വളഞ്ഞ ഡിസ്‌പ്ലേയുളള സ്മാര്‍ട്ട്‌ഫോണ്‍ സിഇഎസില്‍ അവതരിപ്പിക്കും...!


കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ (സിഇഎസ്) ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. എല്ലാ കൊല്ലത്തേയും പോലെ ഇക്കൊല്ലവും പുതിയ ഗാഡ്ജറ്റുകളും, കമ്പനികളും പ്രദര്‍ശനത്തില്‍ ഉണ്ടാകും. ധരിക്കാവുന്ന ഗാഡ്ജറ്റുകളും, സ്മാര്‍ട്ട്‌ഫോണുകളും ഇക്കൊല്ലത്തെ സിഇഎസില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിടുമെന്നാണ് കരുതുന്നത്.

ഇത്തരത്തില്‍ എല്‍ജി കമ്പനി സിഇഎസ് 2015-ല്‍ അവതരിപ്പിക്കുന്ന വ്യത്യസ്തമായ സ്മാര്‍ട്ട്‌ഫോണാണ് എല്‍ജി ഫ്‌ളെക്‌സ്. പ്രദര്‍ശനത്തില്‍ എല്‍ജി ഫ്‌ളെക്‌സ് 2 അവതരിപ്പിക്കാനുളള അവസാന നിമിഷ തയ്യാറെടുപ്പുകളിലാണ് കമ്പനി.

720 പിക്‌സല്‍ പിന്തുണയോട് കൂടിയ വളഞ്ഞ ആകൃതിയിലുളള സ്‌ക്രീനാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇത് കൂടാതെ മുന്‍ ഫ്‌ളെക്‌സ് മോഡലില്‍ നിന്ന് പല സവിശേഷതകളുടേയും പരിഷ്‌ക്കരണവും പുതിയ പതിപ്പില്‍ ഉണ്ടാകും. സിഇഎസ് ഇവന്റില്‍ ഇതിന്റെ അവതരണത്തോട് കൂടി മാത്രമേ കൂടുതല്‍ സവിശേഷതകള്‍ വെളിവാകുകയുളളൂ.

Most Read Articles
Best Mobiles in India
Read More About: ces 2015 lg g flex 2 lg mobile

Have a great day!
Read more...

English Summary

LG is about to announce the G Flex 2 smartphone at CES 2015.