ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍: ഏറ്റവും മികച്ച അന്താരാഷ്ട്ര പ്രീപെയ്ഡ് റോമിംഗ് പ്ലാനുകള്‍ ഏത്?


റിലയന്‍സ് ജിയോയുടെ 'സൗജന്യ ഫോണ്‍വിളി' ഓഫര്‍ വന്നതോടു കൂടി മറ്റു പ്രമുഖ മൊബൈല്‍ സേവനദാദാക്കള്‍ എല്ലാം രംഗത്തെത്തി മത്സരം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ജിയോക്കെതിയ പല പ്രമുഖ കമ്പനികളും വ്യത്യസ്ഥ ഓഫറുകളുമായി നിരന്തരം എത്താറുണ്ട്.

Advertisement

അതില്‍ ആകര്‍ഷമീയമായ ഡേറ്റ പ്ലാനുകളും സൗജന്യ വോയിസ് കോളുകളും അടങ്ങിയ അണ്‍ലിമിറ്റഡ് കോംബോ പ്ലാനുകളാണ്. ഇതില്‍ ആഭ്യന്തര പദ്ധതികള്‍ മാത്രമല്ല അന്താരാഷട്രേ പദ്ധതികളും ഉള്‍പ്പെടുന്നു.

Advertisement

നിങ്ങള്‍ വിദേശത്ത് യാത്ര ചെയ്യുന്നവരാണെങ്കില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായി ബന്ധം നിലനിര്‍ത്താന്‍ ഒട്ടനേകം പ്ലാനുകളാണ് ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്താകമനം നിരവി ഹോട്ടലുകളില്‍ ഇപ്പോള്‍ സൗജന്യ വൈ-ഫൈ ലഭ്യമാണ്. എന്നാല്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് കോളുകള്‍ ചെയ്യാനും മറുപടി നല്‍കാനും കഴിയുന്നത്?

ഇത് നടപ്പിലാക്കാനായി നിങ്ങള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒരു ലോക്കല്‍ സിം എടുക്കുകയും സേവനങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകള്‍ രാജ്യത്ത് നിങ്ങള്‍ ഉപയോഗിക്കുന്ന അതേ നമ്പറില്‍ തന്നെ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും.

ഈ അന്താരാഷ്ട്രയ റോമിംഗ് പായ്ക്കുകള്‍ വാലിഡിറ്റി, ഡേറ്റ, കോളിംഗ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കും.

Advertisement

ഇവിടെ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവ നല്‍കുന്ന അന്താരാഷ്ട്ര പ്രീപെയ്ഡ് റോമിംഗ് പ്ലാനുകള്‍ താരതമ്യം ചെയ്യാം.


റിലയന്‍സ് ജിയോ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍

റിലയന്‍സ് ജിയോയുടെ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ ആരംഭിക്കുന്നത് 575 രൂപ മുതലാണ്. 575 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് ഔട്ട്‌ഗോയിംഗ് കോളുകള്‍ 100 മിനിറ്റ് നല്‍കുന്നു. കൂടാതെ ലോക്കല്‍/ എസ്റ്റിഡി കോളുകളും ഇന്ത്യയിലേക്ക് വിളിക്കാവുന്നതാണ്. 100 എസ്എംഎസും പ്ലാനില്‍ നല്‍കുന്നുണ്ട്. പ്ലാന്‍ വാലിഡിറ്റി ഒരു ദിവസമാണ്.

എന്നാല്‍ ജിയോയുടെ 2,875 രൂപ പ്ലാനില്‍ 100 മിനിറ്റ് പരിധിയുളള അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ജിയോയുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുളള മറ്റൊരു പ്ലാനാണ് 5,751 രൂപയുടേത്. ഇതില്‍ അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോള്‍, 1500 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോള്‍, പ്രതിമാസം 1500 എസ്എംഎസ് എന്നിവ 30 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ജിയോയുടെ ഈ താരിഫ് പദ്ധതികള്‍ ഏതാണ്ട് 20 പ്രമുഖ അന്താരാഷ്ട്ര രാജ്യങ്ങളില്‍ ലഭ്യമാണ്.

Advertisement

വോഡാഫോണ്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍

വോഡാഫോണിന്റെ iRoamFree അന്താരാഷ്ട്ര പ്ലാനുകള്‍ മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ദിവസം വാലിഡിറ്റിയുളള പ്ലാനിന്റെ വില 695 രൂപയാണ്, ഇതില്‍ അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോള്‍, ഫ്രീ എസ്എംഎസ്, 1ജിബി ഡേറ്റ, ഇന്ത്യയിലേക്കുളള ഔട്ട്‌ഗോയിംഗ് ലോക്കല്‍ കോളുകള്‍ക്ക് 120 മിനിറ്റ് എന്നിവ നല്‍കുന്നു. 3,495 രൂപയുടെ പ്ലാന്‍ വാലിഡിറ്റി ഏഴു ദിവസമാണ്. എന്നാല്‍ ആനുകൂല്യങ്ങള്‍ 695 രൂപ പ്ലാനിന്റേതു പോലെ തന്നെ.

എന്നാല്‍ 6,995 രൂപ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. ഇതില്‍ സൗജന്യമായി പ്രതിദിനം 120 മിനിറ്റ്, ഫ്രീ എസ്എംഎസ്, 1.5ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോള്‍ എന്നിവ നല്‍കുന്നു. 60ല്‍ അധികം പ്രമുഖ രാജ്യങ്ങളില്‍ ഈ പ്ലാന്‍ ലഭ്യമാണ്.

Advertisement

എയര്‍ടെല്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍

649 രൂപയുടെ ഒരു ദിവസത്തെ വാലിഡിറ്റിയുളള അന്താരാഷ്ട്ര റോമിംഗ് പ്ലാന്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ഇന്ത്യയിലേക്ക് 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോള്‍, അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോള്‍, 500എംബി ഡേറ്റ, 100 എസ്എംഎസ് എന്നിവ നല്‍കുന്നു.

2,999 രൂപ പ്ലാനില്‍ 3ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോള്‍, ഇന്ത്യയിലേക്ക് 250 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോള്‍, 100 എസ്എംഎസ് എന്നിവ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തിലുളള എയര്‍ടെല്ലിന്റെ മറ്റൊരു പ്ലാനാണ് 3,999 രൂപയുടേത്. ഇതില്‍ 100 എസ്എംഎസ്, 5ജിബി ഡേറ്റ, ഇന്ത്യയിലേക്ക് 500 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോള്‍ എന്നിവ 30 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

Best Mobiles in India

English Summary

Jio vs Vodafone vs Airtel: Which is the best international prepaid roaming plans