പൊതുസ്വത്ത് ഉപയോഗിച്ച് ഈ വിരുതൻ മൊബൈൽ ഗെയിം കളിച്ചില്ലാതാക്കിയത് 61 ലക്ഷം രൂപയോളം!


ഗെയിമിംഗ് ഭ്രാന്തന്മാരെ നമ്മൾ നിരവധി കണ്ടിട്ടുള്ളതാണ്. പല തരത്തിലുള്ള ഗെയിമിംഗ് ഭ്രാന്തുകളും ഉള്ള നിരവധി ആളുകൾ ഈ ഗെയിമിംഗ് ലോകത്തുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരാളുടെ സംഭവമാണ് ഇന്നിവിടെ പറയാൻ പോകുന്നത്. പൊതുസ്വത്ത് ആയ 61 ലക്ഷം രൂപയോളം ഗെയിമിൽ ഇട്ട് തുലച്ച ഒരു വ്യക്തിയുടെ ഈ സംഭവം നിങ്ങൾ ഏവരെയും അതിശയിപ്പിക്കും എന്ന് തീർച്ച.

Advertisement

ഗെയിമിൽ ഓരോന്ന് വാങ്ങിക്കൂട്ടാൻ

ആദം വിങ്ങർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. നോർത്ത് ലോഗൻ സിറ്റി ലൈബ്രറിയിലെ മുൻ ഡയറക്ടർ ആയിരുന്നു ഇദ്ദേഹം. ഇവിടെയുള്ള പൊതുസ്വത്ത് ഉപയോഗിച്ച് Game of War: Fire Age എന്ന മൊബൈൽ ഗെയിം കളിച്ചാണ് 89,000 ഡോളർ (ഏകദേശം 61 ലക്ഷം രൂപക്ക് മേൽ) ഇയാൾ ഇല്ലാതാക്കിയത്. ആമസോൺ ഗിഫ്റ്റ് കാർഡുകൾ, ഐട്യൂൺസ് ഗിഫ്റ് കാർഡുകൾ തുടങ്ങി ഈ ഗെയിമിൽ ഓരോന്ന് വാങ്ങിക്കൂട്ടാൻ വേണ്ടി ഓരോന്ന് സ്വന്തമാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.

Advertisement
പോയിന്റുകളും കോയിനുകളും

ഫ്രീ ഗെയിം ആയ ഈ Game of War: Fire Age ഗെയിമിൽ പക്ഷെ മറ്റു പല ഗെയിമുകളെയും പോലെ തന്നെ കൂടുതൽ പോയിന്റുകളും കോയിനുകളും ലഭിക്കുന്നതിനായി ഓരോന്ന് പണമടച്ച് വാങ്ങേണ്ട ഓപ്ഷൻ ഉണ്ട്. ഇതിനായി ആമസോൺ ഗിഫ്റ്റ് കാർഡുകൾ, ഐട്യൂൺസ്, പ്ളേ സ്റ്റോർ ഗിഫ്റ്റ് കാർഡുകൾ എന്നിങ്ങനെ പല മാർഗ്ഗങ്ങളിലൂടെ വാങ്ങാൻ സാധിക്കും. അങ്ങനെ മൊത്തം 89,000 ഡോളർ വരുന്ന കോയിനുകളും പോയിന്റുകളുമാണ് ഇയാൾ വാങ്ങിക്കൂട്ടിയത്. അതും പൊതുസ്വത്ത് ഉപയോഗിച്ച്.

78,000 ഡോളർ തിരിച്ചടയ്ക്കാനും ഉത്തരവായിട്ടുണ്ട്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് ജോലി ചെയ്തിടത്ത് നിന്നും 89,000 ഡോളർ കാണാതായ കേസിൽ അന്വേഷണം വരികയും അതിനെ തുടർന്ന് ജോലി നഷ്ടമാവുകയും ചെയ്തിരുന്നു ഇയാൾക്ക്. തുടർന്ന് നടന്ന അന്വേഷണമാണ് ഇയാളെ കുടുക്കിയത്. അങ്ങനെ 30 ദിവസത്തെ തടവ് ഇയാൾക്ക് ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ 78,000 ഡോളർ തിരിച്ചടയ്ക്കാനും ഉത്തരവായിട്ടുണ്ട്.

അബദ്ധങ്ങൾ ചെയ്തുകൂട്ടാൻ

ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആണെങ്കിലും ഇതിനു സമാനമായ ഗെയിമിംഗ് ഭ്രാന്തന്മാരെ നമുക്ക് ചുറ്റും വേറെയും കാണാം. ഗെയിം കളിക്കാം. ഒരു പരിധി വരെയോ ഇനി അതിനു മുകളിലോ നിങ്ങളുടെ ഇഷ്ടം പോലെ കളിച്ചോളൂ.. പക്ഷെ ഇത്തരം ഫ്രീ ഗെയിമുകളിൽ വരുന്ന ഓരോ കോയിനുകളും പോയിന്റുകളും വാങ്ങിക്കൂട്ടാൻ എന്തിന് ഇത്ര ബുദ്ധിയില്ലായ്മ കാണിച്ചുകൂട്ടുന്നു. കളിയാണെങ്കിൽ കളിച്ചു മുന്നേറുക. ആവശ്യമെങ്കിൽ കുറച്ചു കോയിനുകളൊക്കെ വാങ്ങാം. അല്ലാതെ ഇത്തരം അബദ്ധങ്ങൾ ചെയ്തുകൂട്ടാൻ ആരും നിൽക്കരുതേ..

മഴയിൽ നഷ്ടപ്പെട്ടുപോയവ എങ്ങനെ വീണ്ടെടുക്കാം?

Best Mobiles in India

English Summary

Librarian blew $89k in city money on free mobile game