യു.എസ്.ബി കില്ലർ ഡ്രൈവ് ഉപയോഗിച്ച് ഇന്ത്യൻ വിദ്യാർത്ഥി നശിപ്പിച്ചത് 59 യൂണിവേഴ്സിറ്റി കമ്പ്യൂട്ടറുകൾ

ഇത് നന്നാക്കുന്നതിന് 7362 (5,10,900 രൂപ )ഡോളര്‍ ചിലവ് വരികയും ചെയ്തു. പണം നല്‍കാന്‍ സമ്മതിച്ചെങ്കിലും ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ യു.എസ് കോടതി ശരി വെച്ചു.


ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി സാങ്കേതികത ദുരുപയോഗം ചെയ്യ്ത് തകര്‍ത്തത് ന്യൂയോര്‍ക്കിലുള്ള ഒരു കോളേജിലെ 59 കംപ്യൂട്ടറുകളാണ്. യു.എസ്.ബി കില്ലര്‍ എന്ന പേരിലുള്ള പെന്‍ഡ്രൈവ് ഉപയോഗിച്ചാണ് ഇത്തരം ഒരു സൈബർ കുറ്റകൃത്യം നടത്തിയത്.

Advertisement

യു.എസ്.ബി കില്ലര്‍ പെന്‍ഡ്രൈവ്

യു.എസ്.ബി കില്ലര്‍ പെന്‍ഡ്രൈവ് ആമസോണില്‍ നിന്നും വാങ്ങാന്‍ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് 27-കാരനായ വിശ്വനാഥ് അകുതോട്ട 51,109 ഡോളര്‍ ( ഏകദേശം 35,46,700 രൂപ ) വില വരുന്ന ഉപകരണങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

Advertisement
59 യൂണിവേഴ്സിറ്റി കമ്പ്യൂട്ടറുകൾ

ഇത് നന്നാക്കുന്നതിന് 7362 (5,10,900 രൂപ) ഡോളര്‍ ചിലവ് വരികയും ചെയ്തു. പണം നല്‍കാന്‍ സമ്മതിച്ചെങ്കിലും ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ യു.എസ് കോടതി ശരി വെച്ചു.

സൈബര്‍ ആക്രമണം

ന്യൂയോര്‍ക്കിലെ സെന്റ് റോസ് കോളേജില്‍ ഫെബ്രുവരി 14-നാണ് ഈ സംഭവം അരങ്ങേറിയത്. യു.എസ്.ബി കില്ലര്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ നശിപ്പിക്കുന്ന രംഗം വിശ്വനാഥ് ചിത്രീകരിക്കുകയും ചെയ്തു. ഞാന്‍ ഇയാളെ കൊല്ലാന്‍ പോവുകയാണ് എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യു.എസ്.ബി കില്ലര്‍ തമ്പ് ഡ്രൈവ്

കംപ്യൂട്ടറുകള്‍ നശിപ്പിച്ചുകഴിഞ്ഞതിന് ശേഷം 'ഇത് ചത്തു' , 'അത് പോയി' എന്നും വിശ്വാനാഥന്‍ പറഞ്ഞു. എന്താണ് ഇത് ചെയ്യാനുള്ള കാരണമെന്ന് വ്യക്തമല്ല. സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കാവുന്ന യു.എസ്.ബി കില്ലര്‍ തമ്പ് ഡ്രൈവ് ഓണ്‍ലൈനില്‍ നിന്നും സ്വന്തമാക്കാവുന്നതാണ്.

വിശ്വനാഥ് അകുതോട്ട

ഈ പെന്‍ഡ്രൈവ് കംപ്യൂട്ടറില്‍ ബന്ധിപ്പിക്കുന്നതോടെ വൈദ്യുതി അതിലേക്ക് പ്രവേശിക്കുകയും ഉടന്‍ തന്നെ ആ വൈദ്യുതി തിരിച്ച് യു.എസ്.ബി സ്ലോട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അതോടെ അതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഉപകരണങ്ങളാണ് നശിപ്പിക്കപ്പെട്ടത്

59 കംപ്യൂട്ടറുകളാണ് വിശ്വനാഥ് ഇതുപോലെ നശിപ്പിച്ചത്. ഏഴ് കംപ്യൂട്ടര്‍ മോണിറ്ററുകള്‍, ഓപ്പണ്‍ യു.എസ്.ബി സ്ലോട്ടുകളുള്ള കംപ്യൂട്ടര്‍ എന്‍ഹാന്‍സ്ഡ് പോഡിയം എന്നിവയും നശിപ്പിക്കപ്പെട്ടു.

ഹാക്കിങ്

സൈബർ ആക്രമണത്തിന് ഇരയാക്കപ്പെട്ട എല്ലാ ഉപകരണങ്ങളും സെന്റ് റോസ് കോളേജിന്റെ ഉടമസ്ഥതയിലുള്ളതാണ്.

Best Mobiles in India

English Summary

Akuthota reportedly filmed himself while destroying the computers. In the recording, the suspect was seen saying, “I'm going to kill this guy,”, and once he was done with the process, he was seen saying things like, “it's dead” and “it's gone. Boom.” The reason for this crime isn't known as of yet.