രണ്ടായിരത്തോളം ആളുകൾ നോക്കി നിൽക്കെ ഫേസ്ബുക്ക് ലൈവിൽ യുവാവിന്റെ ആത്മഹത്യ!


ഫേസ്ബുക്കിൽ ലൈവിൽ വന്ന് പലതും കാണിച്ചുകൂട്ടുന്ന ആളുകളെ നമ്മൾ നിത്യവും കാണാറുള്ളതാണ്. എന്നാൽ ചിലപ്പോഴെങ്കിലും ദാരുണമായ ആതമഹത്യകൾക്ക് കൂടി ഫേസ്ബുക് ലൈവ് വിഡിയോകൾ സാക്ഷിയാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ചൊവ്വാഴ്ച നടക്കുകയുണ്ടായി. അതും രണ്ടായിരത്തോളം ആളുകൾ ഈ വീഡിയോ ലൈവ് ആയി കണ്ടുകൊണ്ടിരിക്കെയായിരുന്നു 27കാരനായ അമിത് ചൗഹാൻ എന്ന യുവാവിന്റെ ആത്മഹത്യ നടന്നത്.

ആത്മഹത്യ 2000 ആളുകൾ നോക്കി നിൽക്കെ..

ഭാര്യ തന്റെ രണ്ടു കുട്ടികളെയും കൊണ്ട് തന്നെ വിട്ടുപോയതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് അമിത് ചൗഹാൻ ഫേസ്ബുക്കിൽ ലൈവിൽ വന്നതും ആത്മഹത്യ ചെയ്തതും. തിങ്കളാഴ്ചയായിരുന്നു സംഭവം. രണ്ടായിരത്തോളം ആളുകൾ ലൈവായി വീഡിയോ കണ്ടുകൊണ്ടിരുന്നെങ്കിലും ആരും തന്നെ പോലീസിനെ അറിയിക്കാൻ ശ്രമിച്ചിരുന്നില്ല.

പോലീസ് പറയുന്നത്

ഭാര്യ തന്നെ വിട്ടുപോയതിന് ശേഷം വൈകിട്ട് 7 മണിയോടെയാണ് അമിത് ഫേസ്‌ബുബുക്ക് ലൈവ് വിഡിയോയിൽ വന്നത്. വന്നയുടനെ താൻ സ്വയം ജീവനൊടുക്കുകയാണെന്നും ഈ വിഡിയോ പരമാവധി ഷെയർ ചെയ്യാമെന്നും അമിത് പറഞ്ഞു. ശേഷം ഇത്രയും ആളുകൾ നോക്കി നിൽക്കെ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

മരണം പോലീസ് അറിഞ്ഞത് അടുത്ത ദിവസം

പൊലീസിന് സംഭവത്തെ കുറിച്ചുള്ള വിവരം ലഭിച്ചത് അടുത്ത ദിവസം രാവിലെ മാത്രമായിരുന്നു. അതും ചില ഗ്രാമവാസികൾ ഫോണിലൂടെ അറിയിച്ചത് കൊണ്ട് മാത്രം. അപ്പോഴേക്കും കുടുംബം അമിത്തിന്റെ ശരീരം സംസ്കരിച്ചിരുന്നു. അമിത്ത് മാനസികമായി പിരിമുറുക്കം അനുഭവിച്ചിരുന്നതായി കുടുംബം അറിയിക്കുകയുണ്ടായി.

കുടുംബത്തിനെതിരെ കേസ്

എന്നാൽ കാര്യങ്ങൾ പോലീസിനെ അറിയിക്കാത്തതിന് കുടുംബത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത്തിന്റെ അച്ഛനായ അശോക് ചൗഹാൻ പറയുന്നത് മകൻ മരിച്ച വിവരം അരിഞ്ഞത് രാത്രി 9 മണിയോടെ ആണെന്നാണ്. അതും ഭാര്യ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ മാത്രമായിരുന്നു മകൻ മരിച്ചിരിക്കുന്നത് കണ്ടത്.

ഭീതി പരത്തി 'മോമൊ' വാട്സാപ്പ് ഗെയിം; കൊലയാളി ഗെയിമിനെതിരെ എങ്ങും ജാഗ്രതാ നിർദേശം!

Most Read Articles
Best Mobiles in India
Read More About: social media facebook online news

Have a great day!
Read more...

English Summary

Man Live Streams Suicide After Wife Walks Out.