എല്‍.ജി ജി3; സാംസങ്ങ് ഗാലക്‌സി എസ് 5-നുള്ള മറുപടി


ഒടുവില്‍ എല്‍.ജി അവരുടെ ഫ് ളാഗ്ഷിപ് ഫോണായ ജി 3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സാംസങ്ങ് ഗാലക്‌സി എസ് 5, HTC വണ്‍ M8 തുടങ്ങിയ മുന്‍നിര ഫോണുകള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജി 3. 16 ജി.ബി. വേരിയന്റിന് 47,990 രൂപയും 32 ജി.ബി. വേരിയന്റിന് 50,990 രൂപയുമാണ് വില.

Advertisement

ഫോണിന്റെ 16 ജി.ബി. വേരിയന്റില്‍ 2 ജി.ബി. റാമും 32 ജി.ബി. വേരിയന്റില്‍ 3 ജി.ബി. റാമുമാണ് ഉള്ളത്. മികച്ച ഹാര്‍ഡ്‌വെയറും ക്യാമറാ ഫീച്ചറുകളും എല്‍.ജി ജി 3യെ സമാനശ്രേണിയില്‍പെട്ട മറ്റ് സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. എന്തായാലും ഫോണിന്റെ മേന്മകള്‍നോക്കാം.

Advertisement

ഡിസ്‌പ്ലെ

2560-1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ക്വാഡ് HD IPS ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ക്വാഡ് HD ഡിസ്‌പ്ലെയുള്ള അപൂര്‍വം ഫോണുകളില്‍ ഒന്നാണ് ഇത്. വീഡിയോകളും ഗെയിമുകളും വ്യക്തമായും തടസമില്ലാതെയും കാണാം.

ഡിസൈന്‍

എല്‍.ജി ജി 2 ഉള്‍പ്പെടെയുള്ള ഫോണുകളുമായി ഡിസൈനില്‍ സാമ്യം തോന്നാം. മാത്രമല്ല, മെറ്റാലിക് നിറമാണ് കെയ്‌സിന്. അതേസമയം പ്ലാസ്റ്റിക് ബോഡിയാണുതാണും. ആര്‍ച്ച് ഷെയ്പിലുള്ള ബാക് പാനല്‍ മികച്ച ഗ്രിപ് നല്‍കും.

പ്രൊസസര്‍

2.5 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറാണ് ഫോണിലുള്ളത്. 16 ജി.ബി. വേരിയന്റില്‍ 2 ജി.ബി. റാമും 32 ജി.ബി വേരിയന്റില്‍ 3 ജി.ബി. റാമുമാണ് ഉള്ളത്. എത്ര ഉയര്‍ന്ന സൈസുള്ള വീഡിയോകളും ആപ്ലിക്കേഷനുകളും തടസമില്ലാതെ പ്ലേ ചെയ്യാന്‍ സാധിക്കും.

Advertisement

സോഫ്റ്റ്‌വെയര്‍

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ് ആണ് എല്‍.ജി ജി 3യില്‍ ഉള്ളത്. ഒപ്പം ഒപ്റ്റിമസ് UI യും. മികച്ച അനുഭവമാണ് ഇത് നല്‍കുന്നത്. നോക് ഓണ്‍ ഫീച്ചറാണ് ഫോണില്‍ എടുത്തുപറയേണ്ട പ്രത്യേകത. സ്‌ക്രീന്‍ അണ്‍ലോക് ചെയ്യാന്‍ സ്‌ക്രീനില്‍ രണ്ടുതവണ തട്ടിയാല്‍ മതി. പുതുമയുള്ള നിരവധി ആപ്ലിക്കേഷനുകളും ഉണ്ട്.

ക്യാമറ

13 എം.പി ക്യാമറയാണ് ഫോണിന്റെ പിന്‍വശത്ത് ഉള്ളത്. ലേസര്‍ സഹായത്തോെടയുള്ള ഓട്ടോഫോക്കസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഡ്യുവല്‍ LED ഫ് ളാഷ് എന്നിവയുണ്ട്. അതുകൊണ്ടുതന്നെ മികച്ച ചിത്രങ്ങളാണ് ലഭിക്കുക. ലേസര്‍ ഓട്ടോഫോക്കസിന്റെ സഹായത്തേകടെ 276 മില്ലിസെക്കന്‍ഡില്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. LED ഫ് ളാഷുകളുടെ സഹായത്തോടെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ ലഭ്യമാവും.

Advertisement

സംഗ്രഹം

നല്‍കുന്ന പണത്തിന് അനുയോജ്യമായ ഗുണങ്ങളുള്ള ഫോണാണ് എല്‍.ജി ജി 3. മികച്ച ഡിസ്‌പ്ലെ, ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ് വെയര്‍, ക്യാമറ എന്നിവയെല്ലാം ഫോണിനെ വ്യത്യസ്തമാക്കുന്നു.

Best Mobiles in India

English Summary

LG G3; The real rival of Samsung Galaxy S5-Review, LG G3 Launched in India, Review of LG G3 Smartphone, Read More...