പ്രളയത്തിൽ സഹായവുമായി എയർടെൽ; 1 ജിബി സൗജന്യ ഡാറ്റ, 30 രൂപ ക്രെഡിറ്റ്, വൈഫൈ..


പേമാരിയിലും പ്രളയത്തിലും കേരളത്തിൽ ദുരിതമനുഭവിക്കുന്നത് സൗജന്യ റീചാർജ്ജ് സഹായവുമായി എയർടെൽ. പ്രളയത്തിലകപ്പെട്ട കേരളത്തിലെ എയർടെൽ ഉപഭോക്താക്കൾക്ക് ബാലൻസ് ക്രെഡിറ്റ്, ഡാറ്റ സൗകര്യങ്ങൾ എന്നിവ നൽകിയാണ് എയർടെൽ തങ്ങളെക്കൊണ്ട് പറ്റുംവിധം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നത്. ഇതിനായി പ്രത്യേക ആനുകൂല്യങ്ങൾ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

Advertisement

30 രൂപയുടെ ക്രെഡിറ്റ് ടോക്‌ടൈം, സൗജന്യ ഡാറ്റ, അധികരിച്ച പോസ്റ്പൈഡ് ബിൽ, സൗജന്യ വൈഫൈ

30 രൂപയുടെ ക്രെഡിറ്റ് ടോക്‌ടൈം, സൗജന്യ ഡാറ്റ, അധികരിച്ച പോസ്റ്പൈഡ് ബിൽ, സൗജന്യ വൈഫൈ, ചാർജ്ജിങ്ങ് സൗകര്യങ്ങൾ എന്നിവയാണ് കമ്പനി നൽകുന്നത്. ഇതിൽ 30 രൂപയുടെ ടോക്ടൈം ക്രെഡിറ്റ് തനിയെ തന്നെ അപ്പ്രൂവ് ആവുന്ന രീതിയിലാണ് എയർടെൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. അതുപോലെ എയർടെൽ നമ്പറുകളിലേക്കുള്ള എല്ലാ ലോക്കൽ, എസ്ടിഡി കോളുകളും ഓഗസ്റ്റ് 17 മുതൽ 19 വരെ സൗജന്യവുമായിരിക്കും.

Advertisement
മറ്റു സേവനങ്ങൾ

ഈ 30 രൂപയായി ലഭിക്കുന്ന ക്രെഡിറ്റ് പിന്നീട് മാത്രം തിരിച്ചടച്ചാൽ മതി. ഇതിന് പുറമെ ഒരു ജിബി മൊബൈൽ ഡാറ്റ 7 ദിവസത്തെ കാലാവധിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അതുപോലെ പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് ബിൽ പരിധിക്കും മുകളിലായി ഈ അവസ്ഥയിൽ ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പോസ്റ്റ്പൈഡ് ലിമിറ്റ് തീർന്നത് കാരണം സേവനങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത ബുദ്ധിമുട്ടിനും പരിഹാരമാകും.

സൗജന്യ വൈഫൈ, ചാർജ്ജിങ്ങ്

ഇതിന് പുറമെയായി അഞ്ചു കേന്ദ്രങ്ങളിൽ VSAT സൗജന്യ വൈഫൈ സംവിധാനവും എയർടെൽ അവതരിപ്പിക്കുന്നുണ്ട്. അതുപോലെ കേരളത്തിലുടനീളമുള്ള എയർടെൽ സ്റ്റോറുകളിൽ നിന്നും ആർക്കും തങ്ങളുടെ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും കമ്പനി സജ്ജമാക്കിയിരിക്കുകയാണ്. ചാർജ്ജിങ്ങിന് പുറമെ കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും മറ്റും വിളിക്കുന്നതിനായി സൗജന്യമായി തന്നെ കോൾ ചെയ്യാനുള്ള സംവിധാനവും ലഭ്യമാക്കും.

സേവനം ലഭ്യമാകുന്ന സ്ഥലങ്ങൾ

മുകളിൽ പറഞ്ഞ ചാർജ്ജിങ്, സൗജന്യമായി കോൾ ചെയ്യാനുള്ള സൗകര്യം എന്നിവ തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലുള്ള 30 എയർടെൽ സ്റ്റോറുകളിൽ ലഭ്യമാകും. കേരളത്തിൽ മഴയും പ്രളയവും തുടരുന്ന സാഹചര്യത്തിൽ പലതരത്തിലുള്ള സഹായങ്ങളാണ് സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ നിന്നുള്ളവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെറുതും വലുതുമായ ഇത്തരം സഹായങ്ങളിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങളിലൂടെയും ആകെ താറുമാറായിക്കിടക്കുന്ന സംസ്ഥാനത്തെ വീണ്ടും പഴയപടിയിലേക്ക് ആക്കാൻ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതിനായി ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യാം.

തത്സമയ കാലാവസ്ഥ, എമർജൻസി കിറ്റ് തുടങ്ങി ഈ സമയത്ത് പരമാവധി ഷെയർ ചെയ്യേണ്ട കാര്യങ്ങൾ!

Best Mobiles in India

English Summary

Kerala Flood; Airtel Offers Rs 30 Talktime Credit and Free Data.