തത്സമയ കാലാവസ്ഥ, എമർജൻസി കിറ്റ് തുടങ്ങി ഈ സമയത്ത് പരമാവധി ഷെയർ ചെയ്യേണ്ട കാര്യങ്ങൾ!


കേരളം മൊത്തം മഴക്കെടുതിയിൽ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. മരണങ്ങളും അപകടങ്ങളും കൊണ്ട് പത്രവാർത്തകളും ന്യൂസ് ചാനലുകളും നിറഞ്ഞിരിക്കുകയാണ്. ഈയവസരത്തിൽ നമ്മുടെ സന്തത സഹചാരിയായ മൊബൈൽ ഫോണുകൾ വഴി നമ്മളാൽ ചെയ്യാൻ സാധിക്കുന്ന ചില സഹായങ്ങളും ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പുകളും മറ്റു സേവനങ്ങളും പരിചയപ്പെടുത്തുകയാണ് ഇവിടെ.

Advertisement

വൈദ്യുതി മുഖേനെയുള്ള അപകടം ഉണ്ടായാൽ

മഴയോടൊപ്പം വൈദ്യുതി ലൈനുകൾ പൊട്ടി വീഴുന്നതും അതിലൂടെ അറിയാതെ ആളുകൾ നടന്നുപോകുന്നതും ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്ന് പറയേണ്ടതില്ലല്ലോ. പല മരങ്ങൾക്കും വൈദ്യുതാഘാതം കാരണമായിട്ടുമുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ 9496061061 എന്ന KSEB സുരക്ഷാ വിഭാഗത്തിന്റെ നമ്പറിലേക്ക് കോൾ ചെയ്യേണ്ടതാണ്.

Advertisement
എമർജൻസി കിറ്റ്

ഒരു എമർജൻസി കിറ്റ് സജ്ജമാക്കേണ്ടത് ഇപ്പോൾ അനിവാര്യമായിത്തീർന്നിരിക്കുകയാണ്. അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുന്നത് എന്ത്കൊണ്ടും ഉപകരിക്കും. ഇതിനായി ടോർച്ച്, റേഡിയോ, കുടിവെള്ളം, ഒആർഎസ് പാക്കറ്റ്, മുറിവിന് പുരട്ടാൻ ആവശ്യമായ മരുന്ന്, ഒരു ചെറിയ കുപ്പി ആന്റിസെപ്റ്റിക്ക് ലോഷൻ, 100 ഗ്രാം എങ്കിലും അണ്ടിപ്പരിപ്പ് അല്ലെങ്കിൽ മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ചെറിയ ഒരു കത്തി, ക്ളോറിൻ ടാബ്‌ലെറ്റ്, നിങ്ങൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, ഒരു ബാറ്ററി ബാങ്ക്, ചാർജ്ജുള്ള ഒരു മൊബൈൽ ഫോൺ, സാനിറ്റി നാപ്കിൻ, അത്യാവശ്യത്തിന് കുറച്ചു പണം എന്നിവയാണ് ഈ എമർജൻസി കിറ്റിൽ ഉൾക്കൊള്ളിക്കേണ്ടത്.

ജില്ലാതല ഹെല്പ് ലൈൻ നമ്പറുകൾ

ടോൾ ഫ്രീ നമ്പർ: 1077

ഇടുക്കി: 0486223311
മലപ്പുറം: 04832736320
എറണാകുളം: 04842423513
കോഴിക്കോട്: 04952371002
ത്യശൂർ: 04872362424
കണ്ണൂർ: 04682322515
പാലക്കാട്: 04912505309
വയനാട്: 9207985027
തിരുവനന്തപുരം: 04712730045
കൊല്ലം: 04742794002
പത്തനംതിട്ട: 04682322515
ആലപ്പുഴ: 04772238630
കോട്ടയം: 04812562201

കൂടുതൽ നമ്പറുകൾ മുകളിലെ ചിത്രത്തിൽ കൊടുത്തിട്ടുണ്ട്.

ഈ സമയത്ത് ഉപയോഗിക്കാൻ പറ്റിയ ചില കാലാവസ്ഥാ ആപ്പുകൾ

ഈ സമയത്ത് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റിയ ചില കാലാവസ്ഥാ ആപ്പുകൾ ഞനാണ് ഇവിടെ പരിചയപ്പെടുത്തുകയാണ്. ഗൂഗിൾ വെതർ സേവങ്ങൾ ഈ സമയത്ത് നിങ്ങൾക്ക് ഏറെ ഉപയോഗപ്പെടുത്താം ഇതിന് പുറമെയാണ് പ്ളേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയാൻ പറ്റിയ 5 ആപ്പുകൾ കൂടെ ചുവടെ ചേർക്കുന്നു.

Skymet Weather
Go Weather Forecast
AccuWeather
WeatherBug
Yahoo Weather

യഥാസമയം കാലാവസ്ഥ അറിയാൻ

ദുരിതവുമായി ബന്ധപ്പെട്ട വാർത്തകൾ ഷെയർ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണേ..

നിങ്ങളുടെ ഫോണിലെ ഒരു ശതമാനം ചാർജ്ജ് പോലും വിലപ്പെട്ട ഒരുപിടി ജീവനുകൾ രക്ഷിച്ചേക്കും!

Best Mobiles in India

English Summary

Kerala Flood Helpline Numbers and Other Services.