ലോകത്തിലെ 10 അപകടകാരികളായ ഹാക്കര്‍മാര്‍


പലതരം വിദ്യകളിലൂടെ സിസ്റ്റത്തെ സ്വാധീനിക്കാന്‍ ശേഷി ഉള്ളവരാണ് ഇന്നത്തെ ഹാക്കര്‍മാര്‍. വിവിധ ബാങ്കുകളില്‍ ഡിഡിഒഎസ് ആക്രമണം നടത്തിയ അജ്ഞാതരായ പല ഹാക്കര്‍മാരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഒരു സ്ഥാപനത്തിന്റെ പരമപ്രധാനമായ വിവരങ്ങള്‍ മോഷ്ടിക്കുന്നതിന് അജ്ഞാതരായിരുന്നു അക്രമണം നടത്തുന്നവരാണ് ഹാക്കര്‍മാര്‍.

Advertisement

ഡേറ്റ മോഷ്ടിച്ചതിന് ശേഷം ഹാക്കര്‍ ഈ വിവരങ്ങള്‍ ചിലപ്പോള്‍ ഡാര്‍ക് വെബില്‍ വില്‍പ്പന നടത്തും. ഇന്ന് റാന്‍സംവെയറാണ് ഹാക്കര്‍മാര്‍ വ്യാപകമായി സ്വീകരിച്ചിരിക്കുന്നത്. യൂസറിനെ അവരുടെ ഡിവൈസ് ആക്‌സസ് ചെയ്യുന്നതില്‍ നിന്നും ബ്ലോക് ചെയ്യുന്ന മാല്‍വെയര്‍ ആണ് റാന്‍സംവെയര്‍.

Advertisement

ലോകത്തിലെ ചില അപകടകാരികളായ ഹാക്കര്‍മാരെ കുറിച്ചാണ് ഇന്നിവെടെ പറയുന്നത് ലോകത്തിലെ 10 അപകടകാരികളായ ഹാക്കര്‍മാര്‍

10. ഗാരി മാക്കിനോന്‍

ഗാരി മാക്കിനോന്‍ ഒരു കമ്പ്യൂട്ടര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു. തൊഴില്‍ രഹിതനായിരുന്ന ഗാരി 2001 ല്‍ യുഎസ് മിലിട്ടറിയുടെ കമ്പ്യൂട്ടര്‍ സിസ്റ്റം ആക്‌സസ് ചെയ്തു.

കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്തതിന് ശേഷം ചില പ്രധാനപ്പെട്ട ഫയലുകള്‍ ഇതില്‍ നിന്നും ഡിലീറ്റ് ചെയ്തു . മിസ്സൈല്‍ നിയന്ത്രിക്കുന്ന സിസ്റ്റം തകരാറിലാക്കുക വഴി ആയിരക്കണക്കിന് ഡോളറിന്റെ നഷ്ടം മാക്കിനന്‍ വരുത്തിയിട്ടുണ്ട് എന്നാണ് യുഎസ് സര്‍ക്കാര്‍ പറയുന്നത്.

യുഎസിലെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ഒരു വ്യക്തി നടത്തുന്ന ഏറ്റവും വലിയ ആക്രമണം ആയിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്.

9. മൈക്കിള്‍ ബെവന്‍ & റിച്ചാഡ് പ്രൈസ്

ബ്രീട്ടീഷ് വംശജരായ ഈ ചെറുപ്പക്കാര്‍ 1996 ലാണ് യുഎസ് എയര്‍ഫോഴ്‌സ്, നാസാ, നാറ്റോ തുടങ്ങിയവയുടെ കമ്പ്യൂട്ടറുകള്‍ അനധികൃതമായ ആക്‌സസ് ചെയ്യാന്‍ തുടങ്ങുന്നത്. ഫയലുകള്‍ നീക്കം ചെയ്തും ഡിലീറ്റ് ചെയ്തും ഇരുവരും ചേര്‍ന്ന് വന്‍ രീതിയില്‍ സിസ്റ്റത്തില്‍ തകരാറുകള്‍ ഉണ്ടാക്കി.

ഇരുവരും ചേര്‍ന്ന് കൊറിയയിലെ ഒരു ഗവേഷണ സംവിധാനത്തില്‍ നുഴഞ്ഞ് കയറുകയും യുഎസ്എയര്‍ഫോഴ്‌സിലേക്കുള്ള ന്യൂക്ലിയര്‍ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തു. . ഈ ഫയല്‍ അവര്‍ നീക്കുകയായിരുന്നെങ്കില്‍ ഉത്തരകൊറിയക്കും യുഎസിനും ഇടയില്‍ യുദ്ധം ഉണ്ടാകുമായിരുന്നു. എന്നാല്‍ ഡേറ്റ ദക്ഷിണ കൊറിയയില്‍ നിന്നും മോഷ്ടിക്കപ്പെട്ടു.

