ജിയോ ഫോണ്‍ ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍, പക്ഷേ സൂക്ഷിക്കുക


നിങ്ങള്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ജിയോ ഫോണ്‍ ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഈ-കൊമേഴ്‌സ് സൈറ്റിന്റെ പട്ടികയില്‍ ജിയോ 4ജി ഫീച്ചര്‍ ഫോണും കാണാം. യഥാര്‍ത്ഥ വിലയേക്കാള്‍ 1,745 രൂപ വിലയാണ് മൂന്നാം കക്ഷി റീസെല്ലുലാറായ ഗാഡ്‌ജെറ്റ് ഗ്രീക്ക് ബിസിനസ് സൊല്യൂഷനില്‍.

എന്നാല്‍ ഇതു കുറച്ച് അപരിചിതമായ കാര്യമാണ്, അതായത് യഥാര്‍ത്ഥത്തില്‍ ഒരു ജിയോ ഫോണ്‍ വാങ്ങണമെങ്കില്‍ അടിസ്ഥാനപരമായി 1500 രൂപ നല്‍കിയാല്‍ മതി, ഈ തുക മൂന്നു വര്‍ഷത്തിനു ശേഷം നിങ്ങള്‍ ഫോണ്‍ തിരിച്ചു നല്‍കുകയാണെങ്കില്‍ റീഫണ്ട് ചെയ്യുകയും ചെയ്യും.

ഇനി നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ നിങ്ങള്‍ക്ക് ജിയോ ഫോണ്‍ ആമസോണ്‍ ഇന്ത്യയില്‍ നിന്നും വാങ്ങാം. എന്നാല്‍ ഒന്നു നിങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്, എപ്പോഴും ജിയോ ഫോണ്‍ നിങ്ങളുടെ അടുത്തുളള ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്.

എന്നാല്‍ ഗാഡ്ജറ്റ് ഗ്രീക്ക് സൊല്യൂഷന്‍ മാത്രമല്ല ജിയോ ഫോണ്‍ വില്‍ക്കുന്നത്, ബൈ മൈ ഈ വേള്‍ഡ് എന്ന ഓണ്‍ലൈന്‍ കമ്പനിയും ഫോണ്‍ വില്‍ക്കുന്നണ്ട്. ഈ രണ്ട് ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനികളും അനൗദ്യോഗികമായാണ് ഫോണ്‍ വില്‍പ്പന നടത്തുന്നത്.

നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നു വേണം ഇവിരില്‍ നിന്നും ഫോണ്‍ വാങ്ങേണ്ടത്. ഇവിടെ നിന്നും ഫോണ്‍ വാങ്ങുകയാണെങ്കില്‍ യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ നല്‍കേണ്ടി വരും.

ഐഫോണിലെ വീഡിയോ ക്ലിപ്പില്‍ ഫില്‍ട്ടര്‍ നല്‍കുന്നത് എങ്ങനെ

1745 രൂപയക്കാണ് ജിയോ ഫോണ്‍ ഗാഡ്ജറ്റ് ഗ്രീക്ക് ബിസിനസ് സൊല്യൂഷന്‍ വില്‍ക്കുന്നതെങ്കില്‍ മൈ ഈ-വേള്‍ഡ് വില്‍ക്കുന്നത് 1,922 രൂപയ്ക്കാണ്. ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതാണ്, യഥാര്‍ത്ഥത്തില്‍ ജിയോ ഫോണ്‍ 'പൂജ്യം' വിലയ്ക്കാണ് ലഭിക്കുന്നത്.

എന്നിരുന്നാലും ഫോണ്‍ വാങ്ങുന്ന സമയത്ത് 1500 രൂപ നല്‍കണം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ആ തുക തിരിച്ച് നല്‍കുകയും അതേ സമയം കേടുപാടുകള്‍ ഒന്നും ഇല്ലാതെ തന്നെ ഫോണ്‍ തിരിച്ച് കമ്പനിക്ക് കൊടുക്കുകയും വേണം.

ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ജിയോ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ആദ്യം 1650 രൂപ നല്‍കേണ്ടതാണ്. ആ സമയം നിങ്ങള്‍ക്ക് ജിയോ ഫോണ്‍, പുതിയ ജിയോ സിം കൂടാതെ 153 രൂപയുടെ റീച്ചാര്‍ജ്ജ് എന്നിവയും ലഭിക്കുന്നു. 1650 രൂപയില്‍ നിന്നും നിങ്ങള്‍ക്ക് 1500 രൂപ തിരിച്ച് ലഭിക്കുന്നതാണ്. നിലവില്‍ ഒരു ജിയോ സിം ഇതിനകം തന്നെ നിങ്ങള്‍ക്കുണ്ടെങ്കില്‍ പുതിയത് വാങ്ങേണ്ടതില്ല.

Most Read Articles
Best Mobiles in India
Read More About: jio news phone

Have a great day!
Read more...

English Summary

JioPhone is listed in Amazon India, but before you bring check the details carefully. The JioPhone was announced last year at the Reliance AGM, where it was also announced that the phone will be Made in India.