ഇന്റല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു; 1500 പേരെ പിരിച്ചുവിട്ടു


ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രമുഖ കമ്പ്യൂട്ടര്‍ ചിപ് നിര്‍മാതാക്കളായ ഇന്റല്‍ 1500 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ േകാസ്റ്ററിക്കയിലെ അസംബ്ലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് യൂണിറ്റ് അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ജോലി നഷ്ടമായത്.

Advertisement

നഷ്ടത്തിലായതിനെ തുടര്‍ന്ന് ആഗോള വ്യാപകമായി 5 ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോസ്റ്റാറിക്കയിലെ അസംബ്ലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് യൂണിറ്റ് പൂട്ടാന്‍ തീരുമാനിച്ചതും ജീവനക്കാരെ പിരിച്ചുവിട്ടതും. 2500 ജീവനക്കാരാണ് ഇവിടെ ജോലിചെയ്തിരുന്നത്. ബാക്കിവരുന്ന 1000 ജീവനക്കാരെ മറ്റു ഡിപ്പാര്‍ട്‌മെന്റുകളിലേക്ക് മാറ്റും. 107,600 ജീവനക്കാരാണ് ലോകവ്യാപകമായി ഇന്റലിനുള്ളത്.

Advertisement

കോസ്റ്റാറിക്കയിലെ അസംബ്ലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് യൂണിറ്റില്‍ നടന്നിരുന്ന മജാലികള്‍ കമ്പനിയുടെ മലേഷ്യ, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങിലെ യൂണിറ്റുകളിലേക്ക് മാറ്റും എന്നും കമ്പനി അറിയിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള ചെലവ് കുറവാണെന്നതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

Best Mobiles in India

Advertisement