കെന്‍ ക്‌സിന്‍ ഡാ എം2; ഏറ്റവും ചെറിയ ഫോണിന്റെ വില 1,200 രൂപ



എല്ലാം പരീക്ഷിക്കുന്നവരാണ് ചൈനക്കാര്‍. ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ കെന്‍ ക്‌സിന്‍ ഡായാണ് ഏറ്റവും ചെറിയ ഹാന്‍ഡ്‌സെറ്റായ എം2വിനെ പരിചയപ്പെടുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ കുഞ്ഞുഫോണ്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ കീശയില്‍ വേണമെങ്കില്‍ ഇത്തരത്തിലുള്ള ഒന്നോ രണ്ടോ ഫോണുകള്‍ എടുത്തുവെക്കാനാകും. അത്രത്തോളം വലുപ്പമേ ഈ ഫോണിന് കമ്പനി നല്‍കിയിട്ടുള്ളൂ.

വിലക്കുറവാണ് ഇതിലെ മറ്റൊരു പ്രത്യേകത. 1,200 രൂപയ്ക്കാണ് ഈ ഫോണ്‍ വില്പനക്കെത്തുന്നത്. ഈ ഡ്യുവല്‍ സിം ഫോണിന് കീപാഡും മറ്റ് കോള്‍ സാധാരണ കോള്‍ ബട്ടണ്‍ സവിശേഷതകളും ഉണ്ട്. 240 മിനുട്ട് വരെ ടോക്ക്‌ടൈം ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകളെ പിന്തുണക്കുന്ന ഈ ഫോണില്‍ ഒരു ക്യാമറയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

യുഎസ്ബി ചാര്‍ജ്ജര്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, 2.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ലൗഡ് സ്പീക്കര്‍ എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകള്‍. ഒരു സിഗരറ്റ് ലൈറ്ററിനേക്കാളും അല്പം കൂടി മാത്രം വലുപ്പം വരുന്ന ഫോണിനൊപ്പം 2ജിബി മെമ്മറി കാര്‍ഡും സൗജന്യമാണ്.

Advertisement

ഈ ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ അത് വെറും കൗതുകത്തിന്റെ പേരിലാണോ അതോ കൊണ്ടുനടക്കാനുള്ള സൗകര്യം കൊണ്ടോ?

Best Mobiles in India

Advertisement