ലാവ Z91: നിങ്ങള്‍ക്കിണങ്ങുന്ന സവിശേഷതയുമായി ഇന്ത്യയിലെത്തി


ലാവ തങ്ങളുടെ 'Z' ശ്രേണിയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 'ലാവ Z91' എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഏവരേയും ആകര്‍ഷിക്കുന്ന സവിശേഷതയിലാണ് എത്തിയിരിക്കുന്നത്.

Advertisement

കമ്പനി 'Z' സീരീസിലെ നാല് സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിനകം തന്നെ വിപണിയില്‍ അവതരിപ്പിച്ചു. അതായത് ലാവ Z60, ലാവ Z70, ലാവ Z80, ലാവ Z90 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ ഒക്ടോബറിലാണ് വിപണിയിലിറങ്ങിയത്. ലാവ Z91 ന്റെ വില നിശ്ചയിച്ചിരിക്കുന്നത് 9,999 രൂപയാണ്. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട് അടിസ്ഥാനമാക്കിയ സ്റ്റാര്‍ ഒഎസിലാണ് ഡ്യുവല്‍ ലാവ Z91 പ്രവര്‍ത്തിക്കുന്നത്.

Advertisement

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍ വ്യൂ ഡിസ്‌പ്ലേ, 18:9 ഇഞ്ച് ആസ്‌പെക്ട് റേഷ്യോ, 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ എന്നിവയുമുണ്ട്. 3ജിബി റാമുളള ലാവ Z91 ഫോണിന് ശക്തി നല്‍കുന്നത് മീഡിയാടെക് MTK6739 SoC യാണ്.

13എംപി റിയര്‍ ക്യാമറയില്‍ f/2.0 അപര്‍ച്ചറും ഫ്‌ളാഷും അതിനോടൊപ്പം ബോകെ മോഡും ഉണ്ട്. മുന്നില്‍ സെല്‍ഫിക്കായി 8എംപി ക്യാമറയും f/2.2 അപര്‍ച്ചറുമാണ്. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഫോണില്‍, ഇതില്‍ മൈക്രോഎസ്ഡി കാര്‍ഡ് വഴി 128ജിബി വരെ മെമ്മറി ദീര്‍ഘിപ്പിക്കാം. കൂടാതെ ഇതില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജിയും ഉണ്ട്.

Advertisement

ഫിങ്കര്‍പ്രിന്റ് സെന്‍സറിനോടൊപ്പം ഉപയോക്താവിന് ആപ്ലിക്കേഷന്‍ തുറക്കാന്‍ കുറുക്കുവഴികളായി അഞ്ച് വിരലുകള്‍ സജ്ജമാക്കാന്‍ കഴിയും.

ലോകത്തിലെ ഏറ്റവും ഒതുക്കമുളള 6 ഇഞ്ച് സ്മാര്‍ട്ട്‌ഫോൺ ഇതാ എത്തുന്നു..

Best Mobiles in India

Advertisement

English Summary

Lava launched of a new model, the Lava Z91. All five fingers can be used as shortcuts to open apps.