 

8. കെവിന്‍ മിറ്റ്‌നിക്

പല വര്‍ഷങ്ങളില്‍ വിവിധ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലും സെര്‍വറുകളിലും കെവിന്‍ നുഴഞ്ഞ കയറിയിട്ടുണ്ട്. ടെലിഫോണ്‍, കമ്പ്യൂട്ടര്‍ കമ്പനികള്‍ എന്നിവയിലാണ് പ്രധാനമായും ആക്രമണം നടത്തുന്നത്. സുപ്രാധാന ഡേറ്റകല്‍ കോപ്പി ചെയ്യുകയും കമ്പ്യൂട്ടര്‍ സെര്‍വറുകളില്‍ തിരുത്തുകയും ചെയ്യും. പാസ്‌വേഡുകള്‍ മോഷ്ടിച്ച് ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ട്.

1995 ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് യുഎസ് പോലീസ് തിരയുന്ന പ്രമുഖ കുറ്റവാളിയായിരുന്നു കെവിന്‍ . തുടക്കത്തില്‍ പോലീസ് തേടിയിരുന്ന കുറ്റവാളിയായ ഹാക്കര്‍ ആയിരുന്നു കെവിന്‍ . എന്നാലിപ്പോള്‍ സെക്യൂരിറ്റി സ്ഥാപനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വെബ്‌സൈറ്റുകളെയും സ്ഥാപനങ്ങളെയും ഹാക്കിങില്‍ നിന്നും സുരക്ഷിതമാക്കാന്‍ വേണ്ട സഹായം ലഭ്യമാക്കുകയാണ് അദ്ദേഹം.

7. വ്‌ളാഡിമര്‍ ലെവിന്‍

റഷ്യക്കാരനായ വ്‌ളാഡിമല്‍ ലെവിന്‍ 1994 ല്‍ സിറ്റി ബാങ്ക് നെറ്റ്‌വര്‍ക് ആക്‌സസ് ചെയ്ത് 10 ദശലക്ഷം ഡോളര്‍ വിവിധ അക്കൗണ്ടുകളില്‍ നിന്നായി കവര്‍ന്നെടുത്തു. പിന്നീട് യുകെയില്‍ അറസ്റ്റിലായ ലെവിന്‍ യുഎസിലേക്ക് നാട്കടത്തപ്പെടുകയും അവിടെ മൂന്ന് വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു.

6. മൈക്കിള്‍ കാല്‍സെ

മാഫിയബോയ് എന്ന പേരിലാണ് കാല്‍സെ അറിയപ്പെടുന്നത്. 2000ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ കാല്‍സെ ചില പ്രശസ്ത വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു.

തുടര്‍ച്ചയായ ഡിഡിഒഎസ് ആക്രമണത്തിലൂടെ യാഹു, ഫിഫ, ഡെല്‍, ആമസോണ്‍, ഇബെ, സിഎന്‍എന്‍ പോലുള്ള പ്രമുഖ വെബ്‌സൈറ്റുകള്‍ ഏതാനം മണിക്കൂര്‍ നേരത്തേക്ക് ഹാക്ക് ചെയ്യാനും അവരുടെ സിസ്റ്റത്തില്‍ തകരാറുണ്ടാക്കാനും ഇയാള്‍ക്ക് കഴിയഞ്ഞു.

ഇത് മൂലം ഉണ്ടായ നഷ്ടം 7 ദശലക്ഷം ഡോളറോളം വരുമെന്നാണ് പ്രോസിക്യൂട്ടറുടെ വാദം. എന്നാല്‍ 1 ബില്യണ്‍ ഡോളറിന് മേല്‍ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടാവാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

5. ജെന്‍സണ്‍ ജെയിംസ് അഞ്ചേത

നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞ് കയറുന്നത് ഉള്‍പ്പടെയുള്ള നിരന്തരമായ ഹാക്കിങ് അറ്റാക്കുകള്‍ ബോട്‌നെറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ 500,000 മെഷീനുകളില്‍ അഞ്ചേത അക്രമണം നടത്തിയിട്ടുണ്ട്. പിന്നീട് എഫ്ബിഐ പിടികൂടിയതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം ജയിവാസം അനുഭവിക്കേണ്ടി വന്നു.

4. അഡ്രിയാന്‍ ലാമോ

ഇന്റര്‍നെറ്റ് കഫെ, ലൈബ്രറികള്‍, കോഫി ഷോപ്പ് എന്നിവിടങ്ങില്‍ നിന്നാണ് അഡ്രിയാന്‍ ലാമോ ഹാക്ക് ചെയ്യുന്നത്. ഇയാള്‍ ഒരു മൊബൈല്‍ ഹാക്കര്‍ ആയിരുന്നു. വിനോദത്തിനായും ആരുടെയെങ്കിലും ആവശ്യപ്രകാരവുമാണ് ഇത് ചെയ്തിരുന്നത്.

