ഇനി പാൽ വില്പനയിൽ കള്ളത്തരം നടക്കില്ല! ബ്ലോക്ക്ചെയിൻ ഉപയോഗിക്കാൻ കേരള സർക്കാർ!!


ബ്ലോക്ക്ചെയിൻ ഇപ്പോൾ ക്രിപ്റ്റോകറൻസിയേക്കാൾ ഒരുപാട് മുകളിലായി വളർന്നു കൊണ്ടിരിക്കുകയാണല്ലോ. ഈ ഗവർണെൻസും അതുപോലെ സ്വകാര്യ സരംഭങ്ങൾക്കുമെല്ലാം കരുത്ത് നൽകുന്ന ഒന്നായി ഇവ മാറിക്കൊണ്ടിരിക്കുകയാണ്. ഈ കാലത്താണ് കേരള സർക്കാർ തന്നെ ബ്ലോക്ക്ചെയിൻ രംഗത്തേക്ക് കടന്നുവരുന്നത്

Advertisement

കേരള സർക്കാർ ബ്ളോക്ക്ചെയിൻ അധിഷ്ഠിതമായ നിരവധി പദ്ധതികളാണ് ഈയടുത്തിടെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ നമ്മളിൽ പലർക്കും ഇപ്പോഴും അവയെ കുറിച്ച് വ്യക്തമായ അറിവില്ല എന്നതിനാൽ വിഷയത്തിൽ ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തട്ടെ.

Advertisement

ബ്ലോക്ക്ചെയിൻ പദ്ധതികൾ നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം

ഈ പ്രോജക്ടുകൾ വളരെ പ്രതീക്ഷ നൽകുന്നവയാണെന്ന കാര്യം തീർച്ച. വെറും ബ്ളോക്ക്ചെയിൻ അധിഷ്ഠിതമായ പദ്ധതികൾ ആയത് കൊണ്ട് മാത്രമല്ല ഇവ ശ്രദ്ധ നേടുന്നത്, മറിച്ച് സാധാരണക്കാരെ സംബന്ധിച്ചോളാം ഏറെ ഗുണകരമാണ് ഇവ എന്നതും ഇവയെ ശ്രദ്ധേയമാക്കുന്നു.

കഴിഞ്ഞ വർഷം, പ്രധാന ഇ-ഗവേണൻസ് പദ്ധതികൾക്കായി ബ്ലോക്ക്ചെയിൻ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറിയിരുന്നു. ഇപ്പോൾ കേരളവും രണ്ടാമതായി എത്തി ഈ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. കേരളത്തിൽ മത്സ്യത്തിൻറെയും പാലിന്റെയും വിൽപന വിതരണ രംഗത്ത് അടക്കം കാര്യമായ മാറ്റങ്ങൾക്ക് കരുത്തേക്കാൻ പോകുകയാണ് ഈ ബ്ളോക്ക്ചെയിൻ സംവിധാനങ്ങൾ

പാൽ, മത്സ്യം, പച്ചക്കറി എന്നിവയുടെ വിതരണത്തിൽ ഇനി ഏറെ സുതാര്യത

കേരള സർക്കാർ സംസ്ഥാനത്ത് മത്സ്യം, പാൽ, പച്ചക്കറികൾ തുടങ്ങിയ പെട്ടെന്ന് വിറ്റുതീർക്കേണ്ട ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ ആണ് ഐഒടി, ബ്ലോക്ചൈനുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാറിനെ സംബന്ധിച്ചെടുത്തോളം സാങ്കേതിക മേഖല ഉപയോഗപ്പെടുത്തി ഈ അടുത്ത കാലത്തെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായി ഇതിനെ വിലയിരുത്താം.

കേരളാ ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡി ഐ സി) നേതൃത്വം നൽകുന്ന പദ്ധതിയാണ് ഇത്. സപ്ലൈ-ചെയിനിൽ ഇത് എങ്ങനെ ബ്ളോക്ക്ചെയിൻ വഴി പ്രാവർത്തികമാക്കും എന്ന് നോക്കാം.

എങ്ങനെ ബ്ലോക്ക്ചെയിൻ ഇവിടെ ഉപയോഗപ്പെടുത്തും?

