നിങ്ങള്‍ കാത്തിരുന്ന സവിശേഷതയുമായി എല്‍ജി X4 എത്തി


ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. എല്‍ജി X4 എന്ന ഈ ഫോണിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത് 17,800 രൂപയാണ്. ദക്ഷിണ കൊറിയയില്‍ അവതരിപ്പിച്ച ഈ ഫോണ്‍ എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന് വ്യക്തമല്ല. എല്‍ജി പേ സേവനവുമായാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

Advertisement

ഈ അടുത്തിടെ എല്‍ജി അവതരിപ്പിച്ച X സീരീസിലെ മറ്റൊരു ഫോണാണ് എല്‍ജി X4+. ജനുവരി ആദ്യമാണ് ഈ ഫോണ്‍ പ്രഖ്യാപിച്ചത്. എല്‍ജി X4 കറുപ്പ്, ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്.

Advertisement

എല്‍ജി X4+

എല്‍ജി കമ്പനിയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റഫോമായ എല്‍ജി പേ എന്ന സവിശേഷയോടു കൂടിയാണ് എല്‍ജി X4 എത്തിയത്. റിയര്‍ മൗണ്ട് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 5.30 ഇഞ്ച് ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റസൊല്യൂഷന്‍, 5എംപി മുന്‍ ക്യാമറ, 13എംപി റിയര്‍ ക്യാമറ, 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 7.0 ഓഎസ്, 3000എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

എല്‍ജി X4: ഡിസ്‌പ്ലേ, പ്രോസസര്‍

എല്‍ജി X4 റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട് ഔട്ട് ഓഫ് ബോക്‌സിലാണ്. 5.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റസൊല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 SoC, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3000എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

'സ്റ്റാര്‍ക്രാഫ്റ്റിന്റെ' 20-ാം വാര്‍ഷികാഘോഷത്തില്‍ മികച്ച റിവാര്‍ഡുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം

എല്‍ജി X4: ക്യാമറ, കണക്ടിവിറ്റി

എല്‍ജി X4 ന്റെ ക്യാമറ വിഭാഗത്തെ കുറിച്ചു പറയുകയാണെങ്കില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവയാണ്. കൂടാതെ വീഡിയോ കോളിംഗും ചെയ്യാം. കണക്ടിവിറ്റികളായ വൈഫൈ 802.11 a/b/g/n, ബ്ലൂട്ടൂത്ത് 4.2, എന്‍എഫ്‌സി, എഫ്എം റേഡിയോ എന്നിവയാണ്.

Best Mobiles in India

English Summary

The LG X4 comes with the LG Pay service in South Korea. The phone will be made available in Black and Gold colour variants.