വീണ്ടും കേരളത്തിന് സഹായവുമായി ഷവോമി! വെള്ളം കയറിയ ഫോണുകൾ സൗജന്യമായി നന്നാക്കിക്കൊടുക്കും!


കേരളക്കാരയാകെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുമ്പോൾ സഹായഹസ്തങ്ങളുമായി ലോകത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള ആളുകളും സംഘടനകളും സ്ഥാപനങ്ങളും രംഗത്തെത്തുകയുണ്ടായി. ഇതിൽ ടെലികോം രംഗത്തെയും സ്മാർട്ട്‌ഫോൺ വിപണിയിലെയും അടക്കം പലരും ഉൾപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ ഷവോമിയും എത്തിയിരിക്കുകയാണ്.

വെള്ളം കയറിയ ഫോണുകൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊക്കത്തിൽ വെള്ളം കയറി കേടായ ഷവോമി ഫോണുകൾ യാതൊരു ചാർജ്ജും ഈടാക്കാതെ തീർത്തും സൗജന്യമായിത്തന്നെ സർവീസ് ചെയ്തുകൊടുക്കും എന്നാണ് ഷവോമിയുടെ പ്രഖ്യാപനം. The Mobile Indianനിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷവോമിയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മനു ജയിൻ ആണ് ഈ കാര്യം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടൻ തന്നെയുണ്ടാകും.

ഇത് ആദ്യമായിട്ടല്ല..

ഇത് ആദ്യമായിട്ടല്ല ഷവോമി കേരളത്തിന് ഈ ദുരിത ഘട്ടത്തിൽ സഹായവുമായി എത്തുന്നത്. ഇതിന് മുമ്പ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി ആയിരക്കണക്കിന് ഫുൾ ചാർജ്ജ് നിറച്ച ഷവോമി മി പവർ ബാങ്കുകൾ നൽകിയിരുന്നു. അതിന് ശേഷമാണ് ഷവോമി ഇപ്പോൾ ഇങ്ങനെയൊരു സൗകര്യവുമായി എത്തുന്നത്.

എല്ലാ കമ്പനികളും

ഷവോമി മാത്രമല്ല, പല കമ്പനികളും ഇത്തരത്തിൽ ഒരുപിടി സഹായങ്ങളുമായി വന്നിട്ടുണ്ടായിരുന്നു. തുടക്കത്തിൽ ജിയോ, എയർടെൽ, ബിഎസ്എൻഎൽ, ഐഡിയ, വോഡാഫോൻ തുടങ്ങി എല്ലാ കമ്പനികളും ഒരു ആഴ്ചത്തേക്ക് സൗജന്യ ഡാറ്റയും ടോക് ടൈം ക്രെഡിറ്റും തുടങ്ങി പലതും നൽകുകയും ചെയ്തിരുന്നു.

ഐഡിയ, സാംസങ്

അതിന് പുറമെ കഴിഞ്ഞ ദിവസം ഐഡിയ മറ്റൊരു സൗകര്യവുമായി എത്തിയിരുന്നു. പ്രളയത്തിനിടെ സിം കാർഡ് നഷ്ടമായവർക്ക് പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സൗജന്യമായിത്തന്നെ നൽകുന്ന സൗകര്യമാണ് ഐഡിയ കൊണ്ടുവന്നിരുന്നത്. അതിന് പുറമെ മറ്റൊരു സന്തോഷകരമായ കാര്യം സാംസങ് 2 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട് എന്നതാണ്. എന്തായാലും ഇത്തരം ശ്രമങ്ങൾ കൂടുതൽ കമ്പനികളെ ഇതുപോലുള്ള കാര്യങ്ങൾ ഇനിയും ചെയ്യാൻ പ്രേരിപ്പിക്കും എന്നുറപ്പാണ്.

മികച്ച 10 PUBG മൊബൈല്‍ ടിപ്‌സും ചിക്കന്‍ ഡിന്നര്‍ കിട്ടാനുള്ള വഴിയും

Most Read Articles
Best Mobiles in India
Read More About: xiaomi smartphones kerala news

Have a great day!
Read more...

English Summary

Kerala Flood Xiaomi Offers Free Service of Water Dameged Xiaomi Phones.