OLXല്‍ ലിസ്റ്റ് ചെയ്യപ്പെട്ട ജിയോ ഫോണ്‍ എന്തു കൊണ്ടു നിങ്ങള്‍ക്കു വാങ്ങാന്‍ സാധിക്കില്ല?


1500 രൂപയ്ക്കാണ് ജിയോ ഫോണ്‍ വിപണിയില്‍ എത്തിയത്. ഏതാനും നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് 36 മാസത്തെ ഉപയോഗത്തിനു ശേഷം ഈ ഫോണില്‍ 1500 രൂപ റീഫണ്ട് ചെയ്യുന്ന ഒരു ബജറ്റ് സൃഷ്ടിച്ചിരിക്കുന്നു.

Advertisement

നിങ്ങള്‍ പുതിയ ഐഫോണ്‍ വാങ്ങാന്‍ പോകുന്നുണ്ടോ?

ഇൗ സ്മാര്‍ട്ട് ഫീച്ചര്‍ ഫോണിന്റെ ഷിപ്പിങ്ങ് സെപ്തംബര്‍ അവസാനം ആരംഭിച്ചു. ദീപാവലിക്കു മുന്‍പ് ആറു മില്ല്യന്‍ യൂണിറ്റുകള്‍ നല്‍കുമെന്ന് കമ്പനി ഉറപ്പു നല്‍കിയിരിക്കുന്നു. അതും പ്രീ-ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കു മാത്രം. തുടക്കില്‍ നഗരപ്രദേശങ്ങള്‍ക്കു മുന്‍പ് ഗ്രാമീണ പ്രദേശങ്ങളില്‍ നല്‍കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഈ ഫീച്ചര്‍ ഫോണിന്റെ ഡലിവറി ഘട്ടം ഘട്ടമായി നടക്കുമെന്നും കമ്പനി വ്യക്തമാക്കി.

Advertisement

500 രൂപ നല്‍കി പ്രീ ബുക്കിങ്ങ് ചെയ്ത ഉപഭോക്താക്കള്‍ ജിയോ ഫോണ്‍ കൈയ്യില്‍ എത്താനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോം OLX ലൂടെ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ ഫോണ്‍ വില്‍ക്കുന്നുണ്ട്, അതും 700 രൂപ മുതല്‍ 2,400 രൂപ വരെ. ചില ഉപഭോക്താക്കള്‍ ഫോണ്‍ വില്‍പന നടത്തിയിരിക്കുന്നത് അതിന്റെ കവര്‍ പോലും പൊട്ടിക്കാതെയാണ്.

റിലയന്‍സ് ജിയോയുടെ നിബന്ധനകളും വ്യവസ്ഥകളും കൂടാതെ ജിയോ ഫോണിന്റെ നയങ്ങളും അനുസരിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് യാതൊരു വില്‍പനയും നടത്താന്‍ പാടില്ല. നിലവിലുളള ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ ഈ നയം നടപ്പാക്കുന്നില്ല. അതായത് രജിസ്റ്റര്‍ ചെയ്ത ജിയോ നമ്പറുകളുമായി ഉപകരണം വില്‍ക്കുന്നതിനുളള നടപടി സ്വീകരിക്കുന്നുവെന്ന് വ്യക്തമാണ്.

Advertisement

റൂട്ടിങ്ങ് ഒഴിവാക്കി ആന്‍ഡ്രോയിഡ്‌ ഡിവൈസിന്റെ വേഗത കൂട്ടുന്നത് എങ്ങനെ

പ്ലാറ്റ്‌ഫോമിലെ ഈ ലിസ്റ്റിങ്ങില്‍ താത്പര്യമുളള വ്യക്തികള്‍ ജിയോ ഫോണ്‍ മൂന്നാം കക്ഷിയില്‍ നിന്നും വാങ്ങുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഓര്‍ക്കണം. സിം കൈമാറണം എങ്കില്‍ സേവനദാദാവിന് ഐഡന്റിഫിക്കേഷന്‍ പ്രൂഫ് നല്‍കണം. അടുത്ത കാര്യം ഓര്‍ക്കുക, ശരിയായ രീതിയില്‍ വാങ്ങല്‍ രസീതുകള്‍ സമര്‍പ്പിച്ചാര്‍ മാത്രമേ നിങ്ങള്‍ക്ക് ജിയോ ഫോണിന്റെ റീഫണ്ട് തുക 1500 രൂപ ലഭിക്കൂ. അവസാനം ഒരു കാര്യം പറയാനുളളത് ഇങ്ങനെ വാങ്ങുന്ന ജിയോ ഫോണ്‍ നമ്പറില്‍ നിരവധി അപകടസാധ്യതതളും സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടന്നു ഓര്‍ക്കുക.

Best Mobiles in India

Advertisement

English Summary

While millions of people who have pre-booked the JioPhone paying Rs. 500 are eagerly awaiting to get their hands on the device, a tweet regarding the availability of the phone on the online classified platform OLX has stirred controversy on Twitter.