വരുന്നു ഇന്ത്യയുടെ സ്വന്തം ജിപിഎസ് സിസ്റ്റം; ഇനി അമേരിക്കയെ ആശ്രയിക്കേണ്ട!


ഇത്രയും കാലം നമ്മൾ ഉപയോഗിച്ചത് അത്രയും അമേരിക്കയുടെ ജിപിഎസ് സംവിധാനമായിരുന്നല്ലോ. എന്നാൽ ഇനി അധിക നാൾ നമ്മൾക്ക് അത് ഉപയോഗിക്കേണ്ടി വരില്ല. കാരണം ഇന്ത്യയുടെ സ്വന്തം ജിപിഎസ് സിസ്റ്റം NavIC ഉടൻ തന്നെ പുറത്തിറങ്ങാൻ പോകുകയാണ്. സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇതിനെ കുറിച്ചുള്ള വ്യക്തമായ കാര്യങ്ങൾ പറയുന്നുണ്ട്.

Advertisement

ഈ NavIC ജിപിഎസ് സംവിധാനം ഇറങ്ങുന്നതോടെ നമ്മുടെ സ്മാർട്ഫോണിലും ഗാഡ്ജറ്റുകളിലുമെല്ലാം ഇനി ഇത് ഉപയോഗിക്കാൻ സാധിക്കും. പൊതുജനത്തിനായിഈ ജിപിഎസ് സംവിധാനം ഭാരത സർക്കാർ തുറന്നുകൊടുക്കുകയാണ് ഇതിലൂടെ. ഇത് നടപ്പിലാക്കാനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടെന്ന് ഐടി സെക്രെട്ടറി അജയ് പ്രകാശ് സാവ്നെ പറയുകയുണ്ടായി.

Advertisement

ഇത് കൂടാതെ ഐടി മന്ത്രി രവി ശങ്കർ പ്രസാദും ഇത് പുറത്തിറക്കുന്ന കാര്യത്തെ കുറിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും എല്ലാം തന്നെ ഒരുപോൽ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ജിപിഎസ് സംവിധാനമാണ് NavIC വഴി സർക്കാർ നടപ്പിലാക്കുക.

NavIC ജിപിഎസ് സംവിധാനം ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ്. കുറച്ചു കാലങ്ങളായി ISRO യും ഇന്ത്യൻ സർക്കാരും ചേർന്ന് രാജ്യത്തിന് സ്വന്തമായി ഒരു ജിപിഎസ് സംവിധാനം ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു. അങ്ങനെ ഇപ്പോൾ അത് സാധ്യമായിരിക്കുകയാണ്.

അമേരിക്കയുടെ ജിപിഎസ് സംവിധാനവുമായി താരതമ്യം ചെയ്യുമ്പോൾ അതിനേക്കാൾ അധികം കൃത്യതയുള്ളതാണ് ഇന്ത്യയുടെ NavIC ജിപിഎസ് സംവിധാനം. അമേരിക്കൻ ജിപിഎസ് സംവിധാനം 15-20 മീറ്റർ പൊസിഷൻ കൃത്യത നൽകുമ്പോൾ NavIC ജിപിഎസ് സംവിധാനം നൽകുന്നത് 5 മീറ്റർ പൊസിഷൻ കൃത്യതയാണ്.

Advertisement

1400 കോടി രൂപ മുതൽമുടക്കിയാണ് ഈ സംവിധാനം സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. അമേരിക്കയെ കൂടാതെ റഷ്യയ്ക്കും യൂറോപ്യൻ യൂണിയനും മാത്രമാണ് ഈ സംവിധാനം ലോകത്ത് നിലവിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അതിലേക്ക് ഇന്ത്യയും കൂടി എത്തി കരുത്ത് തെളിയിച്ചിരിക്കുകയാണ്. ചൈന തങ്ങളുടെ സ്വന്തമായ Beidou നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഉണ്ടാക്കുന്നതിനുള്ള പണികളിൽ ആണെങ്കിലും 2020 ആകുന്നതോടെയേ അത് പൂർത്തിയാകുകയുള്ളൂ.

കാർഗിൽ യുദ്ധ സമയത്ത് പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിന് ഇടയിൽ അമേരിക്ക പെട്ടെന്ന് ഇന്ത്യക്ക് ജിപിഎസ് സൗകര്യം നൽകുന്നത് അവിടെ വിലക്കിയിരുന്നു. ഇത് ഇന്ത്യക്ക് അന്ന് ഒരുപിടി നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. അന്ന് രാജ്യം തീരുമാനിച്ചതായിരുന്നു ആരെയും ആശ്രയിക്കാത്ത രാജ്യത്തിന് സ്വന്തമായ ഒരു ജിപിഎസ് സിസ്റ്റം കൊണ്ടുവരിക എന്നത്. അതിനാൽ ഇപ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഈ സംവിധാനം പുറത്തിറങ്ങുന്നതിലൂടെ രാജ്യത്തിനൊപ്പം നമുക്കും അഭിമാനിക്കാം.

Advertisement

നിങ്ങളുടെ ആന്‍ഡ്രോയിഡ് ആപ്‌സിലെ പരസ്യങ്ങള്‍ എങ്ങനെ തടയാം?

Best Mobiles in India

English Summary

Made In India GPS NavIC Is Coming Soon To Your Smartphone!