കബഡി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത; നിങ്ങള്‍ക്കായി ഗൂഗിളിന്റെ പുതിയ ഫീച്ചര്‍


കബഡി ലീഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി ഗൂഗിള്‍. ഇതിനായി സെര്‍ച്ചില്‍ ഗൂഗിള്‍ പുതിയ ഫീച്ചര്‍ ചേര്‍ത്തു. ടീമുകളുടെ പോയിന്റ് നില, കളിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍, വരാന്‍ പോകുന്ന മത്സരങ്ങള്‍ തുടങ്ങിയ എല്ലാം ഫോണിലും കമ്പ്യൂട്ടറിലും ഈ ഫീച്ചറിന്റെ സഹായത്തോടെ അറിയാനാകും.

ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ്രോയ്ഡ്, iOS ആപ്പുകളുടെ ഇംഗ്ലീഷ് പതിപ്പില്‍ ഇത് ലഭിക്കും. മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഒരു പോലെ പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച പ്രോ കബഡി ലീഗ് 2019 ജനുവരി 5 വരെ തുടരും.

കബഡി ലീഗ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ മത്സരഫലത്തിന് പുറമെ അടുത്ത മത്സരങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ എന്നിവയും ലഭിക്കും. 'മോസ്റ്റ് റീസന്റ് മാച്ചില്‍ അമര്‍ത്തിയാല്‍ കളിക്കാരുടെ പോയിന്റ്, മൊത്തം സ്‌കോര്‍, കാണാന്‍ കഴിയാതെ പോയ മത്സരത്തെ കുറിച്ചുള്ള വിവരങ്ങള്‍ മുതലായവ അറിയാന്‍ കഴിയും' ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചു.

ലീഗില്‍ ഓരോ ടീമുകളുടെയും നിലയെ കുറിച്ചുള്ള വിശദാംശങ്ങളും പുതിയ ഫീച്ചര്‍ പറഞ്ഞുതരും. ഇഷ്ടടീമിന്റെ സാധ്യത, ടീമുകളുടെ പോയിന്റ് നില എന്നിവയും അനായാസം അറിയാന്‍ കഴിയും. ഗൂഗിളിന്റെ ഈ ഫീച്ചര്‍ ഉപയോഗിച്ച് കബഡി ലീഗുമായി ബന്ധപ്പെട്ട എന്തും ഏതും ഒറ്റ ക്ലിക്കിലൂടെ കണ്‍മുന്നില്‍ തെളിയുമെന്ന് ചുരുക്കം.

മത്സരക്രമം, അടുത്ത് നടക്കാന്‍ പോകുന്ന മത്സരങ്ങള്‍ തുടങ്ങി ഇന്ത്യയിലെ കബഡി ആരാധകര്‍ക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങളും ഇതിലൂടെ നല്‍കാന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ പെട്ടെന്നൊരു നാൾ നിന്നുപോയാൽ??

Most Read Articles
Best Mobiles in India
Read More About: google games internet online

Have a great day!
Read more...

English Summary

Kabaddi fans, Google search has new feature for you.