സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം സ്ഥാപിക്കും


സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ തിരുവന്തപുരത്ത് പ്രത്യേക കേന്ദ്രം (സൈബര്‍ ഡോം) സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ടെക്‌നോപാര്‍ക്കിനോട് ചേര്‍ന്നായിരിക്കും സൈബര്‍ ഡോം എന്നും അദ്ദേഹം അറിയിച്ചു.

Advertisement

ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവ വഴി സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ തടയുകയാണ് സൈബര്‍ഡോമിന്റെ ലക്ഷ്യം. അതോടൊപ്പം കൊച്ചിയിലും കോഴിക്കോടും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ ഉള്ളത്.

Advertisement

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ടെക്‌നോപാര്‍ക്കിനു സമീപം പ്രത്യേക കേന്ദ്രം സ്ഥാപിക്കുക. ഏറ്റവും കൂടുതല്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമായതുകൊണ്ടാണ് ടെക്‌നോപാര്‍ക് തന്നെ സൈബര്‍ ഡോം സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്.

കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഹാര്‍ഡ്‌വെയര്‍ പോലീസ് വകുപ്പുതന്നെ നല്‍കും. മറ്റു ചെലവുകള്‍ക്ക് പൊതു- സ്വകാര്യ പങ്കാളിത്തം തേടും. ടെക്‌നോപാര്‍ക്കിലെ ഒരു ഐ.ടി. കമ്പനി ഇപ്പോള്‍ തന്നെ സംരംഭവുമായി സഹകരിക്കാന്‍ തയാറായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, ഭീകരവാദം തുടങ്ങിയവ നരീക്ഷിക്കുക എന്നതാണ് സൈബര്‍ഡോമിന്റെ പ്രാഥമിക ലക്ഷ്യം.

Advertisement
Best Mobiles in India

Advertisement