കാണുക...ടാബ്ലറ്റ്, സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ പുതിയ അവതാരങ്ങള്‍!!!


സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് വിപണിയില്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് ഈ വര്‍ഷം നമ്മള്‍ കണ്ടത്. വൈവിധ്യമാര്‍ന്നതും വിവിധ ശ്രേണിയില്‍ പെട്ടതുമായ നിരവധി ഉപകരണങ്ങളാണ് കഴിഞ്ഞ പത്തുമാസത്തിനിടെ ഇറങ്ങിയത്.

Advertisement

സാംസങ്ങിന്റെ ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ച്, നോകിയയുടെ 41 എം.പി. ക്യാമറാ ഫോണ്‍ ആയ ലൂമിയ 102, സോണിയുടെ വാട്ടര്‍പ്രൂഫ് ഫോണ്‍ എക്‌സ്പീരിയ Z1 എന്നിവയെല്ലാം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി.

Advertisement

കൂടാതെ ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 5 സി എന്നിവയും എല്‍.ജി. G2-വും ഉപഭോക്താക്കളില്‍നിന്ന് നല്ല പ്രതികരണമാണ് നേടുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇനിയും നിരവധി സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റകളും ലോഞ്ച് ചെയ്യാനായി ഒരുങ്ങുന്നുമുണ്ട്. ഗൂഗിള്‍ നെക്‌സസ് 5, ആപ്പിള്‍ ഐ പാഡ് മിനി എന്നിവയാണ് സ്മാര്‍ട് ഫോണ്‍, ടാബ്ലറ്റ് ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ഇറങ്ങാനിരിക്കുന്ന പല ഉപകരണങ്ങളുടേയും ചിത്രങ്ങളും സാങ്കേതികമായ പ്രത്യേകതകളും ഇപ്പോള്‍ തന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏതാനും ഉപകരണങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ പരിചയപ്പെടുത്തുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Google Nexus 5

ലോഞ്ചിംഗ് സംബന്ധിച്ച് ഗൂഗിള്‍ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തു വിട്ടിട്ടില്ലെങ്കിലും ഇതിനോടകം വിവിധ വെബ്‌സൈറ്റുകളില്‍ നെക്‌സസ് 5-ന്റെ ചിത്രങ്ങളും പ്രത്യേകതകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒക്‌ടോബര്‍ 30-ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. അഭ്യുഹങ്ങള്‍ ശരിയാണെങ്കില്‍ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് ആയിരിക്കും ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4.96 ഇഞ്ച് ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യുഷന്‍, 2.3 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 ചിപ് സെറ്റ്, 13 എം.പി. ക്യാമറ, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് തുടങ്ങിയവയാണ് നെക്‌സസ് 5-ന് ഉണ്ടായിരിക്കുമെന്നു കരുതുന്ന പ്രത്യേകതകള്‍.

 

Nokia Lumia 1520

നോകിയയുടെ ആദ്യശത്ത 6 ഇഞ്ച് ഫാബ്ലറ്റായ ലൂമിയ 1520 ഈ മാസം 26-ന് ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. മൈക്രോസോഫ്റ്റിന്റെ GDR3 അപ്‌ഡേറ്റ് സഹിതമായിരിക്കും ഫോണ്‍ ഇറങ്ങുക എന്നും പറയപ്പെടുന്നു. ഗാലക്‌സി നോട് 3, എല്‍.ജി. G2, സോണി എക്‌സ്പീരിയ Z അള്‍ട്ര തുടങ്ങിയ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളിലുള്ള ക്വാള്‍കോം ക്വാഡ് കോര്‍ 800 ചിപ്‌സെറ്റായിരിക്കും ഉണ്ടാവുക എന്ന് ഉറപ്പായിട്ടുണ്ട്. 2 ജി.ബി. റാം, 20 എം.പി. ക്യാമറ എന്നിവയുമുണ്ടാകും.

 

Apple iPad Mini 2

ആപ്പിളിന്റെ ഐ പാഡ് മിനി 2 ഈ മാസം അവസാനമോ നവംബര്‍ ആദ്യമോ ആയി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ബാഹ്യ രൂപത്തില്‍ നിലവില്‍ വിപണിയിലുള്ള ഐ പാഡ് മിനിയില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ പുതിയ ടാബ്ലറ്റിന് ഉണ്ടാവില്ല എന്നാണറിയുന്നത്. അതേ സമയം സാങ്കേതികമായി മാറ്റങ്ങള്‍ ഉണ്ട്താനും. 2048-1536 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7.9 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെ, A5X അല്ലെങ്കില്‍ A6 പ്രൊസസര്‍ എന്നിവയായിരിക്കും ടാബ്ലറ്റില്‍ ഉണ്ടാവുക. ഐ ഫോണ്‍ 5 എസിലെതിനു സമാനമായി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ടവുമെന്നു പറയപ്പെടുന്നു.

