ജിയോ ജിഗാഫൈബര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, എന്നാല്‍ കണക്ഷന്‍ ലഭിക്കാന്‍ വൈകുമെന്നു സൂചന..!


കഴിഞ്ഞ മാസം നടന്ന 41-ാമത്തെ വാര്‍ഷിക പൊതു യോഗത്തിലാണ് റിലയന്‍സ് ജിയോ തങ്ങളുടെ FTTH ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോജിഗാഫൈബര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ 1,100 രാജ്യങ്ങളില്‍ ഒരേ സമയം ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓഗസ്റ്റ് 15ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു.

Advertisement

രജിസ്റ്റര്‍ ചെയ്ത് ഉടന്‍ തന്നെ കണക്ഷന്‍ ലഭിക്കുമെന്ന് ഉറപ്പില്ല. ഏതു പ്രദേശങ്ങളിലാണ് കൂടുതല്‍ ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത് ആ പ്രദേശങ്ങളിലായിരിക്കും ആദ്യം കണക്ഷന്‍ ലഭിക്കുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷനെ കുറിച്ചുളള വിലനിര്‍ണ്ണയം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ടെലികോം, കേബിള്‍ നെറ്റവര്‍ക്ക് കമ്പനികളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മുകേഷ് അംബാനിയുടെ ബ്രോഡ്ബാന്‍ഡിനെ.

Advertisement

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വിപണി ഒന്നടങ്കം പിടിച്ചടക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ജിയോ നിരക്കുകള്‍. നിലവില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ 50 ശതമാനം കുറച്ചാണ് ജിയോ നല്‍കാന്‍ പോകുന്നതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. കൂടാതെ അതില്‍ ഒരു കൂട്ടം സേവനങ്ങള്‍ സൗജന്യമായും. 2.5 ലക്ഷം കോടി രൂപ ഇതിനകം ബ്രോഡ്ബാന്‍ഡ് ശൃംഖലയ്ക്ക് നിക്ഷേപിച്ചതായി മുകേഷ് അംബാനി വ്യക്തമാക്കി.

ജിയോ ബ്രോഡ്ബാന്‍ഡ് ലഭ്യമാകാന്‍ താത്പര്യമുളളവര്‍ക്ക് മൈജിയോ ആപ്പ് വഴിയോ അല്ലെങ്കില്‍ ജിയോ.കോം വഴിയോ രജിസ്റ്റര്‍ ചെയ്യാം. വൈ ഫൈ കവറേജ്, ഐപിടിവി തുടങ്ങിയ സേവനങ്ങളും ഇതിനോടാപ്പം ലഭിക്കും. റൂട്ടറിനോടൊപ്പം ജിയോ ജിഗാടിവി സെറ്റ് ടോപ്പ് ബോക്‌സും കണക്ഷനും ലഭ്യമാകും.

Advertisement

ജിയോ ജിഗാഫൈബര്‍ കണക്ഷന്‍ എങ്ങനെ നേടാം?

1. ആദ്യം ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കു പോകുക. അവിടെ 'Invite JioGigaFiber' എന്നതില്‍ ക്ലിക്ക് ചെയ്യുക.

2. 'Invite' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ അഡ്രസ് എന്റര്‍ ചെയ്യുക. അവിടെ കാണുന്ന മറ്റു വിശദാംശങ്ങള്‍ എല്ലാം പൂരിപ്പിച്ചതിനു ശേഷം 'Confirm'ല്‍ ക്ലിക്ക് ചെയ്യുക.

3. തുടര്‍ന്ന് അടുത്ത പേജില്‍ നിങ്ങളുടെ പേരു മൊബൈല്‍ നമ്പരും നല്‍കുക. അതിനു ശേഷം 'Generate OTP'ല്‍ ക്ലിക്ക് ചെയ്യുക.

4. OTP നല്‍കിയ ശേഷം നിങ്ങളുടെ പ്രദേശം തിരഞ്ഞെടുത്ത് 'Submit' എന്നതില്‍ ക്ലിക്ക് ചെയ്യുക.

Advertisement

ഗൂഗിളില്‍ നിന്ന് 'ഒളിക്കാനുള്ള' വഴി

Best Mobiles in India

English Summary

JioGigaFiber Registrations Starts, But Getting a Connection Might Take Time