സ്മാര്‍ട്ട്‌വാച്ച് പോലെ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് ബാന്‍ഡ് ഇതാ....!


ധരിക്കാവുന്ന ഗാഡ്ജറ്റുകളുടെ വര്‍ഷമായിരിക്കും 2015 എന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ലാസ് വേഗസില്‍ നടക്കുന്ന സിഇഎസ് ഈ പ്രവണത ശക്തിപ്പെടുത്തുന്ന സൂചനകളാണ് നല്‍കുന്നത്. സോണിയും സാംസങും എല്‍ജിയും ഇത്തരത്തിലുളള ഡിവൈസുകള്‍ വിപണിയിലെത്തിക്കാന്‍ കൊമ്പുകോര്‍ക്കുകയാണ്. പ്രദര്‍ശനത്തില്‍ കൈത്തണ്ടയില്‍ ധരിക്കാവുന്ന വൈബ് ബാന്‍ഡ് വിബി10 എന്ന ഡിവൈസുമായാണ് ലെനൊവൊ എത്തിയത്.

Advertisement

സ്മാര്‍ട്ട്‌വാച്ച് പോലെ പ്രവര്‍ത്തിക്കുന്ന വൈബില്‍ 296 X 128 പിക്‌സലുകള്‍ റെസല്യൂഷനില്‍ 1.43 ഇഞ്ച് ഇ-ഇങ്ക് ഡിസ്‌പ്ലേയാണുളളത്. വ്യായാമത്തിലെ പ്രവര്‍ത്തികളുടെ കൃത്യമായ കണക്ക് ഈ ഫിറ്റ്‌നസ് ബാന്‍ഡ് പറഞ്ഞ് തരുന്നു. വ്യായാമത്തിന് ചിലവഴിച്ച കലോറിയുടെ കണക്ക്, നിങ്ങള്‍ എത്ര മണിക്കൂര്‍ ഉറങ്ങുന്നു തുടങ്ങി ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഈ ഡിവൈസ് കാണിച്ചു തരുന്നതാണ്.

Advertisement

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസില്‍ ഫോണ്‍, എസ്എംഎസ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് എന്നിവയുമായുളള സമന്വയവും ഉറപ്പാക്കിയിരിക്കുന്നു. വൈബ് ഫിറ്റ്‌നസ് ബാന്‍ഡിന് ഏകദേശം 5,600 രൂപയാണ് വില. ഏപ്രിലിലോടെ ഇത് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Lenovo Vibe Band VB10 With Curved E-Ink Display Launched at CES 2015.