ഇനി ഒരേ സമയം പല ഗാഡ്ജറ്റുകളെ വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാം...!


15 അടി ചുറ്റളവിലുള്ള ഏതോരു ഇലക്ട്രോണിക്ക് ഗാഡ്ജറ്റും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി പാക്ക് വരുന്നു. എനര്‍ഗസ് എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.

Advertisement

ആന്‍ഡ്രോയിഡ് അടക്കമുള്ള മൊബൈലുകളില്‍ വ്യത്യസ്ത തരം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇക്കാലത്തെ മൊബൈലുകള്‍ക്ക് വന്‍ ബാറ്ററി ചോര്‍ച്ചയാണ് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ മിക്ക ആളുകളും ഇപ്പോള്‍ പവര്‍ ബാങ്കിനെയാണ് ആശ്രയിക്കുന്നത്.

Advertisement

വാട്ട്അപ്പ് എന്ന ഈ ഡിവൈസില്‍ ബ്ലൂടൂത്ത് വഴിയാണ് ചാര്‍ജിങ് സാധ്യമാകുന്നത്. ബ്ലൂടൂത്ത് എല്‍ഇ മുഖേനെ ഏത് ഡിവൈസിലേക്കാണോ ചാര്‍ജ് ചെയ്യേണ്ടത് അതിനെ കണ്ടുപിടിക്കുകയും, തുടര്‍ന്ന് അതിലേക്ക് ചാര്‍ജ് കടത്തി വിടുകയുമാണ് ചെയ്യുന്നത്.

ഒരേ സമയം എത്ര ഡിവൈസ് വേണമെങ്കിലും ഇതില്‍ ചാര്‍ജ് ചെയ്യാമെങ്കിലും, ഡിവൈസും, ചാര്‍ജറും തമ്മിലുള്ള അകലം ചാര്‍ജിങിന്റെ വേഗതയെ ബാധിക്കുന്നതാണ്.

Best Mobiles in India

Advertisement

English Summary

Linux-based gadget charges mobiles wirelessly at up to 15 feet.