അതിവേഗം വിറ്റുതീർക്കേണ്ട മൽസ്യം, പാൽ, പച്ചക്കറികൾ പോലുള്ള ഇത്തരം കൺസ്യൂമർ ഉല്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ ഏറ്റവും വലിയ അഴിമതി, നമുക്ക് ലഭിക്കേണ്ട അളവിലുള്ള സാധനങ്ങൾ പലപ്പോഴും ആ അളവിന് ഒരുപാട് താഴെയായി ലഭിക്കുന്നത് തന്നെയാണ്. ഈ അഴിമതിയും പ്രശ്നങ്ങളും ബ്ലോക്ക്ചെയിൻ നീക്കം ചെയ്യും.

ഉദാഹരണത്തിന്, പാൽ വിതരണം ചെയ്യുമ്പോൾ, കേരള സർക്കാർ, K-DISC എന്നിവക്ക് പാല് ഡയറിയിൽ നിന്ന് പുറത്തേക്ക് പോകുന്നത് മുതൽ ട്രക്കുകളിൽ കയറി വെയർഹൗസുകളിൽ എത്തുന്നതും വിതരണക്കാരിൽ എത്തുന്നതും ചെറുകിട വില്പനക്കാരിൽ എത്തുന്നത് വരേയും നിരീക്ഷിക്കാൻ കഴിയും. ഓരോ വഴിക്കും കണ്ടെയ്നറുകൾക്കും ഓരോ ഐഡി നമ്പറുകളായിരിക്കും ഉണ്ടാവുക. അത് എളുപ്പം ട്രാക്കുചെയ്യാൻ ഉപയോഗിക്കും.

ഒപ്പം നിരവധി തൊഴിലവസരങ്ങളും

ഇവിടെ പാൽ മാത്രമല്ല, ഇതേ രീതിയിൽ മൽസ്യ വിതരണത്തിലെ പച്ചക്കറി വിതരണത്തിലും കൂടെ ഈ മാർഗ്ഗങ്ങൾ സർക്കാർ അവലംബിക്കാൻ ഒരുങ്ങുകയാണ്. ഇത് കൂടാതെ വലിയ തോതിലുള്ള തൊഴിൽ സാധ്യതകളിലേക്ക് കൂടെ ഇത് വിരൽ ചൂണ്ടുന്നുണ്ട്.

പ്രാരംഭ റിപ്പോർട്ടനുസരിച്ച്, അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദേശം 25,000 ബ്ലോക്ക്ചെയിൻ വിദഗ്ധരും 5,000 അംഗീകൃത ഐ.ഒ.ടി വിദഗ്ധരും ഈ രംഗത്ത് ജോലിക്കായി ഇറങ്ങും. ഇത് നല്ലൊരു രീതിയിലുള്ള ജോലി സാധ്യത കൂടെ സംസ്ഥാനത്ത് കൊണ്ടുവരികയാണ്. ഇ-ഗവേണൻസിൽ ബ്ലോക്ക്ചെയിൻ ഉപയോഗിക്കുമ്പോൾ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃക കൂടെ ആകുമെന്ന് തീർച്ച. സാങ്കേതികതയുടെ കൈപിടിച്ച് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാന സർക്കാരിന് എല്ലാ അഭിനന്ദനങ്ങളും.

ലോകത്തെ മൊത്തം ചിരിപ്പിച്ച 20 ചിത്രങ്ങൾ.. നിങ്ങൾ എത്ര തന്നെ മസിലു പിടിച്ചാലും ഒന്ന് ചിരിക്കും!

1

തല നായയുടേതോ അതോ മനുഷ്യന്റേതോ? ഒറ്റ നോട്ടത്തിൽ ഒരു നായയുടേത് ആണുമെന്ന് തോന്നുമെങ്കിലും സംഭവം മനുഷ്യൻ തന്നെ. ഒരു നായയെ ചേർന്ന് കിടക്കുന്നത് കൊണ്ട് കാഴ്ചയിൽ ഇങ്ങനെ തോന്നിച്ചെന്ന് മാത്രം.

2

ഉള്ളി അരിഞ്ഞ് ഇനി കണ്ണ് നിറയില്ല. ഉള്ളി മുറിക്കുമ്പോൾ ഉള്ള കണ്ണ് നിറയലിന് ഒരു പരിഹാരവുമായാണ് ഇയാൾ പണിയെടുക്കുന്നത്. വേണമെങ്കിൽ നമുക്കും ഒന്ന് പരീക്ഷിക്കാവുന്നതാണ്.

