അന്ധര്‍ക്ക് ഇനി കാണാം ബയോണിക് ഐയിലൂടെ


സാങ്കേതിക വിദ്യ ഓരോ ദിവസവും മുന്നേറി കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര മേഖല ഇതിന് മികച്ച ഉദാഹരണമാണ്. ചികിസാ സംവിധാനങ്ങളും ഉപകരണങ്ങളും ഓരോ ദിവസവും പരിഷ്‌കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം ജീവനോളം മൂല്യമുള്ളവയാണ്.

Advertisement

രോഗങ്ങളെ എന്ന പോലെ വൈകല്യങ്ങളെയും മറികടക്കാന്‍ സഹായിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ ഈ രംഗത്ത് ഉണ്ടായി കൊണ്ടിരിക്കുകയാണ്.

Advertisement

എംഐടി കാഴ്ചയുമായി ബന്ധപ്പെട്ട ഒരു പുതിയ പ്രോജക്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. അന്ധരെ കാണാന്‍ സഹായിക്കുന്ന ' ബയോണിക് ഐ ' ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രത്യക്ഷത്തില്‍ ഇത് ഒറിയോണ്‍ എന്ന പ്രത്യേക ഡിവൈസ് ആണ്, ഈ ലക്ഷ്യത്തിനായുള്ള ആദ്യ പദ്ധതിയുടെ തുടക്കം ഇതായിരുന്നു. തുടക്കത്തില്‍ ഈ പദ്ധതിയെ കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്.

ഒരു ക്യാമറയോട് കൂടിയ ഗ്ലാസ്സും പുറമെ നിന്നുള്ള പ്രോസസറും ആണ് ഡിവൈസില്‍ ഉള്‍പ്പെടുന്നത് .

ഓപ്പോ F5 മൂന്നു വേരിയന്റുകളില്‍:മാര്‍ക്കറ്റിങ്ങ് പോസ്റ്റര്‍ ലീക്ക്!

ഇതിലൂടെ കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് പ്രകാശം, ഇരുട്ട്, വസ്തുക്കളുടെ രൂപരേഖ , അക്ഷരങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്നതല്ല ഇതിന്റെ വില. ഡിവൈസിന്റെ വില 125,000 ഡോളര്‍ വരും .

Advertisement

ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ ഒറിയോണ്‍ . ഇത് തലച്ചോറില്‍ ഇംപ്ലാന്റ് ചെയ്യുന്നതിലൂടെ പുറത്തു നിന്നും സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയും അങ്ങനെ ചുറ്റും നടക്കുന്നത് ആളുകള്‍ക്ക് കാണാന്‍ സാധിക്കും.

ഇതിന് പുറമെ പുതിയ നിരവധി സവിശേഷതകളോടെയാണ് ഈ ഡിവൈസ് എത്തുന്നത്. കണ്ണ് നഷ്ടപ്പെട്ടവര്‍, ഗ്ലൂക്കോമ ബാധിതര്‍, കാന്‍സര്‍ ബാധിതര്‍ , ഡയബറ്റിക് റെറ്റിനോപതി തുടങ്ങി വിവധ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം.

കൂടാതെ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഓറിയോണ്‍ ഇംപ്ലിമെന്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തലച്ചോറില്‍ സര്‍ജറി ആവശ്യമാണ്. റിസീവര്‍ വയ്ക്കുന്നതിന് ഇതാവശ്യമാണ്.

Advertisement

മേല്‍പ്പറഞ്ഞ തരത്തിലുള്ള ഓറിയോണിന് ക്യാമറയോട് കൂടിയ ഗ്ലാസ്സുകളും പുറമെ നിന്നുള്ള ഒരു പ്രോസസറും ആവശ്യമാണ്.

നിലിവില്‍ ഇത് രോഗികളില്‍ പരീക്ഷിച്ച് നോക്കേണ്ടതുണ്ട്. അതിന് ശേഷം ഈ വര്‍ഷം അവസാനത്തോടെ ആദ്യ ഇംപ്ലാന്റ് നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഇത് ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷ.

Best Mobiles in India

English Summary

a field where systems and devices are getting more advanced every day and are very precise in all things. Hence, MIT has published a report on the new project of the company already known and experienced in the medical field Second Sight has presented its “bionic eye” to blind people.