കമ്പ്യൂട്ടര്‍ സിസ്റ്റം ഹാക്ക് ചെയ്തതിന് ശേഷം നെറ്റ്‌വര്‍ക് അഡ്മിന് ഹാക്കിങ് നടന്നതായുള്ള അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു ഇയാള്‍. ന്യൂയോര്‍ക് ടൈംസിന്റെ ഡേറ്റബേസില്‍ നുഴഞ്ഞ് കയറിയ അഡ്രിനോ ലാമോയ്ക്ക് സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയതിലും പങ്കുണ്ട്. 2003 ല്‍ അറസ്റ്റിലായി.

3. ഓവെന്‍ വാള്‍ക്കര്‍

അകില്‍(AKILL) എന്ന് പൊതുവില്‍ അറിയപ്പെടുന്ന വാള്‍ക്കര്‍ വര്‍ഷങ്ങളോളം വിവിധ വെബ്‌സൈറ്റുകളും കമ്പ്യൂട്ടര്‍ സിസ്റ്റംസും ഹാക്ക് ചെയ്തിള്ള പ്രഗത്ഭനായ ഹാക്കര്‍ ആണ്. അക്‌ബോട്ട് വൈറസ് വികസിപ്പിച്ചെടുത്തത് വാള്‍ക്കറാണ്.

ലോകത്തിലുടനീളമുള്ള ദശലക്ഷകണക്കിന് കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും ആക്രമണം നടത്താനും വാള്‍ക്കറെ സഹായിച്ചത് ഈ വൈറസ് ആണ്. ഏകദേശം 26 ദശലക്ഷം ഡോളറിന്റെ നഷ്ടത്തിന് ഈ വൈറസ് കാരണമായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

2. ആല്‍ബെര്‍ട്ട് ഗോന്‍സാലസ്

ക്യൂബയില്‍ ജനിച്ച ആല്‍ബര്‍ട്ട് 2005 മുതല്‍ 2007 വരെ ക്രഡിറ്റ് കാര്‍ഡും എടിഎം നമ്പറും ഉപയോഗിച്ച് നടത്തിയ വന്‍ മോഷണത്തിന്റെ ഉത്തരവാദിയാണ് . ആക്‌സസ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ കോഡ് നല്‍കി 170 ദശലക്ഷം ആളുകളുടെ കാര്‍ഡ് വിവരങ്ങള്‍ ആല്‍ബെര്‍ട്ട് മോഷ്ടിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞാല്‍ ഉടന്‍ ആല്‍ബെര്‍ട്ട് ഈ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുകയും ഇടപാടുകള്‍ നടത്തുകും ചെയ്യും. പണം മോഷ്ടിക്കുകയും സിസ്റ്റത്തിന് തകരാറുണ്ടാക്കുകയും ചെയ്ത് ഉള്‍പ്പെടെ 200 ദശലക്ഷം ഡോളറില്‍ കൂടുതല്‍ നഷ്ടം വരാന്‍ ആല്‍ബര്‍ട്ട് കാരണമായിട്ടുണ്ട്.

1. അസ്ട്ര

ഹാക്കറിന്റെ യഥാര്‍ത്ഥ പേരല്ല ഇത്, ഇതുവരെ ഇയാളുടെ യഥാര്‍ത്ഥ പേര് എന്താണന്ന് കണ്ടെത്തിയിട്ടില്ല. ഗ്രീസിലെ ഏതന്‍സില്‍ കഴിയുന്ന 58 വയസ്സുള്ള ഗണിതശാസ്ത്രജ്ഞനാണ് ഇയാള്‍ എന്നാണ് ഗ്രീക്ക് പോലീസ് നല്‍കുന്ന സൂചന. 2002 മുതല്‍ വിവിധ കമ്പ്യൂട്ടര്‍ ആക്രമണങ്ങള്‍ നടത്തി വരുന്ന ഇയാള്‍ വീണ്ടും വെളിച്ചത്ത് എത്തുന്നത് ഫ്രഞ്ച് മിലിട്ടറി ഓര്‍ഗനൈസേഷനായ ഡസ്സൗള്‍ട്ടിന്റെ സിസ്റ്റം ആക്രമിച്ചതോടെയാണ്.

ഡസ്സൗള്‍ട്ടില്‍ നുഴഞ്ഞ് കയറിയ അസ്ട്ര എയര്‍ക്രാഫ്റ്റ്, ആയുധങ്ങള്‍ എന്നിവ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി. 360 ദശലക്ഷം ഡോളറിന് മുകളില്‍ വരും അസ്ട്ര വരുത്തിയ നാശനഷ്ടം എന്നാണ് വിലയിരുത്തല്‍.

Best Mobiles in India

English Summary

List of dangerous hackers of the world: Beware! malayalam gizbot