3

പോലീസ് ഒന്നും വരില്ലായിരിക്കും.. നേരെ വിട്ടോ..ഒരു സ്കൂട്ടർ യാത്രയുടെ രസകരമായ കാഴ്ച. മൂന്ന് പേർ ഒരുമിച്ച് ഒരു സ്കൂട്ടറിൽ. ഇതിൽ ഒരാൾ കുരങ്ങൻ ആണെന്ന് മാത്രം.

4

ഒന്ന് ചെടി നനച്ചേക്കാം.. പെരുമഴയത്ത് മുറ്റമാകെ വേളം കൊണ്ട് നിറഞ്ഞിട്ടും വീണ്ടും ചെടി നനയ്ക്കാനായി പൈപ്പും കൊണ്ടിറങ്ങിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഒരു പക്ഷെ വേറെ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവാം.

5

ഒന്നും പറയാനില്ല.. ചില ചിത്രങ്ങൾ ഇങ്ങനെയാണ്, പ്രത്യേകിച്ച് ഒന്നും പറയേണ്ടി വരില്ല. ചിത്രം തന്നെ എല്ലാം നമുക്ക് മനസ്സിലാക്കിത്തരും.

6

ഇതിപ്പോൾ വണ്ടി എവിടെപ്പോയി? ഒരു ചെറിയ ഇരുചക്ര വാഹനത്തിൽ ഇത്രയധികം സാധനങ്ങൾ കൊള്ളിക്കാം എന്ന് തെളിയിക്കുകയാണ് ഇവർ. എന്തായാലും ഒരുപരിധി വരെ ഇവർക്ക് ഒരു ഓട്ടോ വിളിക്കേണ്ടി വരില്ല.

7

എന്താ എനിക്കും ഒരെണ്ണം വലിച്ചാൽ.. സിഗററ്റെടുത്ത് വലിക്കാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ വലിക്കുന്ന പോലെ കളിച്ചു നോക്കുന്ന ഒരു കുഞ്ഞുകുട്ടി.

8

സാഹസികത പണ്ടേ നമുക്ക് വീക്‌നെസ്സ് ആയിപ്പോയി.. പക്ഷെ ഇത് സാഹസികതയാണോ അതോ മണ്ടത്തരമാണോ അതോ വേറെ എന്തെങ്കിലും ആണോ? നിങ്ങൾക്ക് കണ്ടിട്ട് എന്ത് തോന്നുന്നു..?

9

തലയെവിടെ? തല എവിടെയും പോയിട്ടില്ല. തല അവിടെ തന്നെ ഉണ്ട്. കണ്ണാടിയും പിടിച്ചിരിക്കുന്ന ആളുടെ കണ്ണാടിക്ക് മറുവശം ആണ് താൾ ഉള്ളത് എന്ന് മാത്രം. എന്നാൽ കാഴ്ചയിൽ തല ഉള്ളതായി തോന്നുകയേ ഇല്ല.

10

ഇതാണ് നുമ്മ പറഞ്ഞ കമ്പ്യുട്ടർ!! പല വിധം കംപ്യൂട്ടർ സെറ്റപ്പുകളും കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു സെറ്റപ്പ് നമുക്കിവിടെ കാണാം. ചിരി അടങ്ങില്ല ഈ ചിത്രം കാണുമ്പോൾ.

11

പാവങ്ങൾ.. തൊട്ടുമുമ്പിൽ കുഴി ഉള്ളത് അറിഞ്ഞില്ല.. കാമുകനും കാമുകിയും കൂടെ മഴയത്ത് കുടയും ചൂടി പ്രണയബദ്ധരായി നടക്കുമ്പോൾ തൊട്ടു മുമ്പിൽ കുഴിയുള്ളത് കണ്ടില്ല. അല്ലെങ്കിലുംഈ വെള്ളത്തിൽ എങ്ങനെ കാണാൻ.

12

തിത്തിത്താരോ തിത്തിത്താരോ.. ഇത് ചിലർക്കൊന്നും അത്ര പുതുമ നിറഞ്ഞ ഒരു ചിത്രമായി തോന്നില്ല. കാരണം ജീപ്പിലും ഓട്ടോയിലുമൊക്കെ ഇതിന് സമാനമായ കാര്യങ്ങൾ നമ്മളും കുറെ ചെയ്തത് ഓർമയിൽ ഉള്ളത് കൊണ്ട് തന്നെ.

