ഡിജിപിക്ക് ജനങ്ങളോട് സംവദിക്കാന്‍ ഫേസ്ബുക്ക് പേജ് ആയി...!


പൊതുജനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുമായി ഇനി ഫേസ്ബുക്കിലൂടെ സംവദിക്കാം. സംസ്ഥാന പോലീസിനെക്കുറിച്ചുളള എല്ലാ വിവരങ്ങളും ഡിജിപിയുടെ ഫേസ്ബുക്ക് പേജില്‍ ഉണ്ട്.

Advertisement

പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുളള ക്രിയാത്മക നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവയും ഈ പേജിലൂടെ അറിയിക്കാവുന്നതാണ്. ഡിജിപി തന്നെയാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.

Advertisement

ഈ അവസരം അനാവശ്യ നിര്‍ദേശങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും കാര്യങ്ങള്‍ വിശദമായ പഠനത്തിന് ശേഷം അവതരിപ്പിക്കാനുളള വേദിയാക്കണമെന്നും ഡിജിപി ആമുഖത്തില്‍ അമുഖത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

പോലീസിലെ അഴിമതി അവസാനിപ്പിക്കാന്‍ രൂപീകരിച്ച ആഭ്യന്തര വിജിലന്‍സിലെ ഉദ്യോഗസ്ഥരുടെ നമ്പറുകളും ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിപി ഇറക്കുന്ന എല്ലാ സര്‍ക്കുലറുകളും ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

വാട്ട്‌സ്ആപിലെ സുരക്ഷാ പാളിച്ചകള്‍...!

24 മണിക്കൂറും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിക്കാനുളള സംവിധാനമാണ് പോലീസ് ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഡിജിപിയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Best Mobiles in India

Advertisement

English Summary

Kerala DGP starts facebook page to interact with public.