ഇരട്ട ക്യാമറ, ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ; ലെനോവ K320 വരുന്നു


ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ ട്രെന്‍ഡിലേക്ക് ലെനോവയും പങ്കുചേരുന്നു. കമ്പനിയുടെ ആദ്യ ഫുള്‍സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ലെനോവ ചൈനയില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലെനോവ K320 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്തിടെ TENAA-യിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisement

ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന വിലയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇതെന്നാണ് സൂചന. ജനുവരി 4-ന് ചൈനയില്‍ പുറത്തിറങ്ങുന്ന ഫോണ്‍ Jd.com-ല്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ കഴിയും. 999 യുവാനാണ് വില. അതായത് ഏകദേശം 9774 രൂപ.

Advertisement

രൂപകല്‍പ്പനയും ഡിസ്‌പ്ലേയും

പോളികാര്‍ബണേറ്റ് ബോഡി, പിന്‍ഭാഗത്ത് എല്‍ഡി ഫ്‌ളാഷോട് കൂടിയ രണ്ട് ക്യാമറകള്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഈ ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1440*720 റെസൊല്യൂഷനോട് കൂടിയ 5.6 ഇഞ്ച് ഡിസ്‌പ്ലേ ആണ് മറ്റൊരു സവിശേഷത. ഇതില്‍ 2.5D കര്‍വ്ഡ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഈ ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 81.4 ആണ്.

പ്രോസസ്സര്‍, റാം, സ്‌റ്റോറേജ്

ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് 1.3 GHz ക്വാഡ്‌കോര്‍ സ്‌പ്രെഡ്ട്രം പ്രോസസ്സറാണ്. 2GB റാമുമുണ്ട്. ഇന്റേണല്‍ സ്‌റ്റോറേജ് ശേഷി 16 GB. ഇത് 128 GB വരെ വര്‍ദ്ധിപ്പിക്കാവുന്നതാണ്.

നോക്കിയ 6 (2018) ഒന്നിലധികം മോഡലുകള്‍ പുറത്തിറങ്ങും

ക്യാമറ, ബാറ്ററി, സോഫ്റ്റ്‌വെയര്‍

പിന്‍ഭാഗത്തുള്ള രണ്ട് ക്യാമറകളില്‍ ഒന്ന് 8MP-യും മറ്റേത് 2MP-യുമാണ്. മുന്നിലേത് f/2.2 അപെര്‍ച്ചറോട് കൂടിയ 8MP ക്യാമറ. ആന്‍ഡ്രോയ്ഡ് OS-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3000 mAh ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. ആന്‍ഡ്രോയ്ഡിന്റെ ഏത് വെര്‍ഷനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ട് ആകാനാണ് സാധ്യത.

മറ്റ് സവിശേഷതകള്‍

രണ്ട് സിം കാര്‍ഡുകള്‍ ഇടാന്‍ കഴിയുന്ന ഫോണില്‍ 2G/3G/4G, വൈഫൈ, ബ്ലൂടൂത്ത്, 3.5 mm ഓഡിയോ പോര്‍ട്ട്, മൈക്രോ USB, GPS തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. കോമ്പാസ്സ് മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലെറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍ എന്നിവയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സെന്‍സറുകള്‍. 155.2 mm നീളവും 73.5 mm വീതിയും 8.5 mm കനവുമാണ് ഫോണിനുള്ളത്. ഭാരം 153.8 ഗ്രാം. നിറം- കറുപ്പ് മാത്രം.

Best Mobiles in India

English Summary

Lenovo has now announced its first-ever full-screen smartphone in China. Dubbed as Lenovo K320t the handset was also recently spotted on TENAA.