എല്‍ജിയുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ G7 ThinQ ഉടന്‍ എത്തുന്നു!!


എല്‍ജി ഇലക്ട്രോണിക്‌സ് തങ്ങളുടെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും ഇറക്കിയിരുന്നു. എല്‍ജി ജി7 എന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ 2018ലെ പ്രതീക്ഷിക്കാവുന്ന ഒരു ഫോണാകുമെന്നാണ് കമ്പനിയുടെ വാതം.

Advertisement

ഈ ഫോണ്‍ ഏപ്രില്‍ അവസാനത്തോടെ പ്രഖ്യാപിക്കുകയും മേയില്‍ പുറത്തിറക്കുകയും ചെയ്യുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. 'ThinQ Branding' വരുമെന്നും അവകാശപ്പെടുന്നു. എങ്ങനെയായാലും ഒരു ഫോണ്‍ എത്തുന്നതിനു മുന്‍പ് അതിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും ഇങ്ങനെ എത്തുന്നത് പുതുമയുളള കാര്യമല്ല.

Advertisement

എല്‍ജി ഡിസ്‌പ്ലേ നിര്‍മ്മിക്കുന്ന M+ LCD പാനല്‍ ഉപയോഗിച്ച് ഈ ഉപകരണം എത്തുമെന്നു പ്രതീക്ഷിക്കുന്നു. സാധാരണ എല്‍സിഡി സ്‌ക്രീനുകളെ അപേക്ഷിച്ച് ഈ പാനലുകള്‍ പ്രത്യക്ഷത്തില്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമതയുളളവയാണ്. കൂടാതെ OLED യ്ക്കു പകരം LCD ആയാല്‍ ന്യായമായ വിലയ്ക്ക് കാരണമാകുമെന്നും പറയുന്നു.

എല്‍ജി ജി7നില്‍ AI സവിശേഷതയോടു കൂടി എത്തുമന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. സാംസങ്ങ് ഹാന്‍സെറ്റുകളിലെ 'Bixby key'യ്ക്കു സമാനമായ AI സ്വിച്ച് ഉപയോഗിച്ച് ക്യൂ ലെന്‍സ് ക്യൂ വോയിസ് എന്നിവയും ഉണ്ടാകും.

വൺപ്ലസ് 6 എത്തുന്നു; കാത്തിരിക്കാൻ കാരണങ്ങൾ ഏറെ

Best Mobiles in India

Advertisement

English Summary

LG G7 may include 'ThinQ' branding, similar to LG V30S ThinQ. The report also teased more AI features that may be a part of the LG G7.