ആരോഗ്യത്തിന്റെ വാച്ച്മാനാകാന്‍ ലെനോവോ വാച്ച് X അവതരിപ്പിച്ചു


സ്മാര്‍ട്ട് വാച്ചകളും ഫിറ്റ്‌നസ് ട്രാക്കുകളും വിപണിയിലിറങ്ങിയ കാലം മുതല്‍ക്കേ താരങ്ങളാണ്. ശാരീരിക ക്ഷമതയുളള ഫിറ്റ്‌നസ് ട്രാക്കുകള്‍ക്ക് വമ്പിച്ച സ്വീകരണമായിരുന്നു ലോകമെമ്പാടുമുളള ആരോഗ്യ പ്രേമികള്‍ നല്‍കിയത്.

Advertisement

എന്നാല്‍ വിപണിയില്‍ വന്ന കാലം മുതല്‍ തന്നെ ശാസ്ത്രജ്ഞര്‍ സ്മാര്‍ട്ട് വാച്ചുകളില്‍ അത്യന്തം നൂതനമായ സാധ്യതകള്‍ കണ്ടിരുന്നു. മനുഷ്യന്റെ സമ്പൂര്‍ണ്ണ ആരോഗ്യാവസ്ഥയും സദാ നിരീക്ഷിച്ചു വേണ്ട നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കി ഒരു സന്തത സഹചാരിയായി ഈ വാച്ചുകള്‍ പരിണമിക്കാനുളള സാധ്യത അത്ര വിദൂരമല്ലന്നും അവര്‍ക്കറിയാമായിരുന്നു. ആ സാധ്യതകളിലേക്കവര്‍ വിവിധ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിരുന്നു.

Advertisement

നിലവില്‍ പല കമ്പനികളും സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ഥ വിലകളില്‍ വ്യത്യസ്ഥ സവിശേഷതകളിലാണ് ഓരോന്നും എത്തിയിരിക്കുന്നത്. ഇപ്പോള്‍ ലെനോവോ സ്മാര്‍ട്ട് വാച്ച് X എന്ന് പുതിയൊരു ഉത്പന്നം എത്തിയിരിക്കുകയാണ്. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ ലെനോവോ Z5ന്റെ പ്രഖ്യാപനത്തിനോടൊപ്പമായിരുന്നു ഇതും. സ്മാര്‍ട്ട് വാച്ചുകള്‍ രണ്ടു വേരിയന്റുകളിലാണ് എത്തയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ലഭ്യതയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇല്ല. പക്ഷേ ചൈനയില്‍ ഈ സ്മാര്‍ട്ട് വാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. OLED ഡിസ്‌പ്ലേയോടു കൂടി 45 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ് ലെനോവോ വാച്ച് Xന്.

ലെനോവോ വാച്ച് Xന് മെറ്റാലിക് ബെല്‍റ്റും വ്യത്താകൃയിലുളള ഡയലുമാണ്. നേരത്തെ സൂചിപ്പിച്ചിരുന്നു ഈ വാച്ച് രണ്ടു വേരിയന്റുകളിലാണ് എത്തിയിരിക്കുന്നതെന്ന്. അതായത് ഒന്ന് വാച്ച് X മറ്റൊന്ന് വാച്ച് X എക്‌പ്ലോറര്‍ എഡിഷന്‍. ഇവ രണ്ടും മിലനീസ് അല്ലെങ്കില്‍ ലെതര്‍ സ്ട്രാപ്പ് വേരിയന്റില്‍ ലഭ്യമാണ്. മിലനീസ് വേരിയന്റിന് ഏകദേശം 3100 രൂപയും ലെതര്‍ സ്ട്രാപ്പ് മോഡലിന് 3,400 രൂപയുമാണ്.

Advertisement

വാച്ച് X എക്‌സ്‌പ്ലോറര്‍ എഡിഷന്‍ മിലനീസ് വേരിയന്റിന് ഏകദേശം 4100 രൂപയും എക്‌പ്ലോറര്‍ എഡിഷന്‍ ലെതര്‍ സ്ട്രാപ്പിന് 4500 രൂപയുമാണ്. എന്നാല്‍ ഈ രണ്ട് വാച്ചുകള്‍ തമ്മിലുളള കൃത്യമായ വ്യത്യാസങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ആൻഡ്രോയിഡിന് മാത്രമല്ല, ഐഫോണിനുമുണ്ട് രഹസ്യ കോഡുകൾ; മനസ്സിലാക്കാം അവയെ.

എയര്‍ പ്രഷര്‍, ഹാര്‍ട്ട് റേറ്റ്, രക്ത സമ്മര്‍ദ്ധം എന്നിവ അളക്കാനായി ആറ് പ്രൊഫഷണല്‍ സെന്‍സറുകളുമായാണ് സ്മാര്‍ട്ട് വാച്ച് എത്തിയിരിക്കുന്നത്. 600എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഈ വാച്ച് 45 ദിവസം വരെ ഒറ്റ ചാര്‍ജ്ജില്‍ ഉപയോഗിക്കാം. സ്മാര്‍ട്ട് വാച്ച് മാര്‍ക്കറ്റിനെ ശക്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടു കൂടിയാണ് ലെനോവോയുടെ ഈ സ്മാര്‍ട്ട് വാച്ചിന്റെ വരവ്.

Best Mobiles in India

Advertisement

English Summary

Lenovo Watch X Launched with 6 Sensors and up to 45 Days Standby Time