ജിയോഫോണില്‍ യൂട്യൂബ് ആപ്പ് എത്തി, എന്നാല്‍ വാട്ട്‌സാപ്പ് ?


രാജ്യത്തെ മിന്‍നിര ടെലികോം സേവനദാദാക്കളായ റിലയന്‍സ് ജിയോ ഓരോ ദിവസവും പുതിയ ഓഫറുകളും നിരക്കുകളുമാണ് അവതരിപ്പിക്കുന്നത്. ജിയോ എന്ന ടെലികോം കമ്പനിയുടെ പെട്ടന്നുളള വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ച ഒന്നാണ് ജിയോഫോണ്‍.

Advertisement


കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ജിയോഫോണ്‍ പെട്ടന്നായിരുന്നു ജനപ്രീയമായത്. കൂടാതെ രാജ്യത്ത് ഏറ്റവും വില്‍പന നടത്തിയ ഫോണുകളിലൊന്നായി മാറുകയും ചെയ്തു. അതിനു ശേഷം കമ്പനി ജിയോഫോണ്‍ 2ഉും അവതരിപ്പിച്ചു. ഈ മാസം അത് വില്‍പ്പനയ്ക്ക് എത്തുകയും ചെയ്തു.

ഫോണ്‍ അവതരിപ്പിച്ച സമയത്ത് ഏറ്റവും ഉപയോഗപ്രദമായ ആപ്‌സുകളായ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ ഫോണില്‍ ഉടന്‍ എത്തുമെന്ന് റിലയന്‍സ് ജിയോ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിത് വിജയത്തിലേക്ക് എത്തുകയാണ്.

Advertisement

ഫേസ്ബുക്ക് ഫോണില്‍ എത്തിയെങ്കിലും വാട്ട്‌സാപ്പും യൂട്യൂബും വരും ആഴ്ചകളില്‍ എത്തിമെന്നു പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ജിയോഫോണിനായുളള സമ്മര്‍പ്പിത യൂട്യൂബ് ആപ്പ് ജിയോസ്‌റ്റോറില്‍ ഇതിനകം തന്നെ ലഭ്യമാണ് എന്നാണ്. സിസ്റ്റം അപ്‌ഡേറ്റിനു ശേഷം വരും ദിവസങ്ങളില്‍ ഇത് ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നതില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ജിയോഫോണ്‍ ഇറങ്ങി ഒരു വര്‍ഷം ആയിട്ടു പോലും വാട്ട്‌സാപ്പ് ഇതില്‍ എത്തിയിട്ടില്ല. ജിയോഫോണില്‍ വാട്ട്‌സാപ്പ് എത്തുന്നതും കാത്തിരിക്കുകയാണ് ഉപയോക്താക്കള്‍

ജിയോഫോണ്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും വിറ്റഴിച്ച ഫോണുകളില്‍ ഒന്നായിരുന്നു എന്നു നേരത്തെ സൂചിപ്പിച്ചിരുന്നു. ജിയോഫോണില്‍ പ്രീലോഡ് ചെയ്ത ആപ്‌സുകളായ ജിയോ ടിവി, ജിയോമ്യൂസിക്, ജിയോസിനിമ, ഹലോജിയോ, ജിയോഗെയിംസ്, ജിയോടിവി, ജിയോഷെയര്‍ എന്നിവയും ഉണ്ട്. ഈയിടെയാണ് ജിയോഫോണില്‍ ഗൂഗിള്‍ മാപ്‌സ് പിന്തുണ ലഭിച്ചത്.

Advertisement

നോക്കിയയുടെ മഹാത്ഭുതം എത്തി; വെറും 15,999 രൂപക്ക് അതിഗംഭീര സവിശേഷതകൾ!

Best Mobiles in India

Advertisement

English Summary

JioPhone Will Finally Get YouTube App