കൊച്ചി മെട്രോ ഇനി ഗൂഗിൾ മാപ്പിലും


മെട്രോ യാത്ര ലളിതമാക്കുവാൻ ഗൂഗിള്‍ മാപ്പുമായി കൈകോർത്ത് കൊച്ചി മെട്രോ. മെട്രോ ട്രെയിനുകളുടെ റൂട്ടുകള്‍, ടിക്കറ്റ് നിരക്ക്, ഓരോ സ്‌റ്റേഷനിലും നിര്‍ത്തുന്ന സമയം എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇനി മുതൽ ഗൂഗിള്‍ മാപ്പില്‍ നിന്നും പ്രയോജനപ്പെടുത്താനാവും. മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കൊച്ചി മെട്രോ

നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ട്രെയിനുകള്‍ക്കും മാത്രമാണ് ഗൂഗിള്‍ മാപ്പില്‍ വഴി കാണിച്ചിരുന്നത്. എന്നാല്‍ കൊച്ചിയുടെ മാപ്പില്‍ വഴി തിരയുമ്പോള്‍ ഇനി മെട്രോ യാത്ര

സംബന്ധിച്ച വിവരങ്ങളും ലഭ്യമാവും. ഈ പുതിയ സാങ്കേതിക സേവനത്തിന്റെ ഉദ്ഘാടനം കൊച്ചി റവന്യൂ ടവറിലുള്ള കൊച്ചി മെട്രോ ഓഫീസില്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ എംപിഎം മുഹമ്മദ് ഹനീഷ് നിര്‍വഹിച്ചു.

കൊച്ചി മെട്രോ മാപ്പ്

ഗൂഗിള്‍ മാപ്പില്‍ കൊച്ചി മെട്രോ എത്തുന്നത് യാത്രക്കാരെ വളരെയധികം സഹായിക്കുമെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ട്രെയിന്‍ സമയം, യാത്രയ്ക്കാവശ്യമായ സമയം എന്നിവ അറിയാന്‍ കഴിയും. കെ.എം.ആര്‍.എല്ലിന്റെ ഓപ്പണ്‍ ഡാറ്റാ ഇനിഷ്യേറ്റീവിന്റെ തുടര്‍ച്ചയാണിത്.

മെച്ചപ്പെട്ട യാത്ര

ഗൂഗിള്‍ മാപ്പിലെ ആധികാരികമായ വിവരങ്ങളിലൂടെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്ര സാധ്യമാവുന്നു. അതിലൂടെ കൂടുതല്‍ യാത്രക്കാരെ കൊച്ചി മെട്രോ സേവനങ്ങളിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മെട്രോ ട്രെയിന്‍

നേരത്തെ മെട്രോ ട്രെയിന്‍ സമയവിവര പട്ടികയും യാത്രാനിരക്കും ജിടിഎഫ്എസ് ഫോര്‍മാറ്റില്‍ കെ.എം.ആര്‍.എല്‍ അവതരിപ്പിച്ചിരുന്നു. വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആദ്യമായാണ് ഇന്ത്യയില്‍ ഒരു മെട്രോ ഏജന്‍സി ഇങ്ങനെ ഒരു നീക്കം നടത്തിയത്.

ഗൂഗിള്‍ മാപ്പ്

ജനറല്‍ ട്രാന്‍സിറ്റ് ഫീഡ് സ്‌പെസിഫിക്കേഷന്‍ എന്നതിന്റെ ചുരുക്കമാണ് ജിടിഎഫ്എസ്. വിവിധങ്ങളായ സോഫ്റ്റ്​വെയര്‍ ആപ്ലിക്കേഷനുകളിലൂടെ യാത്രാവിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ഫോര്‍മാറ്റാണിത്. കെഎംആര്‍എല്ലിന്റെ ജിടിഎഫ്എസ് ഫീഡ് ആണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്പ് വഴി ലഭ്യമാക്കുന്നത്.

ഗൂഗിൾ മാപ്സിലേക്ക് ട്രാൻസിറ്റ് ഡാറ്റ

ഡെല്‍ഹി മെട്രോ, ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ എന്നിവയും ഗൂഗിള്‍ മാപ്പ് വഴി യാത്രാ വിവരങ്ങള്‍ നല്‍കി വരുന്നുണ്ട്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ തുടങ്ങിയ മെട്രോ ഏജൻസികളുമായി സഹകരിച്ചാണ് ഗൂഗിൾ മാപ്സിലേക്ക് ട്രാൻസിറ്റ് ഡാറ്റ നൽകുന്നത്.

ഡയറക്ടര്‍ എംപിഎം മുഹമ്മദ് ഹനീഷ്

"ഗൂഗിൾ മാപ്‌സുമായി കൊച്ചി മെട്രോയുടെ കൈകോർക്കൽ യാത്രക്കാർക്ക് ഓരോ സ്റ്റേഷനിലെയും ട്രെയിനുകളുടെ സമയം കാണാനും യാത്രയ്ക്കായി പ്രതീക്ഷിക്കപ്പെടുന്ന സമയം അറിയുവാനും കഴിയും. ഇത് കെ.എം.ആർ.എല്ലിന്റെ തുറന്ന ഡാറ്റ സംരംഭത്തിന്റെ തുടർച്ചയായാണ്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഗൂഗിൾ മാപ്സിലുള്ള ആധികാരിക വിവരങ്ങളുടെ ലഭ്യത മൂലം യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. അതിനാൽ, ഞങ്ങളുടെ സംവിധാനം കൂടുതൽ യാത്രക്കാർ പ്രതീക്ഷിക്കുന്നു," കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ എംപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.

Most Read Articles
Best Mobiles in India
Read More About: metro railway google map news

Have a great day!
Read more...

English Summary

Kochi Metro Rail Limited (KMRL) on Friday entered a tie-up with Google Maps to share information with members of the public. Until now, Google maps in Kochi used to show only recommendations based on personal commute and trains. The public transit options in the system will now include the Metro too. The initiative was inaugurated here by KMRL managing director A.P.M. Mohammed Hanish.