14,999 രൂപയ്ക്ക് എല്‍.ജി ജി വാച്ച്; പ്രീ ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി


ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം എല്‍.ജിയുടെ സ്മാര്‍ട്‌വാച്ച് ഇന്ത്യയില്‍ എത്തുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച എല്‍.ജി ജി വാച്ച് ആണ് ഇന്ത്യന്‍ വിപണിയിലേക്കും വരുന്നത്.

Advertisement

വെയറബിള്‍ ഡിവൈസുകള്‍ക്കായി ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് എല്‍.ജി ജി വാച്ചിന്റെ പ്രധാന പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വാച്ചിന് ഇന്ത്യയില്‍ 14,999 രൂപയാണ് വില. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ജൂലൈ 8 മുതല്‍ വാച്ച് ലഭ്യമാവും.

Advertisement

എല്‍.ജി ജി വാച്ചിനൊപ്പം അവതരിപ്പിച്ച മറ്റൊരു ആന്‍ഡ്രോയ്ഡ് വെയര്‍ ഉപകരണമായ സാംസങ്ങ് ഗിയറിന് 15,900 രൂപയാണ് പ്ലേ സ്‌റ്റോറില്‍ വില. അതേസമയം 'കമിംഗ് സൂണ്‍' എന്ന ടാഗിലാണ് ഇത് നല്‍കിയിരിക്കുന്നത്. എന്നു മുതല്‍ ലഭ്യമാവുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസുള്ള ഏത് സ്മാര്‍ട്‌ഫോണുമായും കണക്റ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ചുകളുടെ പ്രത്യേകത.

എല്‍.ജി ജി വാച്ചിന്റെ പ്രത്യേകതകള്‍

1.65 ഇഞ്ച് IPS LCD ഡിസ്‌പ്ലെ, 280-280 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz പ്രൊസസര്‍, 512 എം.ബി. റാം, ബ്ലുടൂത്ത് കണക്റ്റിവിറ്റി, 4 ജി.ബി. ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് എന്നിവയുള്ള വാച്ചില്‍ ആക്‌സലറോ മീറ്റര്‍, ഡിജിറ്റല്‍ കോംപാസ്, ജിറോസ്‌കോപ് എന്നിവയുണ്ട്. വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്റ് ആണ്.

Advertisement

സാംസങ്ങ് ഗിയര്‍ ലൈവിന്റെ പ്രത്യേകതകള്‍

1.63 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 320-320 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz പ്രൊസസര്‍, 512 എം.ബി. റാം, ബ്ലുടൂത്ത്, 4 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി എന്നിവയ്‌ക്കൊപ്പം ആക്‌സിലറോ മീറ്റര്‍, ഡിജിറ്റല്‍ കോംപാസ്, ജിറോസ്‌കോപ്, ഹാര്‍ട് റേറ്റ് മോണിറ്റര്‍, 300 mAh ബാറ്ററി ന്നിവയുണ്ട്. വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്റ് ആയ വാച്ചിന്റെ സ്ട്രാപുകള്‍ മാറ്റാന്‍ കഴിയും.

Best Mobiles in India

Advertisement