ലെനോവോ മോട്ടോ ടാബ് നവംബര്‍ 17ന് പുറത്തിറക്കും


മോട്ടറോള ബ്രാന്‍ഡിലുള്ള ഒരു ടാബ്‌ലെറ്റ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ലെനോവോ എന്ന് ഈ വര്‍ഷം തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് കമ്പനി ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല.

Advertisement

എന്നാല്‍ ലെനോവോ നംവബര്‍ 17ന് യുഎസില്‍ ലെനോവോ മോട്ടോ ടാബ് എന്ന പേരില്‍ പുതിയ ടാബ്‌ലെറ്റ് പുറത്തിറക്കുമെന്നാണ് ഇപ്പള്‍ അറിയാന്‍ കഴിയുന്നത്.

Advertisement

എടി& ടി വഴി മാത്രമായിരിക്കും ടാബ്‌ലെറ്റ് ലഭ്യമാവുക.പുതിയ ടാബിന് പ്രതീക്ഷിക്കുന്ന വില 299.99 ഡോളര്‍ ( ഏകദേശം 19,650 രൂപ) ആണ്.

എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരണങ്ങള്‍ ഒന്നു ലഭ്യമാക്കിയിട്ടില്ല. യുഎസിന് പുറത്തുള്ള വിപണിയില്‍ ടാബ്‌ലെറ്റ് പുറത്തിറക്കാനുള്ള സാധ്യത അതിനാല്‍ കുറവാണന്നാണ് കരുതുന്നത്.

മോട്ടോ ടാബ് സംബന്ധിച്ച് പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഇതിന്റെ സവിശേഷതകള്‍ എടുത്തു പറയുന്ന പ്രൊമോ വീഡിയോ ലഭ്യമായിട്ടുണ്ട്.


വിനോദത്തിനായി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന കുടുംബ ടാബ് ലെറ്റ് എന്നാണ് പുതിയ ടാബ്‌ലെറ്റിനെ വിശേഷിപ്പിക്കുന്നത്. 10.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ,ഡോള്‍ബി അറ്റ്‌മോസ് സൗണ്ടോടു കൂടിയ ഇരട്ട സ്പീക്കര്‍ എന്നിവയോട് കൂടി എത്തുന്ന ടാബ്‌ലെറ്റ് ഇഷ്ടാനുസരം ഭേദഗതി വരുത്താവുന്ന ഏഴോളം പ്രൊഫൈലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കുറഞ്ഞ തുകയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോളുമായി വോഡാഫോണ്‍!

ലെനോവോ മോട്ടോ ടാബ് എത്തുന്നത് പ്രൊഡക്ടിവിറ്റി മോഡിലാണ് എന്നതാണ് മറ്റൊരു സവിശേഷത. മള്‍ട്ടി ടാസ്‌ക് അനുവദിക്കുന്ന ഇതിലെ ടാസ്‌ക്ബാര്‍ വളരെ വേഗത്തില്‍ ഒരു ആപ്പില്‍ നിന്നും മറ്റൊന്നിലേക്ക് മാറാന്‍ സഹായ.ിക്കും.

ടാബ്‌ലെറ്റ് വളരെ രസകരമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന നിരവധി ആക്‌സസറികളും ഇതിനൊപ്പം വാങ്ങാം. 400 എംഎഎച്ച് ബാറ്ററിയോടു കൂടിയ

ഫുള്‍ സൈസ് ബ്ലൂടൂത്ത് കീബോര്‍ഡ്, ലെനോവ ഹോം അസ്സിസ്റ്റന്റ് ഡോക് എന്നിവയാണ് ആക്‌സസറിയില്‍ ഉള്‍പ്പെടുന്നത്.

ലെനോവോ മോട്ടോ ടാബില്‍ ടിവി മോഡും ( ഒറ്റ സൈ്വപ്പിലൂടെ എടി& ടി ഡയറക്ടിവിയും വീഡിയോ ആപ്പുകളും ലഭിക്കും) കിഡ്‌സ് മോഡും ലഭിക്കും.

Advertisement

ടാബ് പ്രവര്‍ത്തിക്കുന്നത് 7,000 എംഎഎച്ച് ബാറ്ററിയിലാണ്. അധിക സുരക്ഷയ്ക്കായി ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്വാല്‍ക്കം സ്‌നാപ് ഡ്രാഗണ്‍ 625 പ്രോസസര്‍, 2ജിബി റാം, ( 128 ജിബി വരെ ) നീട്ടാവുന്ന 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ലെനോവോ മോട്ടോ ടാബിന്റെ. മറ്റ് സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് 7.1 ന്യുഗട്ട് ആണ് ഓപറേറ്റിങ് സിസ്റ്റം.

Best Mobiles in India

Advertisement

English Summary

Lenovo Moto Tab is touted as a "family tablet designed for entertainment".