13

ഒരു ഹോട്ട് ബാത്ത്.. ഈ ചിത്രം ചിരിയേക്കാൾ അല്പം ആശയക്കുഴപ്പം ഉണ്ടാക്കുന്നത് കൂടിയാണ്. കാരണം താഴെ തീ കൂട്ടി ചുട്ടു പൊള്ളുന്ന വെള്ളത്തിൽ എങ്ങനെ ഒരാൾക്ക് കുളിക്കാൻ സാധിക്കും? ഇതിനു സമാനമായ ഒരു വീഡിയോ കൂടി ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

14

ഒരു സൈക്കിൾ കാഴ്ച. തിരക്കേറിയ നഗരത്തിലൂടെ സൈക്കിളിൽ ഇത്രയും അധികം സാധനങ്ങൾ ബാലൻസ് തെറ്റാതെ കൊണ്ടുപോകുന്ന കാഴ്ച ഒരേ സാമ്യം ചിരിയും ചിന്തയും തരുന്നതാണ്.

15

ആ കല്ല് എങ്ങാനും.. അതെ. ആ കല്ല് എങ്ങാനും താഴോട്ട് വീണാൽ.. ഇതുപോലെ ഒരുപാട് പാറകൾ നമ്മുടെ നാട്ടിലും പരിസരത്തുമെല്ലാം നമ്മൾ കാണാറുണ്ട്. കാണുമ്പോൾ രസമാണെങ്കിലും ഒരല്പം നമ്മൾ പിടിക്കുക കൂടെ ചെയ്യുന്ന കല്ലുകൾ തന്നെയാണ് ഇവ.

16

കണ്ടിട്ട് മുടിയാണെന്ന് തോന്നുന്നുണ്ടോ? ഈ സംശയം എനിക്കും നിങ്ങൾക്കും ഇത് കാണുന്ന ആർക്കും തോന്നിയേക്കും. ഒരു ഉത്തരം എനിക്ക് തരാൻ പറ്റില്ല. നിങ്ങൾ എന്ത് പറയുന്നു?

17

ഇതിപ്പോ എന്താ സംഭവിച്ചത്? അപകടമാണോ അതോ ആരെങ്കിലും കൃത്വിമമായി ഉണ്ടാക്കിയെടുത്തതോ? എന്തായാലും ഇത് കാണുമ്പോൾ ചിരിയേക്കാൾ അല്പം ഭീതിയാണ് തോന്നുക. കാരണം ഇതൊരു അപകടം ആയിരുന്നെങ്കിൽ അതിൽ ഉണ്ടായിരുന്നവർക്ക് എന്ത് സഭവിച്ചിട്ടുണ്ടാകും എന്ന പേടി തന്നെ.

18

ഇങ്ങനെയും ഒരു ഉപകാരം ഉണ്ടായിരുന്നു അല്ലെ.. നമ്മൾ കാണുന്ന പല കാര്യങ്ങൾക്കും ഇത്തരത്തിൽ നമ്മൾക്ക് അറിയാത്ത പല ഉപഹാരങ്ങളും ഉണ്ടായിരിക്കാം അല്ലേ?

19

ഒരു ചെറിയ യന്തിരൻ.. ഇതിപ്പോൾ ആനയോളം വലിപ്പമുണ്ട് ഈ ഇരുചക്ര വാഹനത്തിന്. പോരാത്തതിന് വാഹനത്തിൽ ആണെങ്കിൽ എണ്ണിയാൽ തീരാത്ത അത്രയും ഉപകരണങ്ങളും. ഇത് ശരിക്കും നീങ്ങുന്ന വാഹനം തന്നെയാണോ എന്തോ?

20

ഇതാ വീണ്ടുമൊരു യന്തിരൻ.. ഇത് ഒരാൾ അല്ല ഒരുപാട് പേര് കൂടെ നിന്ന് എടുത്തതാണെന്ന് നമുക്കറിയാം എങ്കിലും ഈ ചിത്രം കാണുമ്പോൾ ഒരു പ്രത്യേക ഭംഗി തന്നെയാണ്. ഇതിൽ എത്ര കൈകൾ ഉണ്ട് എത്ര ആളുകൾ ഉണ്ട് എന്ന് എണ്ണിനോക്കൂ. രസകരമായിരിക്കും.

Best Mobiles in India

English Summary

Kerala Goes Big on Blockchain for Supply of Fish, Milk