2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യാന്‍ പാടില്ലാത്ത 9 കാര്യങ്ങള്‍


രാജ്യം ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതല്‍ ചൂടേറിയ പ്രചരണവുമായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു സ്ഥാനാര്‍ത്ഥികള്‍. ഏഴു ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ സേഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ചില കര്‍ശന നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിക്കഴിഞ്ഞു.

ഇതനുസരിച്ചു വേണം സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നടത്താന്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചെയ്യാന്‍ പാടില്ലാത്ത 9 കാര്യങ്ങള്‍ വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

നോമിനേഷന്‍ സമയത്ത്

സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നോമിനേഷന്‍ സമയത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൂടി രേഖപ്പെടുത്തണം.

പരസ്യങ്ങള്‍

സോഷ്യമീഡിയ

അനുമതിയില്ലാത്ത പരസ്യങ്ങള്‍

മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള പരസ്യപ്രചരണം ചട്ടലംഘനമാണ്. അനുമതി വാങ്ങാതെ ഗുഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള അക്കൗണ്ടുകളില്‍ രാഷ്ട്രീയ പരസ്യങള്‍ അപ്ലോഡ് ചെയ്യരുത്.

തെരഞ്ഞെടുപ്പ് ചെലവ്

സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തുന്നതിനുള്ള ചെലവും രേഖപ്പെടുത്തണം. ഇവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി നിരീക്ഷിക്കും.

സൈനികരുടെ ഫോട്ടോ

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ത്ഥിയും സൈനികരുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യാന്‍ പാടില്ല. ചുരുക്കിപറഞ്ഞാല്‍ സൈനികരുടെ പേര് പ്രചരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല.

ഗ്രീവന്‍സ് ഓഫീസര്‍

ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായാല്‍ ഗ്രീവന്‍സ് ഓഫിസര്‍ക്ക് സ്വമേധയാ കേസെടുക്കാവുന്നതാണ്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വ്യാജ വാര്‍ത്ത

ഏതെങ്കിലും തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സ്ഥാനാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇവ ചെയ്യാതിരിക്കുക.

പരസ്യങ്ങളുടെ നിരീക്ഷണം

സോഷ്യല്‍ മീഡിയ കൃത്യമായി നിരീക്ഷിക്കാന്‍ ഐ.റ്റി വിദഗ്ദരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. അതിനാല്‍ അനുമതിയില്ലാത്തതും വ്യാജവുമായ പരസ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.

വാട്‌സ് ആപ്പ്

വാട്‌സ് ആപ്പിലൂടെ

ഷവോമി റെഡ്മി നോട്ട് 7 പ്രോ: നിങ്ങളെ ആകര്‍ഷിക്കുന്ന അഞ്ചു കാര്യങ്ങള്‍..!

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

2019 Lok Sabha elections: 9 things candidates can't do on Facebook, Twitter and YouTube