വൈഫൈയുടെ പേര് ലഷ്‌കറ-ഇ-താലിബാന്‍ എന്നാക്കി; വിദ്യാര്‍ഥിയെ പോലീസ് പൊക്കി !


വീട്ടിലെ വൈഫൈയുടെ പേര് ലഷ്‌കറ-ഇ-താലിബാന്‍ എന്നാക്കിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ കല്യാണിലെ 'അമൃത് ഹെവന്‍' ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന 20 വയസു പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Advertisement

വൈഫൈ സേര്‍ച്ചിംഗ്

ദിവസങ്ങളായി പ്രദേശവാസികള്‍ വൈഫൈ സേര്‍ച്ചിംഗ് നടത്തുമ്പോള്‍ ലഷ്‌കറ-ഇ-താലിബാന്‍ എന്ന പേരു കാണിക്കുന്നത് പരിഭ്രാന്തിയുണ്ടാക്കി. സൊസൈറ്റിയിലെ താമസക്കാര്‍ നിരന്തരം വൈഫൈയുടെ പേരുകണ്ട് ഭയക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

Advertisement
നടപടിയെടുത്തു.

ആദ്യം സൊസൈറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ഇക്കാര്യം ആളുകളെ അറിയിക്കുകയും തുടര്‍ന്ന് ഏവരുടെയും നിര്‍ദേശപ്രകാരം സുരക്ഷാ മുന്‍കരുതലെന്നോണം പോലീസിനെ അറിയിക്കുകയുമായിരുന്നു. പരാതി ലഭിച്ചുടന്‍ പോലീസ് നടപടിയെടുത്തു.

അധികം പ്രയാസമുണ്ടായില്ല.

വൈഫൈയുടെ ഉടമയെ കണ്ടെത്താന്‍ പോലീസിന് അധികം പ്രയാസമുണ്ടായില്ല. വിദ്യാര്‍ത്ഥിയെ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് വിഷയം ഗൗരവതരമല്ലെന്നു മനസിലായത്. വെറുമൊരു തമാശയ്ക്കായാണ് താന്‍ പേരു മാറ്റിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

മുന്നറിയിപ്പു

'കുട്ടിയെ ചോദ്യം ചെയ്തു. തമാശരൂപേണയാണ് വിദ്യാര്‍ത്ഥി പേരുമാറ്റിയത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിനല്‍കുകയും ഇനി ഇപ്രകാരം ചെയ്യരുതെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്' - മുതിര്‍ന്ന പോലീസ് ഉദ്യാഗസ്ഥന്‍ പറഞ്ഞു.

സാംസംഗ് ഗ്യാലക്സി എം 30 ഫെബ്രുവരി 27-ന് ഇന്ത്യൻ വിപണിയിലെത്തും

 

Best Mobiles in India

English Summary

Maharashtra student names Wi-Fi network Lashkar-e-Taliban for fun, gets questioned by police