യാത്രയിലിണങ്ങുന്ന ട്രിപ്എലോംഗ് ആപ്ലിക്കേഷന്‍



ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റായ മെയ്ക്ക്‌മൈട്രിപ് യാത്രക്കിണങ്ങുന്ന ഒരു സോഷ്യല്‍ ആപ്ലിക്കഷന്‍ വികസിപ്പിച്ചെടുത്തു. ട്രിപ്എലോംഗ് എന്ന ഈ സോഷ്യല്‍ ആപ്ലിക്കഷനിലൂടെ യാത്രാവിവരങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ സുഹൃത്തുക്കളുമായി പങ്ക് വെക്കാന്‍ സാധിക്കും.

ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം മറ്റാരെങ്കിലും അതേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നുണ്ടോ അല്ലെങ്കില്‍ ആ നഗരത്തില്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ്. ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇന്‍ എന്നീ സോഷ്യല്‍ സൈറ്റുകള്‍ ഇതിനെ പിന്തുണക്കുന്നുണ്ട്.

Advertisement

പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും സാധിക്കും. അതായത് ട്രിപ്എലോംഗ് ഉപയോക്താവ് യാത്ര ചെയ്യുന്ന വിമാനത്തിന്റെയും മറ്റും വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ അതേ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതും അതേ വണ്ടിയില്‍ യാത്ര ചെയ്യുന്നവരുമായ മറ്റ് ഉപയോക്താക്കളെ ഒന്നാമത്തെ വ്യക്തിക്ക് ആപ്ലിക്കേഷന്‍ കാണിച്ചുനല്‍കും.

Advertisement

മെയ്ക്ക്‌മൈട്രിപ്പിലൂടെ ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്നവരുടെ വിവരം ഓട്ടോമാറ്റിക്കായി ഈ ആപ്ലിക്കേഷനില്‍ ചേരും. ഇനി ഉപയോക്താവ് എത്തിയ നഗരത്തില്‍ മറ്റ്

സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ സ്ഥലവിവരം ചേര്‍ക്കുന്നതോടെ പരസ്പരം ബന്ധപ്പെടാന്‍ സാധിക്കും.

Best Mobiles in India

Advertisement