട്. അഞ്ച് കൂപ്പണുകളായാണ് ക്യാഷ്ബാക്ക് നിങ്ങള്‍ക്കു ലഭിക്കുന്നത്. അത് 500 രൂപയുടേയും 200 രൂപയുടേയും. റിലയന്‍സ് ഡിജിറ്റലില്‍ നിന്നും ഈ കൂപ്പണുകള്‍ നിങ്ങള്‍ക്ക് റീഡം ചെയ്യാവുന്നതാണ്. ഡിസംബര്‍ 31ന് കൂപ്പണുകളുടെ വാലിഡിറ്റി അവസാനിക്കുമെന്നും ഓര്‍മ്മിക്കുക. കൂടാതെ 100 രൂപയ്ക്കു മുകളിലുളള എല്ലാ പ്ലാനുകളിലും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.

ബിഎസ്എന്‍എല്‍ 365 ദിവസത്തെ പ്രീപെയ്ഡ് പ്ലാന്‍

ഒരു വര്‍ഷം വാലിഡിറ്റിയുളള രണ്ടു പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് 1,699 രൂപയുടേതും മറ്റൊന്ന് 2,099 രൂപയുടേതും. 1,699 രൂപ പ്ലാനില്‍ ഇന്ത്യയിലെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡേറ്റ എന്നിവ 365 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു.

എന്നാല്‍ 2,099 രൂപ പ്ലാനില്‍ ഇന്ത്യയിലെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും ലോക്കല്‍ എസ്റ്റിഡി കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 4ജിബി ഡേറ്റ എന്നിവ 365 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

Best Mobiles in India

English Summary

jio vs bsnl prepaid plans, jio long term plans, bsnl long term plans, telecom news