Nokia Lumia 2520

ടാബ്ലറ്റ് വിപണിയില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് നോക്കിയ. അതിന്റെ ഭാഗമായാണ് ലൂമിയ 2520 ടാബ്ലറ്റ് പുറത്തിറക്കുന്നത്. ഒക്‌ടോബര്‍ 26-ന് ടാ്ബലറ്റ് ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. ഇതുവരെ ലഭ്യമായ അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് 10.1 ഇഞ്ച് HD ഡിസ്‌പ്ലെയുള്ള ടാബ്ലറ്റില്‍ ക്വാഡ്‌കോര്‍ ക്വാള്‍ കോം പ്രൊസസറും വിന്‍ഡോസ് RT ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് ഉണ്ടാവുക. 6.7 എം.പി. ക്യാമറയുള്ള ടാബ്ലറ്റ് ബ്ലുടൂത്ത്, വൈ-ഫൈ, 4 ജി, USB എന്നിവ സപ്പോര്‍ട് ചെയ്യും.

 

Apple iPad 5

ആപ്പിള്‍ ഐ പാഡിന്റെ 5-ാം തലമുറ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇറങ്ങുമെന്നാണ് കരുതുന്നത്. രൂപത്തില്‍ ഐ പാഡ് മിനിയുമായി സാദൃശ്യമുണ്ട് പുതിയ ഐ പാഡിനെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ സ്‌ക്രീന്‍ സൈസ് നിലവിലുള്ള 9.7 ഇഞ്ച് തന്നെയായിരിക്കും. 8 എം.പി. ക്യമറയും ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഉണ്ടാവുമെന്നും അഭ്യൂഹമുണ്ട്.

 

Sony Xperia Z1 Mini

എക്‌സ്പീരിയ Z1-ന്റെ കുഞ്ഞന്‍പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണ് സോണി. എക്‌സ്പീരിയ Z1 മിനി എന്നു പേരിട്ടിരിക്കുന്ന ഫോണിന് 4.3 ഇഞ്ച് സ്‌ക്രീന്‍ സൈസാണ് ഉണ്ടാവുക എന്നറിയുന്നു. 2.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസര്‍, 2 ജി.ബി. റാം, 2300 mAh ബാറ്ററി, 20.7 എം.പി. ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്. എന്നിവയും ഉണ്ടാകും.

 

HTC One Max

ഏറെക്കാലമായി പറഞ്ഞു കേള്‍ക്കുന്ന HTC വണ്‍ മാക്‌സ് ഒക്‌ടോബറില്‍ ലോഞ്ച് ചെയ്യുമെന്നാണറിയുന്നത്. 5.9 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഫോണില്‍ 1.7 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 600 ചിപ്‌സെറ്റാണ് ഉണ്ടാവുക. ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്., 4 എം.പി. അള്‍ട്രപിക്‌സല്‍ ക്യാമറ, 16 ജി്ബി. ഇന്റേണല്‍ മെമ്മറി, 2 ജി.ബി. റാം, 3300 mAh ബാറ്ററി എന്നിവയും ഉണ്ടാകുമെന്ന് അറിയുന്നു.

 

Motorola Droid 5

വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ശരിയാണെങ്കില്‍ QWERTY കീപാഡുമായിട്ടായിരിക്കും മോട്ടറോളയുടെ പുതിയ ഫോണ്‍ ഇറങ്ങുന്നത്. 4.3 ഇഞ്ച് സ്‌ക്രീന്‍, ഡ്യുവല്‍ പ്രൊസസര്‍, 1 ജി്ബി. റാം, NFC, വയര്‍ലെസ് ചാര്‍ജിംഗ്, 16 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയും ഡ്രോയ്ഡ് 5-ന് ഉണ്ടാവും. സ്ലൈഡ് ഫോണായിരിക്കും ഇത്.

 

BlackBerry C Series

കമ്പനി ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ലെങ്കിലും C സീരീസില്‍ പെട്ട ഫോണ്‍ ബ്ലാക്‌ബെറി പുറത്തിറക്കാന്‍ പോകുന്നു എന്നാണ് അഭ്യൂഹം. ഇന്റര്‍നെറ്റില്‍ ഫോണിന്റെതെന്നു കരുതുന്ന ഏതാനും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 4.2 ഇഞ്ച് സ്‌ക്രീന്‍, ക്വാഡ്‌കോര്‍ 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 400 CPU എന്നിവയുള്ള ഫോണില്‍ ബ്ലാക്‌ബെറി 10.2 ആയിരിക്കും ഒ.എസ്.

 

Huawei Ascend W3

അടുത്ത വര്‍ഷം ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഫോണാണ് ഹുവാവെ അസെന്റ് W3. വിന്‍ഡോസ് ഫോണ്‍ 8 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4.5 ഇഞ്ച് ഡിസ്‌പ്ലെയായിരിക്കും ഉണ്ടാവുക. 8 എം.പി. ക്യാമറ, 4 ജി കണക്റ്റിവിറ്റി എന്നിവയും ഉണ്ടെന്ന് പറയപ്പെടുന്നു.

 

Best Mobiles in India