എൽ.ജി വി40 തിങ്ക് സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് ഉടൻ


ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിങ്ങിയിട്ട് ഏതാനും മാസങ്ങൾ തികയുകയാണ്. ആദ്യായി നോക്കിയ സ്മാർട്ട്ഫോണുകളിലാണ് അപ്ഡേറ്റ് ലഭ്യമായത്. മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളും തങ്ങളുടെ വിവിധ മോഡലുകൾക്കായി 9.0 അപ്ഡേറ്റ് നൽകി വരികയാണ്. ഏറ്റവും പുതുതായി എൽ.ജി വി40 തിങ്ക് മോഡലിലാണ് ആൻഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് എത്തുന്നത്. ഏതാനും ദിവസങ്ങൾക്കകം അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ മാസമാണ് വി40 തിങ്ക് മോഡലിനെ എൽ.ജി വിപണിയിലെത്തിച്ചത്. ആൻഡ്രോയിഡ് 8.0 ഓറിയോ അധിഷ്ഠിതമായാണ് ഫോണിൻറെ പ്രവർത്തനം. എൽ.ജിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായതുകൊണ്ടു തന്നെ 9.0 പൈയിലേക്കുള്ള അപ്ഡേറ്റ് പ്രതീക്ഷിച്ചിരുന്നതാണ്. അതാണിപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. പുതിയ അപ്ഡേറ്റിലൂടെ ഫോണിന് മികച്ച പെർഫോമൻസ് ലഭിക്കുന്നതിനോടൊപ്പം നിലവിലുള്ള ചില സാങ്കേതിക പ്രശ്നങ്ങളും അവസാനിക്കും.

6ജി.ബി റാമുള്ള വി40 തിങ്ക് മോഡലിനെ 9.0 പൈയിൽ അപ്ഡേറ്റ് ചെയ്ത് ബെഞ്ച് മാർക്ക് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. മികച്ച പെർഫോമൻസാണ് ഇതിലൂടെ ലഭിച്ചത്. ബെഞ്ച് മാർക്ക് ടെസ്റ്റ് നടത്തിയതുകൊണ്ടുതന്നെ അധികം വൈകാതെ അപ്ഡേറ്റ് ലഭിക്കുമെന്നുറപ്പ്. എന്നാൽ അപ്ഡേറ്റ് എന്നുമുതൽ ലഭ്യമായിത്തുടങ്ങുമെന്ന കാര്യത്തിൽ എൽ.ജി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചില പുതിയ ഫീച്ചറുകളും പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുമെന്നും സൂചനയുണ്ട്.

വി40 തിങ്ക് സവിശേഷതകൾ

6.4 ഇഞ്ചിൻറെ കരുത്തൻ പി-ഓലെഡ് ഡിസ്പ്ലേയാണ് വി40 തിങ്കിലുള്ളത്. 1440X3120 പിക്സലിൻറേതാണ് റെസലൂഷൻ. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോണിംഗ് ഗൊറില്ലാ ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്. പിന്നിൽ ഉപയോഗിച്ചിരിക്കുന്നത് 12,16,12 മെഗാപിക്സലുകളുടെ ട്രിപ്പിൾ ക്യമറകളാണ്. മുന്നിൽ ഇരട്ട സെൽഫി കാമറകളുമുണ്ട്. 8,5 മെഗാപിക്സലിൻറേതാണ് മുൻ ക്യാമറ.

ആന്‍ഡ്രോയ്ഡില്‍ മികച്ച വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നതിനുള്ള 16 ടിപ്‌സ്

Most Read Articles
Best Mobiles in India
Read More About: lg android update news

Have a great day!
Read more...

English Summary

LG V40 ThinQ expected to receive Android 9 Pie update soon