ജിയോ ഫോണില്‍ ഉടന്‍ വാട്ട്‌സാപ്പും യൂട്യൂബും എത്തും, ബീറ്റ ടെസ്റ്റ് ആരംഭിച്ചു..!


ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയില്‍ ഉടന്‍ വാട്ട്‌സാപ്പും യൂട്യൂബും എത്തും. ഇവ രണ്ടിലും വാട്ട്‌സാപ്പും യൂട്യൂബും ആഗസ്റ്റ് 15ന് എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അതു നടന്നില്ല.

ബീറ്റ ടെസ്റ്റ്

ടെലികോം അനലിസ്റ്റായ സഞ്ജയ് ബഫ്‌നയുടെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്, വാട്ട്‌സാപ്പിന്റേയും യൂട്യൂബിന്റേയും ബീറ്റ ടെസ്റ്റ് ആരംഭിച്ചു എന്നാണ്. ഫേസ്ബുക്കും വാട്ട്‌സാപ്പും പ്രീലോഡ് ചെയ്താണ് ജിയോഫോണ്‍ എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യാം അതു പോലെ ജിയോ സ്‌റ്റോറില്‍ നിന്നും യൂട്യൂബും ഡൗണ്‍ലോഡ് ചെയ്യാം.

ജിയോ

ബീറ്റ പരീക്ഷണം നിലവില്‍ നടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് ഇപ്പോള്‍ ജിയോ സ്‌റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ലഭിക്കില്ല. അടുത്ത 15 മുതല്‍ 20 ദിവസത്തിനുളളില്‍ തന്നെ ഇവ നിങ്ങളുടെ ഫോണുകളില്‍ ലഭ്യമായിത്തുടങ്ങും.

ജിയോഫോണ്‍ 2

ഇതു കൂടാതെ ജിയോഫോണ്‍ 2ന്റെ മൂന്നാം ഫ്‌ളാഷ് സെയിലിന്റെ തീയതിയും പ്രഖ്യാപിച്ചു. സെപ്തംബര്‍ 6നാണ് ഇത് നടക്കുന്നത്. ജിയോ.കോം, മൈജിയോ ആപ്പ് എന്നിവയിലാണ് ഫ്‌ളാഷ് സെയില്‍. ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. വില്‍പ്പനയ്ക്ക് ചുരുക്കം ഫോണുകള്‍ മാത്രമാണ് ഉളളത്. അതിനാല്‍ വില്‍പ്പന ആരംഭിച്ച ഉടന്‍ തന്നെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓര്‍ഡര്‍ നല്‍കേണ്ടതാണ്. ഒരാഴ്ചയ്ക്കുളളില്‍ ഫോണ്‍ നിങ്ങളുടെ കൈകളില്‍ എത്തും.

സവിശേഷത.

ഈ വര്‍ഷം കമ്പനിയുടെ 41-ാം വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് ജിയോഫോണ്‍ 2 അവതരിപ്പിച്ചത്. ഫോണിന്റെ വില 2,999 രൂപയാണ്. QWERTY കീബോര്‍ഡാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

ഫോണിന്റെ മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 320x240 പിക്‌സല്‍സ് QVGA റിസൊല്യൂഷനുളള 2.4 ഇഞ്ച് സ്‌ക്രീനാണ്. 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഇതിലുണ്ട്. 2എംപി റിയല്‍ ക്യാമറയും 0.3എംപി VGA ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍.

വൈ-ഫൈ, ബ്ലൂട്ടൂത്ത് 4.1, എന്‍എഫ്‌സി, 4ജി വോള്‍ട്ട്, VoWIFI എന്നിവ ജിയോഫോണ്‍ 2ന്റെ കണക്ടിവിറ്റികളാണ്. ജിയോഫോണിനെ പോലെ ജിയോഫോണ്‍ 2ഉം റണ്‍ ചെയ്യുന്നത് KaiOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

മൈജിയോ ആപ്പ്

ജിയോഫോണ്‍ 2 വാങ്ങുന്നതിന് ആദ്യം നിങ്ങള്‍ ജിയോ.കോം അല്ലെങ്കില്‍ മൈജിയോ ആപ്പ് എന്നതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ശേഷം നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കുക, തുടര്‍ന്ന് 2,999 രൂപയും അടയ്ക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ അല്ലെങ്കില്‍ ഇ-മെയില്‍ ഐഡിയിലോ ഓര്‍ഡര്‍ സ്ഥിരീകരണ അറിയിപ്പ് ജിയോ അയക്കുന്നതാണ്. ഫോണിന്റെ ഡലിവറിക്കായി ഇത് ഉപയോക്താക്കള്‍ സേവ് ചെയ്ത് വയ്‌ക്കേണ്ടതാണ്‌.

3.5TB ഡേറ്റയുമായി ബിഎസ്എന്‍എല്‍ന്റെ FTTH ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു..

Most Read Articles
Best Mobiles in India
Read More About: jio jiophone whatsapp youtube

Have a great day!
Read more...

English Summary

JioPhone, Jio Phone 2 Will Soon Support WhatsApp and YouTube, Beta Testing Underway