ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിൽ നിന്നുള്ള എയർ-ട്ടു-എയർ മിസൈൽ പരീക്ഷണം വിജയകരം

ഇത് ആദ്യമായാണ് രാജ്യത്ത് മിസൈൽ ഫയറിങ് സംവിധാനമുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ വികസിപ്പിച്ചെടുക്കുന്നതെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സി.എം.ഡി ആർ.മാധവൻ പറഞ്ഞു.


ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്പ്റ്ററിൽ നിന്നുമുള്ള എയർ-ട്ടു-എയർ മിസൈൽ ഫയറിങ് വിജയകരമായി പരീക്ഷിച്ചുവെന്ന് വ്യഴാഴ്ച്ച ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനി അറിയിച്ചു.

Advertisement

ഓ.റ്റി.പി ബാങ്കിങ് തട്ടിപ്പ്; നിരവധി പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍.... സൂക്ഷിക്കൂ...

ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ

ഒഡിഷയിലെ ചാന്ദിപ്പൂർ എന്ന സ്ഥലത്തുള്ള ഫയറിങ് റേഞ്ചിൽ വെച്ചാണ് ഈ പരീക്ഷണം നടത്തിയത്. വിങ് കമാൻഡർ സുഭാഷ് പി ജോൺ, ടെസ്റ്റ് പൈലറ്റ് കേണൽ രഞ്ജിത്ത് ചിറ്റലെ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനിയിലെ ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറായ ക്യാപ്റ്റൻ രാജീവ് ദുബയ്, ഇന്ത്യൻ വ്യോമസേനയിൽ നിന്നുമുള്ള ഫ്ലൈറ്റ് എഞ്ചിനീയർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ വിജയകരമായി നടന്നത്.

Advertisement
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്

ഇത് ആദ്യമായാണ് രാജ്യത്ത് മിസൈൽ ഫയറിങ് സംവിധാനമുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ വികസിപ്പിച്ചെടുക്കുന്നതെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സി.എം.ഡി ആർ.മാധവൻ പറഞ്ഞു.

മിസൈൽ ഫയറിങ് സംവിധാനമുള്ള ഹെലികോപ്റ്റർ

"രാജ്യത്തെ കരസേനയിലുള്ള ഒരു ഹെലികോപ്റ്ററുകൾക്കും പ്രാവർത്തികമാക്കാൻ കഴിയാത്തതാണ് ഇപ്പോൾ സംഭവിച്ചത്‌. ഇതോടുകൂടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് എല്ലാ ആയുധ സംബന്ധമായ പരീക്ഷണങ്ങളും വിജയിച്ചെന്നും അടുത്ത ഘട്ടത്തിലേക്ക് വൈകാതെ കടക്കുമെന്നും ആർ.മാധവൻ പറഞ്ഞു.

ഇന്ത്യൻ വ്യോമസേന

20 മിലിമീറ്റർ ടൂറാട്ട് ഗൺ, 70 മിലിമീറ്റർ റോക്കറ്റുകൾ എന്നിവയാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കൈയിൽ ഉള്ള മറ്റ് ആയുധങ്ങൾ. ഈ പറയുന്നവയുടെ ഉപയോഗ പരീക്ഷണങ്ങൾ കഴിഞ്ഞ വർഷം വിജയകരമായി നടത്തിയിരുന്നു.

സിയാച്ചിൻ കൊടുമുടിക്കും മുകളിൽ ഉയർന്നു നിന്ന് ആക്രമണം നടത്താൻ കെൽപ്പുള്ള ലോകത്തിലെ ഒരേയൊരു ഹെലികോപ്റ്റർ ആണ് ഇത്. എച്ച്.എ.എലിന്റെ റോട്ടറി വിങ് റിസർച്ച് ആൻഡ് ഡിസൈൻ ഡിസൈൻ സെന്ററാണ് ഇത് ഡിസൈൻ ചെയ്‌തതും വികസിപ്പിച്ചെടുത്തതും. ഇന്ത്യൻ പ്രതിരോധസേനയുടെ ആവശ്യാനുസരണമാണ് ഇപ്പോൾ ഇങ്ങനെയൊരു സിസ്റ്റം വികസിപ്പിച്ചെടുത്തത്.

Best Mobiles in India

English Summary

None of the helicopters with the military services in the country has demonstrated such a capability. With this, LCH has successfully completed all weapon integration tests and is ready for operational induction.