എല്‍ജി വി30, റാസ്‌ബെറി റോസ് നിറത്തില്‍ എത്തുന്നു


2017ലെ ഏറ്റവും മികച്ച ഹാന്‍സെറ്റുകളില്‍ ഒന്നാണ് എല്‍ജി. ഒട്ടനേകം സവിശേഷതകളോടെ എത്തിയ എല്‍ജി ഉപഭോക്താക്കളുടെ ഇടയില്‍ വളരെ പെട്ടന്നു തന്നെ സ്ഥാനം പിടിച്ചെടുത്തു.

എല്‍ജിയുടെ, എല്‍ജി V30 ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ 88 ഇഞ്ച് OLED ഡിസ്‌പ്ലേക്കു ശേഷം, 2017ലെ എല്‍ജി 30യുടെ പുതിയ പത്തിപ്പാണ് എല്‍ജി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

റാസ്‌ബെറി റോസ് എന്ന ചുവന്ന നിറത്തിലെത്തിയ ഫോണ്‍ തങ്ങളുടെ എതിരാളികളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ്. വാലന്റയിന്‍സ് ഡേയില്‍ സമ്മാനമായി നല്‍കാര്‍ തക്കത്തിനുളള നിറത്തില്‍ സൃഷ്ടിച്ചു എന്നാണ് കമ്പനി പറുന്നത്.

ഏറ്റവും പുതിയ എഡിഷനില്‍ ഏവരേയും ആകര്‍ഷിക്കുന്ന മറ്റു നിറങ്ങളാണ് അരീറ ബ്ലാക്ക്, ക്ലൗഡ് സില്‍വര്‍, മൊറോക്കാന്‍ ബ്ലൂ, ലാവെന്‍ഡര്‍ വൈലറ്റ് എന്നിവ. ഈ ഫോണിന്റെ ഹാര്‍ഡ്‌വയറിലും സോഫ്റ്റ്‌വയറിലും പ്രത്യേകിച്ച് വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ല. എല്‍ജിയുടെ വി30+ എഡിഷന്‍ 44,990 രൂപയ്ക്കാണ് ഇന്ത്യയില്‍ പ്രഖ്യാപിച്ചത്.

സാംസങ് ഗാലക്‌സി A8 (2018), A8+ എന്നിവ ഉടന്‍ ഇന്ത്യയില്‍; വില്‍പ്പന ആമസോണ്‍ വഴി

എല്‍ജി V30+ എത്തിയിരിക്കുന്നത് 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലാണ്. മറ്റു ഫ്‌ളാഗ്ഷിപ്പ് ഫോണുകളെ പോലെ എല്‍ജി V30ക്കു അനേകം ഓഫറുകളും അവതരിപ്പിക്കുന്നു. ഈ ഫോണിന്റെ മള്‍ട്ടിമീഡിയ ഫീച്ചറുകളായ അപ്‌ഗ്രേഡ് വൈഡ് ആങ്കിള്‍ ലെന്‍സ് ഡ്യുവല്‍ ക്യാമറ, ഹൈ-ഫൈ ക്വാഡ് ഡിഎസി, ഓഡിയോ ട്യൂണിംഗ് എന്നിവയും ഏറെ ആകര്‍ഷണം നല്‍കുന്നു.

Most Read Articles
Best Mobiles in India
Read More About: lg news mobile android

Have a great day!
Read more...

English Summary

LG announces Raspberry Rose LG V30 edition ahead of CES 2018. LG V30 Raspberry Rose will roll out in Korea soon after CES with key markets in Europe and Asia to follow