ഇയർഫോൺ റിപ്പെയറിംഗിനിടെ ഷോക്കേറ്റ് മരണം


ഇയർഫോൺ

ഇയാൾ ജോലിനോക്കിയിരുന്നത്.

ഉത്തർപ്രദേശ് കൊരാപ്പൂരിൽ മോത്തിലാലിന്റെ മകൻ രാഗുലാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ശ്രീവിദ്യാനഗർ രണ്ടാം തെരുവിലാണ് ഇയാൾ താമസിക്കുന്നത്. ഒരു പ്രിന്റിംഗ് യൂണിറ്റിലാണ് ഇയാൾ ജോലിനോക്കിയിരുന്നത്.

റിപ്പെയർ ചെയ്യാൻ

തന്റെ ഇയർഫോൺ പ്രവർത്തിക്കാതായതോടെ രാഗുൽ സ്വന്തമായി റിപ്പെയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇയർഫോണിനുള്ളിൽ വിട്ടുകിടന്ന വയർ സോൾഡർ ചെയ്യാൻ ശ്രമിച്ചതോടെ വൈദ്യുതാഘാതമേറ്റു.

ഷോക്കേറ്റതാണ്

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുപൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭത്തിൽ ദുരൂഹതകളില്ലെന്നും ഷോക്കേറ്റതാണ് മരണകാരണമെന്നു പോലീസ് പറഞ്ഞു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ എങ്ങനെ പരിശോധിക്കാം?

ഒരു ഫോണ്‍ വാങ്ങുന്നതിനു മുന്‍പു തന്നെ അതിന്റെ റേഡിയേഷന്‍ ലെവല്‍ അറിഞ്ഞിരിക്കണം. റേഡിയേഷന്‍ അല്ലെങ്കില്‍ SAR വാല്യൂ എന്നു പറയുന്നത് ഒരു റേഡിയോ ട്രാന്‍സ്മിറ്റിംഗ് ഡിവൈസാണ്. ഇത് നമുക്ക് ആരോഗ്യത്തിന് ദോഷകരമായ റേഡിയേഷന്‍ പുറത്തു വിടുന്നു. അതിനാല്‍ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

ചില സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ SAR റേറ്റിംഗ് സ്മാര്‍ട്ട്‌ഫോണിന്റെ യൂസര്‍ മാനുവലില്‍ തന്നെ കാണാവുന്നതാണ്. എന്നാല്‍ ചില സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ വെബ്‌സൈറ്റില്‍ തന്നെ ഫോണിന്റെ സവിശേഷത വിഭാഗത്തില്‍ നല്‍കിയിരിക്കും.

SAR വാല്യൂ പരിശോധിക്കാനായി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

1. ആദ്യം സ്മാര്‍ട്ട്‌ഫോണ്‍ തുറന്ന ശേഷം ഡയലര്‍ തുറക്കുക.

2. ഇനി '#07#' ഡയല്‍ ചെയ്യുക.

3. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ SAR റേറ്റിംഗ് കാണിക്കുന്നതാണ്.

കൂടാതെ ഇതു പോലെ നിങ്ങള്‍ക്ക് IMEI നമ്പരും പരിശോധിക്കാം.

1. ആദ്യം സ്മാര്‍ട്ട്‌ഫോണിന്റെ ഡയലര്‍ ആപ്പിലേക്കു പോകുക

2. '#06#' എന്ന് ഡയലറില്‍ ടൈപ്പ് ചെയ്യുക.

3. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ IMEI നമ്പര്‍ കാണിക്കുന്നതാണ്.

Most Read Articles
Best Mobiles in India
Read More About: earphone news technology

Have a great day!
Read more...

English Summary

Man electrocuted in Tirupur while repairing earphone