MWC 2018 : പുതിയ യോള സെയിൽഫിഷ് 3 പുറത്തിറക്കി


ഈ വർഷത്തെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാണ് ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സ് 2018 .ഒരുപാടു പുതിയ ഉത്പ്പന്നങ്ങൾ ഈ ഷോയിൽ പുറത്തിറക്കിയിരുന്നു .നോക്കിയ ,ഹുവാവെ ,സോണി തുടങ്ങിയ ബ്രാൻഡുകൾ അവരുടെ പുതിയ മോഡലുകൾ ഇതിൽ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ യോള സെയിൽഫിഷ് അവരുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയിരിക്കുന്നു .

Advertisement

ആൻഡ്രോയിഡിനു ഒരു വെല്ലുവിളിതന്നെയാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .യോളയുടെ സെൽഫിഷ് 3 ആണ് മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ പരിചയപ്പെടുത്തിയത് .കൂടാതെ യോളയുടെ സ്മാർട്ട് ഫോണുകളും വിപണിയിൽ ലഭ്യമാകുന്നുണ്ട് .

Advertisement


യോളയുടെ സ്മാർട്ട് ഫോൺ

യോളയുടെ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ :540*960 പിക്സല്‍ റെസലൂഷന്‍ ഉള്ള 4.5 ഇഞ്ച്‌ IPS സ്ക്രീന്‍ ആണ്. പോറല്‍ വീഴും എന്ന പേടി വേണ്ട, കോര്‍നിംഗ് ഗോറില്ല ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 16 ജി ബി ഇന്റെര്‍ണല്‍ മെമ്മറിയും 1 ജി ബി റാമും ഉണ്ട്. മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച് സ്റൊരെജ് 64 ജി ബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വൈ ഫൈ, എന്‍ എഫ് സി , ബ്ലൂടൂത്ത് , ജി പി എസ് എന്നിവ എല്ലാം തന്നെയുണ്ട് .

Advertisement

ക്യാമറ നോക്കുകയാണെങ്കില്‍ മോശമല്ല, 8 മെഗാ പിക്സല്‍ മെയിന്‍ ക്യാമറയും 2 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്. സെയില്‍ ഫിഷ്‌ ഓ എസ് വേര്‍ഷന്‍ 1 ഇല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 1.4 ജിഗാ ഹെര്‍ട്സ് ക്വാല്‍ കോം സ്നാപ് ഡ്രാഗണ്‍ പ്രോസസ്സര്‍ ആണ് ഉപയോഗിക്കുന്നത്. 2100 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .

യോളയുടെ പുതിയ സെയിൽഫിഷ് 3

സെയിൽഫിഷ് 3 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം സോണിയുടെ പുതിയ മോഡലുകളിൽ പുറത്തിറങ്ങുന്നു .സോണിയുടെ ഏറ്റവും പുതിയ 4 ജി സ്മാർട്ട് ഫോണുകളായ XA2 എന്ന മോഡലുകളിൽ സെയിൽഫിഷ് 3 സപ്പോർട്ട് ചെയ്യുന്നു .കൂടാതെ ഈ വർഷം വിപണിയിൽ പുറത്തിറങ്ങുന്ന മറ്റു 4ജി സ്മാർട്ട് ഫോണുകളിലും ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രതീക്ഷിക്കാം .

Advertisement

ഷവോമി 55 ഇഞ്ച് മീ ടിവി 4, അടുത്ത വില്‍പ്പന മാര്‍ച്ച് 6ന് ഉച്ച്ക്ക് 12 മണിക്ക്

അതുകൂടാതെ ജമിനി PDAയുടെ മോഡലുകളിലും ,ടാബ്ലെറ്റുകളിലും സെയിൽഫിഷ് 3 എത്തുന്നു .സോണിയുടെ എക്സ്പീരിയ X മോഡലുകളിലും സെയിൽഫിഷ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത് .വരും കാലങ്ങളിൽ ആൻഡ്രോയിഡ് ,വിൻഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ഒരു കനത്ത തിരിച്ചടിയാകുമോ സെയിൽഫിഷ് .

Best Mobiles in India

English Summary

Jolla Sailfish 3 OS, the third-generation independent mobile operating system has been announced at the ongoing MWC 2018 tech show in Barcelona. This new OS comes with several new features including compatibility for the 4G enabled feature phones. The Sailfish 3 OS will be available starting from the third quarter of this year.