ഇന്ത്യയിലെ ഏറ്റവും ധനികനായ ടെക്കികള്‍ ആരൊക്ക?


ഫോര്‍ബ്‌സ്, ഇന്ത്യയിലെ ഏറ്റവും ധനികനായ ടെക്കികളുടെ ലിസ്റ്റ് അവതരിപ്പിച്ചു. 2017ല്‍ ഉളള ലിസ്റ്റാണ് നല്‍കിയിരിക്കുന്നത്.

Advertisement

സാംസങ്ങ് 360 ഡിഗ്രീ 3ഡി വിആര്‍ ക്യാമറ അവതരിപ്പിച്ചു!

ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, വിപ്രോ ചെയര്‍മാന്‍, എച്ച്‌സിഎല്‍ ടെക് ഫൗണ്ടര്‍ എന്നിങ്ങനെ പലരും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ എല്ലാ വിവരങ്ങള്‍ ഇന്ന് ഗിസ്‌ബോട്ട് ലേഖനത്തില്‍ നല്‍കുന്നു.

Advertisement

മുകേഷ് അംബാനി

ഫോര്‍ബീസ് ഇന്ത്യയിലെ സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. മുകേഷ് അംബാനിയുടെ ആസ്തി 38 ബില്ല്യന്‍ ഡോളറാണ്. ടെലികോം മേഖലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മറ്റു ടെലികോം മോഖലയുമായി വന്‍ മത്സരമാണ് നടത്തുന്നത്.

അസിം പ്രേംജി

ബാംഗ്ലൂരിലെ വിപ്രോയുടെ ചെയര്‍മാന്‍ ആണ് അസിം പ്രേംജി. രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയാണ് വിപ്രോ. ഫോര്‍ബീസ് കണക്കനുസരിച്ച് 19 ബില്ല്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 72 വയസ്സ് പ്രായമുളള പ്രേംജി ഏഷ്യയിലെ ശതകോഡീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കമ്പനിയുടെ 39 ശതമാനം ഓഹരികളാണ് നല്‍കിയിരിക്കുന്നത്.

ഓപ്പോ F5 മൂന്നു വേരിയന്റുകളില്‍:മാര്‍ക്കറ്റിങ്ങ് പോസ്റ്റര്‍ ലീക്ക്!

ശിവ നാഡാര്‍

എച്ച്‌സിഎല്‍ ടെക്‌നോളജീസ് സ്ഥാപകനായ ശിവ് നാടാര്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 13.6 ബില്ല്യന്‍ ഡോളറാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം. എച്ച്‌സിഎല്‍ ടെക് ഇന്ന് ലോകത്താകമാനം 120,000 ജീവനക്കാരാണുളളത്.

സുനില്‍ മിത്തല്‍

ഫോര്‍ബ്‌സ് ഇന്ത്യയുടെ പട്ടികയില്‍ ടെക് ഇന്‍ഡസ്ട്രിയില്‍ നിന്ന് അടുത്ത സ്ഥാനത്ത് ഭാരതി എയര്‍ടെല്‍ സ്ഥാപരകനായ സുനില്‍ മിത്തല്‍ ആണ്. 8.3 ബില്ല്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്ഥി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാദാവാണ് എയര്‍ടെല്‍. എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കും കൊടാക് മഹീന്ദ്ര ബാങ്കുമായി സംയുക്ത സംരംഭം ആരംഭിക്കുകയാണ് ഭാരതി എയര്‍ടെല്‍.

അനില്‍ അംബാനി

ഫോര്‍ബീസിന്റെ 45-ാം മത്തെ പട്ടികയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അനില്‍ അംബാനിയാണ്. ഫോര്‍ബ്‌സ് മാഗസീന്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം മുകേഷ് അംബാനിയുടെ സഹോദരനായ അനില്‍ അംബാനിയുടെ ആസ്ഥി 3.5 ബില്ല്യന്‍ ആണ്.

എന്‍.ആര്‍. നാരായണ മൂര്‍ത്തി

ഫോര്‍ബീസിലെ അടുത്ത ബില്ല്യനയര്‍ ആണ് എന്‍.ആര്‍. നാരായണ മൂര്‍ത്തി. ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം കമ്പനിയുടെ ചെയര്‍മാന്‍ ആയി. 2013ല്‍ ഇന്‍ഫോസിസില്‍ മടങ്ങി എത്തി.

ദിനേശ് നന്ദ്വാന

ദിനേശ് നന്ദ്വാന, ഇ-സര്‍വ്വീസ് കമ്പനിയുടെ സിഇഓ/ മാനേജിങ്ങ് ഡയറക്ടര്‍ ആണ്. മൊത്തൊം പട്ടികയില്‍ 88-ാം മത്തെ സ്ഥാനമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൂല്യം 1.72 ബില്ല്യന്‍ ഡോളറാണ്.

Best Mobiles in India

English Summary

Forbes' India Rich List 2017 is out.