ഭരണമികവില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് കേരളം; ഏറ്റവും പിന്നില്‍ ബീഹാറും ജാര്‍ഖണ്ഡും മധ്യപ്രദേശും!


ഭരണമികവില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളം. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, ഇ-ഗവേണന്‍സ് എന്നിവ നടപ്പിലാക്കിയതിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നേട്ടം. ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഭരണമികവിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ നടത്തിയ സര്‍വ്വേയാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

Advertisement

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന വലിയ അംഗീകാരമാണിതെന്ന് നിസ്സംശയം പറയാം. ഇത് മൂന്നാം തവണയാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്. 30 വിഷയങ്ങളിലെ 100 സൂചികകള്‍ പരിശോധിച്ചാണ് പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ വിലയിരുത്തല്‍.

Advertisement

ചെറിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ ഹിമാചല്‍ പ്രദേശ് ആണ്. ഗോവ, മിസോറാം, സിക്കിം, ത്രിപുര എന്നിവ തൊട്ടുപിന്നിലുണ്ട്. ഇക്കൂട്ടത്തില്‍ മോശം പ്രകടനം കാഴ്ചവച്ചിരിക്കുന്ന സംസ്ഥാനം മേഘാലയയും നാഗാലന്‍ഡുമാണ്.


ഭരണമികവില്‍ മുന്നില്‍ നില്‍ക്കുന്ന വലിയ സംസ്ഥാനങ്ങള്‍:

1. കേരളം

2. തമിഴ്‌നാട്

3. തെലുങ്കാന

4. കര്‍ണ്ണാടക

5. ഗുജറാത്ത്


ഭരണമികവില്‍ പിന്നില്‍ നില്‍ക്കുന്ന വലിയ സംസ്ഥാനങ്ങള്‍

1. മധ്യപ്രദേശ്

2. ജാര്‍ഖണ്ഡ്

3. ബീഹാര്‍

ഭരണമികവില്‍ മുന്നില്‍ നില്‍ക്കുന്ന ചെറുസംസ്ഥാനങ്ങള്‍

1. ഹിമാചല്‍പ്രദേശ്

2. ഗോവ

3. മിസോറാം

4. സിക്കിം

5. ത്രിപുര

ഭരണമികവില്‍ പിന്നില്‍ നില്‍ക്കുന്ന ചെറുസംസ്ഥാനങ്ങള്‍

Advertisement

1. നാഗാലന്‍ഡ്

2. മണിപ്പൂര്‍

3. മേഘാലയ


കേരളത്തിന്റെ മികവ്

പൗരന്മാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ നൂതനമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയുണ്ടായി. 2016-ല്‍ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയും 100 ശതമാനം മൊബൈല്‍ സാന്ദ്രത കൈവരിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കാനും കേരളത്തിലായി.

2017-ല്‍ കേരളം ഇന്റര്‍നെറ്റ് അടിസ്ഥാന മനുഷ്യാവകാശമായി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൈക്കൊണ്ട മികച്ച തീരുമാനമായിരുന്നു ഇത്. പാല്‍, മീന്‍ എന്നിവയുടെ വിതരണത്തിന് സംസ്ഥാനം ബ്ലോക്ക് ശ്യംഖല അടിസ്ഥാന സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഇന്‍ക്യുബേറ്റര്‍ സ്ഥാപിച്ചതും കേരളം തന്നെ.

Advertisement

ഇന്ത്യയില്‍ ഐഫോണുകള്‍ നിരോധിക്കുമോ? കാരണം ഇത്..!

Best Mobiles in India

English Summary

Kerala Declared As Best Governed State Of India