ഇത് വെറും വയർലെസ്സ് ചാർജ്ജർ അല്ല, അതുക്കും മേലെ; മുറിയിൽ എവിടെ നിന്നും ചാർജ്ജ് ചെയ്യാം!


ഫോൺ ചാർജ്ജ് ചെയ്യുന്ന വയർലെസ്സ് ചാർജറുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴുള്ള പ്രീമിയം ഫോണുകളിലെല്ലാം തന്നെ ഈ സംവിധാനം ലഭ്യവുമാണ്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംവിധാനത്തെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഒരു മുറിയിലുള്ള എല്ലാ ഫോണുകളും മുറിക്കുള്ളിൽ എവിടെ ആണെങ്കിലും വേണ്ടിയില്ല, ചാർജ്ജ് ചെയ്യാൻ പറ്റുന്ന സംവിധാനമാണിത്.

Advertisement

Image Source: techviral

നിലവിൽ ഒരു വയർലെസ്സ് ചാർജ്ജറിനെ സംബന്ധിച്ചെടുത്തോളം ഫോൺ വയർലെസ്സ് ആയി ചാർജ്ജ് ചെയ്യാനായി ചാർജ്ജിങ് ബെയ്സിൽ വെക്കുകയാണ് ചെയ്യുക. ഇതുവഴി വയറില്ലാതെ തന്നെ ചാർജ്ജ് ചെയ്യും. എന്നാൽ ഇതിനായി ഈ ഡോക്കിൽ തന്നെ ഫോൺ വെക്കേണ്ടതുണ്ട്. എന്നാൽ വാഷിങ്ട്ടൻ യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ പുതിയൊരു ലേസർ ടെക്‌നോളജി വികസിപ്പിച്ചെടുത്തിരിക്കുകയാണ്.

Advertisement

ഈ സാങ്കേതിക വിദ്യ പ്രകാരം ഒരു പ്രത്യേക ലേസർ ചിപ്പ് ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ നിന്നും വരുന്ന ലേസർ കിരണങ്ങൾ മുറിയിൽ എവിടെയുമുള്ള ഫോണുകളെ ചാർജ്ജ് ചെയ്യിക്കും. അതിനായി ഫോണിൽ ഇത്തരത്തിൽ വയർലെസ്സ് ആയി ചാർജ്ജ് കയറുന്നതിനുള്ള ഒരു റിസീവർ ഘടിപ്പിക്കുകയും വേണം.

4 TB ഫോൺ മെമ്മറിയുമായി ലെനോവോ വരുന്നു; ഒപ്പം മുൻവശം ഡിസ്പ്ലേ മാത്രമുള്ള ഡിസൈനും!

ഈ വിദ്യ ഉപയോഗിച്ച് ഇവർ നടത്തിയ പരീക്ഷണങ്ങൾ പ്രതീക്ഷ നൽകുന്ന റിസൾട്ട് ആണ് നൽകിയത്. സാധാരണ ചാർജറുകൾ ഉപയോഗിച്ച് ലഭിക്കുന്ന അതേ വേഗതയിലും അളവിലും ഈ വയർലെസ്സ് സംവിധാനം ഫോണിൽ ചാർജ്ജ് ചെയ്തിരിക്കുന്നു. ഈ സംവിധാനം ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ചെയ്തിട്ടുള്ളത്. കൂടുതൽ മാറ്റങ്ങൾ ഇനിയും ഇതിൽ വരുത്തേണ്ടതുണ്ട്.

Advertisement

പ്രത്യേകിച്ച് ലേസർ കിരണങ്ങൾ ഒരു മുറിയിൽ നിറഞ്ഞു നിൽക്കുമ്പോൾ അത് മുറിയിലുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതും ലേസർ ഉപകരണത്തിന്റെ ശക്തി, മറ്റു കാര്യങ്ങൾ എന്നിവയുമെല്ലാം പരിഗണിച്ചുള്ള കൂടുതൽ പഠനങ്ങൾ നടക്കുകയും അവ വിജയകരമാകുകയും ചെയ്‌താൽ തുടർന്ന് കച്ചവടാടിസ്ഥാനത്തിൽ ഇത് അവതരിപ്പിക്കാൻ സാധിക്കും.

2018ലെ മികച്ച ഫോണികളിലൊന്നായ ഹോണർ 10 വാങ്ങും മുമ്പ് ഈയൊരു കാര്യം കൂടെ ശ്രദ്ധിക്കുക!

Best Mobiles in India

Advertisement

English Summary

Laser Wireless Charger Charges phones From Across the Room.